Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

ദേ വന്ന അനിയന്‍മാര്‍ ദേ പോയി... അതീവ ഗുരുതരാവസ്ഥയിലുള്ള കെപിഎസി ലളിതയ്ക്ക് നല്‍കുന്ന ചികിത്സാ സഹായത്തെ പരിഹസിച്ച് സോഷ്യല്‍ മീഡിയയില്‍ ആഞ്ഞടിക്കുന്ന അനിയന്‍മാരുടെ ചെവിക്ക് പിടിച്ച് സുരേഷ് ഗോപി; താന്‍ നല്‍കുന്ന സഹായം എണ്ണിയെണ്ണി പറഞ്ഞ് സുരേഷ് ഗോപി

21 NOVEMBER 2021 09:26 AM IST
മലയാളി വാര്‍ത്ത

മലയാളത്തിലെ എക്കാലത്തേയും കാമ്പുള്ള നടിയാണ് കെപിഎസി ലളിത. അതുല്യയായ ആ നടിയുടെ ജീവന്‍ രക്ഷിക്കാന്‍ ഈ നാട് പ്രാര്‍ത്ഥിക്കേണ്ട സമയത്ത് അവര്‍ക്കുള്ള ചികിത്സയെപ്പറ്റി വലിയ തര്‍ക്കം നടക്കുകയാണ്. വലിയ കലാകാരിയായ അവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തതോടെയാണ് രംഗം വഷളായത്.

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള അവര്‍ ഗുരുതരാവസ്ഥയിലാണ്. എന്ത് കൊണ്ട് അവരെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചില്ല. പാവപ്പെട്ടവന്റെ നികുതിപ്പണം എന്തിന് അവര്‍ക്ക് നല്‍കി. 500 ഓളം സിനിമയിലഭിനയിച്ച നടിക്കും സംവിധായകനായ മകനും പൂത്ത കാശില്ലേ എന്നാണ് പല അനിയന്‍മാരും ചോദിക്കുന്നത്. മറ്റ് പല അവശ കലാകാരന്‍മാര്‍ ഗാന്ധി ഭവനില്‍ കഴിയുന്നതും പറയുന്നുണ്ട്. ഒക്കെ ശരിയായിരിക്കാം. പക്ഷെ ഗതിയില്ലാത്തവന്‍ മാത്രമേ കൈ നീട്ടൂ. കെപിഎസി ലളിതയുടെ മകള്‍ അമ്മയുടെ ജീവനായി കേഴുന്ന വാര്‍ത്തയും നമ്മള്‍ കണ്ടതാണ്.

 



ഒരാള്‍ പോലും കെപിഎസി ലളിതയ്ക്ക് പിന്തുണയുമായി എത്തിയില്ല. അതിനും സുരേഷ് ഗോപി വേണ്ടി വന്നു. കെ പി എ സി ലളിത സര്‍ക്കാര്‍ സഹായം വേണ്ടവരുടെ വിഭാഗത്തില്‍പ്പെട്ടതാണെന്ന് സര്‍ക്കാര്‍ നിശ്ചയിച്ചതിനാലാണ് ചികിത്സാ സഹായം നല്‍കുന്നതെന്നും അതില്‍ സംശയമുണ്ടെങ്കില്‍ മാദ്ധ്യമങ്ങള്‍ അന്വേഷിച്ച് കണ്ടെത്തട്ടെയെന്നും സുരേഷ് ഗോപി. സര്‍ക്കാരിന്റെ മുന്നില്‍ അപേക്ഷ എത്തിയതിനാലാകാം സാമ്പത്തിക സഹായം നല്‍കുന്നതെന്നും ഇതൊക്കെ സര്‍ക്കാരിന്റെ അവകാശങ്ങളില്‍പ്പെട്ട കാര്യങ്ങളാണെന്നും താന്‍ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

സര്‍ക്കാരിന്റെ സത്യസന്ധതയില്‍ നിങ്ങള്‍ക്ക് സംശയം തോന്നുന്നുണ്ടെങ്കില്‍ സത്യാവസ്ഥ അന്വേഷിച്ചു കണ്ടെത്തുകയാണ് വേണ്ടതെന്നും അല്ലാതെ അതിനെ കുറിച്ച് പുലഭ്യം പറഞ്ഞു നടക്കുന്നത് തെറ്റാണെന്നും മാദ്ധ്യമങ്ങളോട് സുരേഷ് ഗോപി പറഞ്ഞു.



കേന്ദ്രസര്‍ക്കാരിന്റെ ഫണ്ടില്‍ നിന്ന് കലാകാരന്മാര്‍ക്ക് ചികിത്സാ സഹായം നല്‍കാറുണ്ട്. തന്റെ വകയായി മാത്രം 36 പേര്‍ക്ക് വര്‍ഷം തോറും സഹായം നല്‍കുന്നുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിലെ കണക്ക് അനുസരിച്ച് ഇതിനോടകം രണ്ട് കോടി 50 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം നല്‍കി കഴിഞ്ഞുവെന്നും സുരേഷ് ഗോപി പറഞ്ഞു.

ഗുരുതരമായ കരള്‍ രോഗം പിടിപെട്ട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ചലച്ചിത്രതാരം കെ പി എ സി ലളിതയ്ക്ക് സര്‍ക്കാര്‍ ചികിത്സ സഹായം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിനെ വിമര്‍ശിച്ചു കൊണ്ട് നിരവധി പേര്‍ രംഗത്ത് വരികയും, പാവപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുമ്പോഴും സിനിമാ നടിക്ക് ലക്ഷങ്ങള്‍ സര്‍ക്കാര്‍ നല്‍കുന്നതിനെ ചോദ്യം ചെയ്യുകയും ചെയ്തു. എന്നാല്‍ ചിലര്‍ കരുതുന്നത് പോലെ കെ പി എ സി ലളിതയ്ക്ക് വലിയ സമ്പാദ്യമില്ലെന്നും അഭിനയത്തിലൂടെ ലഭിക്കുന്നത് തുച്ഛമായ പണം മാത്രമായിരുന്നെന്നും മറ്റൊരു വാദം. നടിയുടെ ഭാഗത്ത് നിന്നും സഹായിക്കണമെന്ന് അപേക്ഷ ലഭിച്ചതിനാലാണ് സര്‍ക്കാര്‍ നടപടി കൈക്കൊണ്ടതെന്നും വ്യക്തമാക്കി.

 



അതേസമയം ചികിത്സയില്‍ കഴിയുന്ന നടി കെ പി എ സി ലളിതയ്ക്ക് കരള്‍ നല്‍കാന്‍ തയ്യാറുള്ളവരെ തേടിയലയുകയാണ് ബന്ധുക്കള്‍. ചികിത്സയുടെ ഭാഗമായി കരള്‍ എത്രയും പെട്ടെന്ന് മാറ്റിവയ്ക്കണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. ദാതാവിനെ കണ്ടെത്താന്‍ സോഷ്യല്‍ മീഡിയയുടെ സഹായവും തേടുന്നുണ്ട്. 'ഒ പോസിറ്റീവ്' രക്തഗ്രൂപ്പുള്ള ആരോഗ്യമുള്ള 20 മുതല്‍ 50 വയസുള്ള ദാതാക്കളെയാണ് തേടുന്നതെന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നത്. സിനിമാ രംഗത്തെ പ്രമുഖര്‍ ഉള്‍പ്പടെയുള്ളവര്‍ ഇതുസംബന്ധിച്ച് പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നുണ്ട്.

പ്രമേഹരോഗികളല്ലാത്തവരും മദ്യപിക്കാത്തവരും മറ്റുരോഗങ്ങള്‍ ഇല്ലാത്തവരും ആയിരിക്കണം ദാതാവ് . ജീവിച്ചിരിക്കുന്നവരില്‍ നിന്ന് കരളിന്റെ ഒരു ഭാഗം മാത്രമേ മാറ്റിവയ്ക്കാന്‍ എടുക്കൂ. വാണിജ്യേതരവും പരോപകാരവുമായ ആവശ്യങ്ങള്‍ക്കായി സംഭാവന നല്‍കാന്‍ തയ്യാറുള്ളവരെ മാത്രമേ സ്വീകരിക്കൂ എന്നും ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്. ഒരറ്റത്ത് കെപിഎസി ലളിതയുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുമ്പോഴാണ് മററ്റത്ത് അനിയന്‍മാരുടെ പ്രകടനം. അതിനിടയ്ക്കാണ് സുരേഷ് ഗോപി അനിയന്‍മാരുടെ ചെവിക്ക് പിടിച്ചത്.

 "

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (1 hour ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (1 hour ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (2 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (3 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (4 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (4 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (4 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (5 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (5 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (6 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (6 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (6 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (6 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (6 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

Malayali Vartha Recommends