ഓണാഘോഷം ദുരന്തമാകുമ്പോള്‍

മിക്കകോളജുകളിലും ഓണോഘോഷത്തിന്റെ പേരില്‍ നടക്കുന്നത് തികഞ്ഞ ആഭാസങ്ങള്‍. അതിന്റെ അവസാനത്തെ ദുരന്തമാണ് ശ്രീകാര്യത്തേത്. മദ്യപസംഘങ്ങളും ലഹരിക്കച്ചവടക്കാരും ആഘോഷത്തിന്റെ മറപിടിച്ച് കളത്തില്‍ സജീവമായതാണ് വാര്‍ത്തകള്‍. നേരാവണ്ണം വണ്ടി ഓടിക്കാന്‍ അറിയാത്തവര്‍ കൂടി ആഘോഷമാകുമ്പോള്‍ എന്തിനും ഒരു കൈ നോക്കാന്‍ തയ്യാര്‍. ലഹരി കൂടി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ പറയാനും ഇല്ല.
ഓണാഘോഷ പരിപാടിക്കിടെ ശ്രീകാര്യം എന്‍ജിനീയറിംഗ് കോളജ് വളപ്പില്‍ ജീപ്പ് പാഞ്ഞുകയറി വിദ്യാര്‍ഥിനിയെ ഇടിച്ചുതെറിപ്പിച്ച സംഭവത്തില്‍ വിദ്യാര്‍ഥിനിയുടെ നില അതീവഗുരുതരമായി തുടരുന്നു. കോളജിലെ മൂന്നാംവര്‍ഷ സിവില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിനി മലപ്പുറം സ്വദേശി തന്‍സി ബഷീറിനാണ് പരിക്കേറ്റത്. തന്‍സി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തിനിടയാക്കിയ ജീപ്പ് ഓടിച്ചിരുന്ന വിദ്യാര്‍ഥികള്‍ മദ്യലഹരിയിലായിരുന്നുവെന്നാരോപിച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ട്രാഫിക് പോലീസ് കേസെടുത്ത് ജീപ്പ് കസ്റ്റഡിയിലെടുത്തു. വിദ്യാര്‍ഥികള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെങ്കിലും ആരെയും പിടികൂടിയിട്ടില്ല. ബുധനാഴ്ച വൈകുന്നേരം മൂന്നരയോടെയായിരുന്നു അപകടം. ഓണാഘോഷവുമായി ബന്ധപ്പെട്ട് കോളജിലെ വിദ്യാര്‍ഥികള്‍ ഓപ്പണ്‍ ജീപ്പില്‍ കാമ്പസിലുടനീളം ചുറ്റിക്കറങ്ങിയിരുന്നു.
അമിതവേഗത്തില്‍ പാഞ്ഞ ജീപ്പിന്റെ നിയന്ത്രണം തെറ്റിയാണ് പെണ്‍കുട്ടിയെ ഇടിച്ചുവീഴ്ത്തിയെന്നാണ് പരാതി. എന്നാല്‍ വൈകുന്നേരം നടന്ന അപകടത്തെ സംബന്ധിച്ച് രാത്രി എട്ടോടെയാണ് കോളജ് അധികൃതര്‍ പോലീസില്‍ അറിയിച്ചത്.
സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ചിലര്‍ ശ്രമിച്ചതായും ആക്ഷേപമുണ്ട്. കെസിടി 2217 എന്ന നമ്പറിലുള്ള ജീപ്പാണ് പെണ്‍കുട്ടിയെ ഇടിച്ചതെന്ന് ട്രാഫിക് പോലീസ് പറഞ്ഞു. എറണാകുളം കടവന്ത്ര നേതാജി ലൈന്‍ സ്വദേശി സച്ചിന്‍ എന്നയാളുടെ പേരിലാണ് ജിപ്പ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വാഹനമോടിച്ച വിദ്യാര്‍ഥികള്‍ക്കായി തെരച്ചില്‍ നടത്തിവരുന്നതായി പോലീസ് അറിയിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്യാമ്പസില്‍ ഒരു പെണ്‍കുട്ടി ബൈക്കിടിച്ച് കൊല്ലപ്പെട്ടതിനെതുടര്‍ന്നായിരുന്നു ക്യാമ്പസില്‍ ഒരു പരിധിക്കപ്പുറം വാഹനങ്ങള്‍ നിരോധിച്ചത്.
എന്നാല്‍ ആഘോഷം വരുമ്പോള്‍ എല്ലാവരും എല്ലാം മറക്കും എന്നിട്ട് ദുരന്തമുണ്ടായശേഷം വെറുതെ വിലപിക്കും. ഒരു കുടുംബത്തിന്റെയും നാടിന്റെയും മുഴുവന്‍ പ്രതീക്ഷയായ പാവം പെണ്‍കുട്ടിയാണ് വെന്റിലേറ്റില്‍ മരണത്തെ പുല്‍കുന്നത്. പണക്കൊഴുപ്പുകാര്‍പ്പ് എല്ലാം ഒരു തമാശ, പാവങ്ങള്‍ക്കോ ജീവിതവും... മരിച്ചവര്‍ മരിച്ചു തെറ്റുചെയ്തവരെ കേസില്‍ നിന്ന് ഊരാം എന്ന വിചിത്ര വാദം ഉന്നയിച്ച് എല്ലാവരും അതിനായി ഒരുമിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha