വിപണിയില്‍ റബര്‍ വില കുത്തനെ ഉയരുന്നു.... ഒമ്പത് വര്‍ഷത്തിനിടെ റെക്കോര്‍ഡ് വില... മഴ തുടര്‍ന്നാല്‍ വില 200 രൂപയില്‍ എത്താനും സാധ്യത

വിപണിയില്‍ റബര്‍ വില കുത്തനെ ഉയരുന്നു.... മഴ തുടര്‍ന്നാല്‍ വില 200 രൂപയില്‍ എത്താനും സാധ്യത. 2012-നുശേഷം ഇപ്പോഴാണ് ഇത്രയും വില വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. കോട്ടയം ജില്ലയില്‍ ഇന്നലെ 183 രൂപവരെ വിലയ്ക്ക് വ്യാപാരം നടന്നു. (റബര്‍ ബോര്‍ഡ് വില 182 രൂപ).
വരുംദിവസങ്ങളിലും വില ഉയരുമെന്നു സൂചന. മഴ തുടര്‍ന്നാല്‍ വില 200 രൂപയില്‍ എത്താനുള്ള സാധ്യതയും വ്യാപാരികള്‍ പ്രവചിക്കുന്നു. മൂന്നുമാസം മുമ്പ് വില 180 രൂപയിലെത്തിയെങ്കിലും പിന്നീട് താഴ്ന്നു.
ആഭ്യന്തരവിപണിയിലെ ദൗര്‍ലഭ്യവും ഇറക്കുമതി കുറഞ്ഞതുമാണ് ഇപ്പോള്‍ വില ഉയരാന്‍ കാരണം. ഒക്ടോബര്‍ ആദ്യം മുതല്‍ തുടരുന്ന ശക്തമായമഴയില്‍ ടാപ്പിങ് നിലച്ച അവസ്ഥയാണ്.
നവംബര്‍ ആദ്യവാരത്തോടെ ടാപ്പിങ് പുനരാരംഭിക്കേണ്ടതാണെങ്കിലും മഴ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. സാമ്പത്തികവര്‍ഷാവസാനത്തോടെ സ്വാഭാവിക റബറിന്റെ ആവശ്യകത വര്‍ധിക്കുമെന്ന ഉത്പാദകരാജ്യങ്ങളുടെ വിലയിരുത്തലും വിലവര്‍ധനയ്ക്കു കാരണമായി.
"
https://www.facebook.com/Malayalivartha
























