ഹനീഫ വധക്കേസ് തന്നോടല്ല ആഭ്യന്തമന്ത്രിയോടാണ് ചോദിക്കേണ്ടതെന്ന് മന്ത്രി സി.എന്‍ ബാലകൃഷ്ണന്‍

ചാവക്കാട് ഹനീഫ വധക്കേസില്‍ തനിക്കെതിരായ വീട്ടുകാരുടെ പരാതിയെ കുറിച്ച് ആഭ്യന്തരമന്ത്രിയോടാണ് ചോദിക്കേണ്ടതെന്ന് സഹകരണമന്ത്രി സി.എന്‍ ബാലകൃഷ്ണന്‍. ബാലകൃഷ്ണന്റെ അറിവോടെ അദ്ദേഹത്തിന്റെ സഹായികളാണ് കൊലപാതകം നടത്തിയതെന്ന ഹനീഫയുടെ മാതാവിന്റെ ആരോപണത്തെ കുറിച്ച് മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ബാലകൃഷ്ണന്‍.
കേസുമായി തനിക്ക് ഒരു ബന്ധവുമില്ല. ദാരുണമായ സംഭവമാണ് നടന്നത്. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടുക തന്നെവേണം. കൊലപാതകം ഗ്രൂപ്പു പ്രശ്‌നമാണോയെന്ന് പറയാന്‍ താന്‍ ഉദ്ദേശിക്കുന്നില്ല. താന്‍ ഒരു ഗ്രൂപ്പിന്റെയും ആളല്ല, സഹകരണമന്ത്രിയാണെന്നും ബാലകൃഷ്ണന്‍ പറഞ്ഞു.
ബാലകൃഷ്ണന്റെ അറിവോയൊണ് കൊലപാതകം നടന്നതെന്ന് കാണിച്ച് ഹനീഫയുടെ മാതാവ് ഡിജിപിക്കും പരാതി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ആരോപണം നിഷേധിച്ച് മന്ത്രി രംഗത്തുവന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha