അനുപമയുടെ കുഞ്ഞ് തിരിച്ചെത്തുന്നു, അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ അഞ്ച് ദിവസത്തിനകം കുഞ്ഞിനെ തിരികെ എത്തിക്കണമെന്ന് സി.ഡബ്യു.സി, വലിയ സന്തോഷമുണ്ടെന്ന് അനുപമ

അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ നിർണായക നീക്കവുമായി ചൈൽഡ് വെൽഫെയർ കമ്മിറ്റി. അനുപമയുടെ കുഞ്ഞിനെ അഞ്ച് ദിവസത്തിനകം തിരികെ എത്തിക്കണമെന്ന് സി.ഡബ്യു.സി ഉത്തരവ് ചൈൽഡ് വെൽഫെയർ കമ്മിറ്റി ശിശുക്ഷേമ സമിതിക്ക് കൈമാറി. നിലവിൽ കുഞ്ഞ്ആ ന്ധ്രയിലെ ദമ്പകളുടെ കൈയ്യിലാണ്.കേരളത്തിലെത്തിച്ച് കുഞ്ഞിന്‍റെ ഡി.എൻ.എ പരിശോധന നടത്തുമെന്നാണ് സൂചന. ഇന്നലെയാണ് ഉത്തരവിറങ്ങിയത്.
ദത്ത് വിവാദത്തിൽ ഒത്തുകളി സംശയിക്കുന്നതായി അനുപമ ആരോപണം ഉന്നയിച്ചിരുന്നു. ശിശുക്ഷേമ സമിതിയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും പരസ്പരം പഴിചാരുകയാണെന്നും ഇവരുവരുടെയും വാദങ്ങളിൽ ആശയക്കുഴപ്പമുണ്ടെന്നും അനുപമ ആരോപിച്ചു.
കേസ് പരിഗണിക്കുന്ന വഞ്ചിയൂർ കുടുംബകോടതി നിർദേശപ്രകാരമുള്ള നടപടികൾക്കായി സി.ഡബ്ല്യൂ.സിക്ക് മുമ്പാകെ ഹാജരായതിന് ശേഷമാണ് അനുപമയുടെ പ്രതികരണം. ശിശുക്ഷേമസമിതി സെക്രട്ടറി ഷിജുഖാൻെറ മാത്രം തെറ്റെന്ന നിലയിലാണ് സി.ഡബ്ല്യൂ.സിയുടെ നിലപാട്. ഇത് പൂർണമായി അംഗീകരിക്കാനാകില്ല. സി.ഡബ്ല്യൂ.സിയുടെ ഭാഗത്തും തെറ്റ് സംഭവിച്ചിട്ടുണ്ട്. കോടതി കേസ് പരിഗണിക്കുന്ന സമയത്ത് ഡി.എൻ.എ നടപടികൾ നടക്കുമെന്ന് കരുതുന്നില്ലെന്നും ശിശുക്ഷേമ സമിതിക്ക് മുന്നിലെ സമരം തുടരുമെന്നും അനുപമ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha
























