മുല്ലപ്പെരിയാറിന് പിന്നാലെ ഇടുക്കി ഡാമും തുറക്കുന്നു, പെരിയാറിന്‍റെ ഇരു കരകളിലും താമസിക്കുന്നവർക്ക് ജാഗ്രത നിർദ്ദേശം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ

മുല്ലപ്പെരിയാറിന് ഡാം ഇന്ന് രാവിലെ 8ന് തുറക്കും. ജലനിരപ്പ് പരമാവധി സംഭരണ ശേഷിയായ 141 അടിയിലേക്ക് എത്തുന്ന സാഹചര്യത്തിലാണ് നടപടി. പ്രദേശത്ത് രണ്ടാമത്തെ മുന്നറിയിപ്പ് അധികൃതര്‍ നല്‍കിയിട്ടുണ്ട്. ഇതിന് പിന്നാലെ 10ന് ഇടുക്കി ഡാമും തുറക്കുകയാണ്.ഇടുക്കി അണക്കെട്ടില്‍ നിലവിലെ ജലനിരപ്പ് 2,399.38 അടിയാണ്. ഇവിടെ നീരൊഴുക്ക് ശക്തമാണ്. ഇടുക്കി കല്ലാര്‍ അണക്കെട്ട് രാത്രി തുറന്നു.
സെക്കന്‍ഡില്‍ 10,000 ലീറ്റര്‍ വെള്ളമാണ് ഒഴുക്കുന്നത്. പെരിയാറിന്‍റെ ഇരു കരകളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദേശിച്ചു. മുല്ലപ്പെരിയാർ തുറന്നാലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് മഴ കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകള്‍ക്കാണ് മഴ മുന്നറിയിപ്പുള്ളത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം ഇന്ന് തെക്കന്‍ അന്ധ്രാപ്രദേശിന്റേയും വടക്കന്‍ തമിഴ്‌നാടിന്റേയും തീരത്തേയ്‌ക്കെത്തും. ഇതോടെ ചെന്നൈയിലും സമീപ ജില്ലകളിലും അതിശക്തമായ മഴയ്‌ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
https://www.facebook.com/Malayalivartha
























