ദമ്പതികളെ ഇടിച്ചു വീഴ്ത്തി പാഞ്ഞു പോയ ലോറി പാലത്തിന്റെ കൈവരി തകര്‍ത്ത് മറിഞ്ഞു; ലോറി ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപെട്ടു, ദമ്പതികൾ ആശുപത്രിയിൽ തുടരുന്നു!!

സ്കൂട്ടറില്‍ സഞ്ചരിച്ച ദമ്പതികളെ ഇടിച്ചുവീഴ്‌ത്തിയ ശേഷം നിറുത്താതെ പോയ നാഷണല്‍ പെര്‍മിറ്റ് ലോറി രണ്ടര കിലോമീറ്റര്‍ അകലെ പാലത്തിന്റെ കൈവരിയും ഇരുമ്ബ് നടപ്പാലവും തകര്‍ത്ത് മറിഞ്ഞു.
അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരായ കുട്ടമശേരി ചാലക്കല്‍ ഭാഗത്ത് താമസിക്കുന്ന ചെങ്ങമനാട് പനയക്കടവ് സ്വദേശി ഹാഷിം, ഭാര്യ ഫാത്തിമ എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ലോറി ഡ്രൈവര്‍ മഹാരാഷ്ട്ര സ്വദേശി ഭജാനന്ദ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇയാളെ ആലുവ പൊലീസ് കസ്റ്റഡിയിലെടുത്തു.പരിക്കേറ്റവരെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ ആലുവ - പെരുമ്ബാവൂര്‍ കെ.എസ്.ആര്‍.ടി.സി റോഡിലായിരുന്നു അപകടം. പെരുമ്ബാവൂര്‍ ഭാഗത്ത് നിന്നു വന്ന ലോറി മഹിളാലയം ന്യൂ ഈറ ക്ളിനിക്കിന് മുമ്ബിലാണ് അപകടമുണ്ടാക്കിയത്.
ചെന്നൈയില്‍ നിന്ന് ട്രെയിനില്‍ ആലുവയിലെത്തിയ ഹാഷിമും ഫാത്തിമയും വീട്ടിലേക്ക് പോവുകയായിരുന്നു. കോതമംഗലം ഓടക്കാലിയില്‍ നിന്ന് പ്ളൈവുഡുമായി വരികയായിരുന്ന ലോറി അമിത വേഗതയില്‍ നിയന്ത്രണം വിട്ട് വലതു വശത്തേക്ക് കയറിയാണ് സ്കൂട്ടറില്‍ ഇടിച്ചത്. നിറുത്താതെ പോയ ലോറി തോട്ടുമുഖം പാലത്തില്‍ നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരി തകര്‍ത്ത് മറിഞ്ഞു.
https://www.facebook.com/Malayalivartha























