സരിതയുടെ വാട്‌സ്ആപ്പ് ദൃശ്യങ്ങള്‍ പ്രചരിച്ച സംഭവത്തില്‍ അറിവില്ലെന്ന് എ.ഡി.ജി.പി

സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്. നായരുടെ വാട്‌സ്ആപ്പ് ദൃശ്യങ്ങള്‍ പ്രചരിച്ച സംഭവത്തില്‍ തനിക്ക് പങ്കില്ലെന്ന് എ.ഡി.ജി.പി പത്മകുമാര്‍. സരിതയുടെ അശ്ലീല ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി അന്വേഷണ സംഘം എ.ഡി.ജി.പി പദ്മകുമാറിന്റെ മൊഴിയെടുത്തു. െ്രെകംബ്രാഞ്ച് എസ്.പിയുടെ സാന്നിധ്യത്തില്‍ തിരുവല്ല െ്രെകംബ്രാഞ്ച് ഓഫീസിലെ ഡി.വൈ.എസ്.പി സനല്‍കുമാറാണ് മൊഴിയെടുത്തത്. തന്റെ ദൃശ്യങ്ങള്‍ പ്രചരിച്ച സംഭവത്തില്‍ പദ്മകുമാറിനെതിരെ ആരോപണം ഉന്നയിച്ച് സരിത പരാതി നല്‍കിയിരുന്നു.
സോളാര്‍ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് എറണാകുളം റേഞ്ച് ഐ.ജിയായിരുന്ന പത്മകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സരിതയുടെ ലാപ്‌ടോപും മൊബൈല്‍ ഫോണുകളും കസ്റ്റഡിയില്‍ എടുത്തിരുന്നു. ഈ ഫോണുകളിലും ലാപ്‌ടോപിലും ഉണ്ടായിരുന്ന ദൃശ്യങ്ങളാണ് വാട്‌സ്ആപ്പിലൂടെ പ്രചരിച്ചത്. ഇതേതുടര്‍ന്നാണ് സരിത പരാതി നല്‍കിയത്. എന്നാല്‍ താന്‍ പിടികൂടിയ മൊബൈല്‍ ഫോണുകളും തൊണ്ടി മുതലുകളും കോടതിയില്‍ ഹാജരാക്കിയിരുന്നതായി എ.ഡി.ജി.പി മൊഴി നല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha