അമ്മയുടെ നഗ്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം, മകളുടെ പരാതിയിൽ 52 കാരനായ പ്രതിയെ തൂക്കിയെടുക്ക് പൊലീസ്

അമ്മയുടെ നഗ്ന ചിത്രം മകളെ കാണിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച പ്രതി പൊലീസ് പിടിയിൽ. റാന്നി സ്വദേശി സാജന്‍ (52) ആണ് തിരുവല്ല പൊലീസ് പിടികൂടിയത്.പെരുന്തുരുത്തിയില്‍ വാടകയ്ക്ക് താമസിക്കുന്ന മകളുടെ പരാതിയിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
പരാതിക്കാരിയുടെ മാതാവും അറസ്റ്റിലായ സാജനും മുംബൈയില്‍ അടുത്തടുത്ത വീടുകളില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് താമസിച്ചു വന്നവരാണ്. ആ സമയത്ത് പകര്‍ത്തിയ ചിത്രങ്ങളാണ് മകള്‍ അടക്കമുള്ള ബന്ധുക്കള്‍ക്ക് പ്രതി അയച്ച് നല്‍കി ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചത്.
പണം നല്‍കിയില്ലെങ്കില്‍ സമൂഹമാധ്യങ്ങളില്‍ നഗ്ന ചിത്രം പ്രചരിപ്പിക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്നാണ് മകള്‍ പരാതി നല്‍കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
അതേസമയം സുഹൃത്തായ യുവതിയുടെയും കാമുകന്റെയും അശ്‌ളീല ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ വീട്ടമ്മയും, ഭർത്താവും കഴിഞ്ഞ ദിവസം അറസ്റ്റിയായിരുന്നു. വൈപ്പിൻ സ്വദേശിയായ യുവതിയുടെ പരാതിയെ തുടർന്ന് ഞാറയ്ക്കൽ പോലീസ് ആണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. തന്റെ അശ്‌ളീല ദൃശ്യങ്ങൾ അനുമതിയില്ലാതെ സുഹൃത്ത് പകർത്തി മകന് അയച്ചുകൊടുത്തുവെന്നും ബ്ലാക്ക്മെയിലിന് ശ്രമിച്ചുവെന്നുമായിരുന്നു യുവതിയുടെ പരാതി.
വീട്ടമ്മ മുൻപൊരു കേസിൽ ജയിലിൽ കഴിയവെയാണ് പരാതിക്കാരിയായ യുവതിയെ പരിചയപ്പെടുന്നത്. ഇരുവരും ജയിലിൽ നിന്നും ഇറങ്ങിയ ശേഷവും സൗഹൃദം നിലനിർത്തി. ഈ സൗഹൃദത്തിൽ വിശ്വസിച്ച യുവതി തന്റെ കാമുകനുമായി പലതവണ വീട്ടമ്മയുടെ വീട്ടിൽ പോകുമായിരുന്നു.
ഇവിടെ വെച്ച് ഇരുവരും തമ്മിലുള്ള ലൈംഗിക ബന്ധത്തിന്റെ ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തിയ വീട്ടമ്മ, ഇതുകാണിച്ച് പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിക്കുമെന്നാണ് ഭീഷണിപ്പെടുത്തിയത്. എന്നാൽ, യുവതിയും കാമുകനും പണം നൽകാൻ തയ്യാറാകാത്തതോടെ ദൃശ്യങ്ങൾ വീട്ടമ്മ പരാതിക്കാരിയുടെ മകന്റെ വാട്സാപ്പിലേക്ക് അയക്കുകയായിരുന്നു. തുടർന്നാണ് യുവതി പരാതി നൽകിയത്.
https://www.facebook.com/Malayalivartha























