Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

പരിശീലനത്തിലും പരീക്ഷയിലും വിജയിക്കുന്നവര്‍ക്ക് ഉദ്യോഗക്കയറ്റം.....സംസ്ഥാന ജീവനക്കാരെ തൊഴില്‍സ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ ആറു തട്ടിലാക്കാനുള്ള ഭരണപരിഷ്‌കാര കമ്മിഷന്റെ ശുപാര്‍ശ തത്ത്വത്തില്‍ അംഗീകരിച്ച് സര്‍ക്കാര്‍

22 NOVEMBER 2021 06:55 AM IST
മലയാളി വാര്‍ത്ത

പരിശീലനത്തിലും പരീക്ഷയിലും വിജയിക്കുന്നവര്‍ക്ക് ഉദ്യോഗക്കയറ്റം.....സംസ്ഥാന ജീവനക്കാരെ തൊഴില്‍സ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ ആറു തട്ടിലാക്കാനുള്ള ഭരണപരിഷ്‌കാര കമ്മിഷന്റെ ശുപാര്‍ശ തത്ത്വത്തില്‍ അംഗീകരിച്ച് സര്‍ക്കാര്‍


ഭരണപരിഷ്‌കാരം, ധനകാര്യം, ആസൂത്രണം എന്നീ വകുപ്പുകളുടെ അഡീഷണല്‍ ചീഫ് സെക്രട്ടറിമാരുമായി കൂടിയാലോചിച്ച് പ്രായോഗികത അറിയിക്കാന്‍ മന്ത്രിസഭായോഗം ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

 



ഇതുവരെ ശമ്പള സ്‌കെയിലിന്റെ അടിസ്ഥാനത്തിലാണ് വിഭജിച്ചിരുന്നത്. കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ ജീവനക്കാര്‍ക്കെല്ലാം പരിശീലനം നല്‍കുന്നതിന്റെ ഭാഗമായാണ് പുതിയ വിഭജനം.

കേന്ദ്രസര്‍ക്കാരിന്റേതിനു സമാനമായി സംസ്ഥാനത്തും ഉത്തരവാദിത്വ ഭരണ പരിശീലനം ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ അധ്യക്ഷനായ ഭരണപരിഷ്‌കാര കമ്മിഷന്റെ ശുപാര്‍ശ അനുസരിച്ചാണിത്. പി.എസ്.സി.യില്‍നിന്നു നിയമന ശുപാര്‍ശ ലഭിച്ച ഉടന്‍ ജോലിയില്‍ കയറുന്നു. പ്രാഥമിക പരിശീലനംപോലും ലഭിക്കുന്നില്ല. പിന്നീട് മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് പലപ്പോഴും പരിശീലനം നല്‍കുന്നത്. അവരുടെ രീതികളാണ് സ്വാധീനിക്കുന്നതും. ഈ സമ്പ്രദായം മാറ്റുകയാണ് ലക്ഷ്യം.




ജീവനക്കാരെ ആറുതട്ടിലാക്കും; ശുപാര്‍ശ അംഗീകരിച്ച് സര്‍ക്കാര്‍

സപ്പോര്‍ട്ടിങ് സ്റ്റാഫ്: ഡ്രൈവര്‍, ഓഫീസ് അറ്റന്‍ഡന്റ്, ഡേറ്റാ എന്‍ട്രി തുടങ്ങി ഓഫീസ് ജോലികളില്‍ സഹായികളായി പ്രവര്‍ത്തിക്കുന്നവര്‍

കട്ടിങ് എഡ്ജ്: സര്‍വീസിന്റെ തുടക്കത്തില്‍ ജനങ്ങളുമായി നേരിട്ട് ഇടപെടേണ്ടിവരുന്ന വില്ലേജ് ഓഫീസര്‍ മുതലായ തസ്തികകളും ക്ലറിക്കല്‍ ജോലി ചെയ്യുന്നവരും



സൂപ്പര്‍വൈസറി: സെക്ഷന്‍ ഓഫീസര്‍മാര്‍, സീനിയര്‍ അസിസ്റ്റന്റുമാര്‍ തുടങ്ങി മേല്‍നോട്ടം വഹിക്കുന്നവര്‍

ലോവര്‍ മാനേജ്‌മെന്റ്: അണ്ടര്‍ സെക്രട്ടറി, സമാന തസ്തികയിലുള്ളവര്‍

മിഡില്‍ മാനേജ്‌മെന്റ്: ഡെപ്യൂട്ടി സെക്രട്ടറി, അഡീഷണല്‍ സെക്രട്ടറി, വകുപ്പുകളില്‍ ഇവര്‍ക്ക് തുല്യ തസ്തികയിലുള്ളവര്‍

സീനിയര്‍ മാനേജ്‌മെന്റ്: സ്പെഷല്‍ സെക്രട്ടറി തലത്തിലുള്ളവര്‍. (ഐ.എ.എസുകാരെ ഈ വിഭജനത്തില്‍ പരിഗണിച്ചിട്ടില്ല)



അതേസമയം പരിശീലനത്തിലും പരീക്ഷയിലും വിജയിക്കുന്നവര്‍ക്കായിരിക്കും ഉദ്യോഗക്കയറ്റം. അഞ്ചോ അതിലധികമോ ഗ്രേഡ് നേടാത്തവര്‍ക്ക് മികവ് ആര്‍ജിക്കുന്നതുവരെ തുടര്‍പരിശീലനം നല്‍കും. പരിശീലകരുടെ പുതിയ തസ്തികകള്‍ സൃഷ്ടിക്കില്ല.

അതത് മേഖലകളില്‍ സര്‍ക്കാരിനു പുറത്തുള്ള പ്രഗല്ഭരെ നിയോഗിക്കും. ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിന്റെ കീഴില്‍ പ്രത്യേക പരിശീലനവിഭാഗം രൂപവത്കരിക്കും. പല വകുപ്പുകളില്‍നിന്നും ജീവനക്കാരെ ഇവിടേക്ക് പുനര്‍വിന്യസിക്കും. ഓണ്‍ലൈന്‍ പോര്‍ട്ടലും ആരംഭിക്കും.



ആദ്യഘട്ട പരിശീലനം പൂര്‍ത്തിയാക്കിയവരെ മാത്രമേ ഗസറ്റഡ് തസ്തികയിലേക്ക് പരിഗണിക്കൂ. രണ്ടാംഘട്ട പരിശീലനം പൂര്‍ത്തിയാക്കിയവരെ മധ്യ മാനേജ്‌മെന്റ് തലത്തിലേക്കും സ്ഥാനക്കയറ്റത്തിന് പരിഗണിക്കും.

ഗസറ്റഡ്, മധ്യ മാനേജ്‌മെന്റ് തലത്തിലേക്ക് നേരിട്ട് നിയമിതരായവര്‍ക്ക് പ്രാരംഭംമുതല്‍ അതത് ഘട്ടത്തിലുള്ള പരിശീലനം ഒരുമിച്ച് നല്‍കും. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ് (ഐ.എം.ജി.) ആയിരിക്കും സംസ്ഥാനതലത്തിലെ അപെക്സ് പരിശീലന കേന്ദ്രം.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (1 hour ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (2 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (2 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (3 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (4 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (5 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (5 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (5 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (5 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (6 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (6 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (6 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (6 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (6 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (7 hours ago)

Malayali Vartha Recommends