പത്തനംതിട്ടയിൽ ഗൃഹനാഥൻ വീടിനുള്ളിൽ തീ കൊളുത്തി ആത്മഹത്യ ചെയ്തു

പത്തനംതിട്ട തിരുവല്ല കാരയ്ക്കലിൽ ഗൃഹനാഥൻ വീടിനുള്ളിൽ തീ കൊളുത്തി ആത്മഹത്യ ചെയ്തു. കാരയ്ക്കലിൽ കാട്ടുപറമ്പിൽ വീട്ടിൽ സക്കറിയ തോമസാണ് ആത്മഹത്യ ചെയ്തത്.
ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് സംഭവം നടന്നത്.വീടിന് പിന്നിലെ അടുക്കളയിൽ കയറി ഗ്യാസ് സിലണ്ടർ തുറന്നുവച്ചതിന് ശേഷം ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. അഗ്നിശമന സേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ദീർഘനാളായി അസുഖത്തിന് ചികിത്സയിലായിരുന്ന സക്കറിയ മാനസികവിഷമത്തെ തുടർന്ന് ആത്മഹത്യ ചെയ്തതാകാം എന്നാണ് പ്രാഥമിക നിഗമനം.
https://www.facebook.com/Malayalivartha

























