കോതമംഗലത്ത് സിപിഎം മുന്‍ പ്രാദേശിക നേതാവ് വെടിയേറ്റു മരിച്ചു

കുത്തുകുഴി സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റും സിപിഎം പ്രവര്‍ത്തകനുമായിരുന്ന ഷാജന്‍ വര്‍ഗീസ് (56) വെടിയേറ്റ് മരിച്ച നിലയില്‍. കുത്തുകുഴി മാറാശേരി പുത്തേത്ത് കുടുംബാംഗമായ ഷാജന്‍ വര്‍ഗീസിന്റെ മൃതദേഹം ഇന്നുരാവിലെ പത്തോടെ വീടിനുപിന്നിലെ പുരയിടത്തിലാണു കണെ്ടത്തിയത്.
സ്വന്തം തോക്ക് ഉപയോഗിച്ച് ജീവനൊടുക്കിയതായി സംശയിക്കുന്നു. നിരവധി വര്‍ഷങ്ങളായി കുത്തുകുഴി സഹകരണ ബാങ്ക് പ്രസിഡന്റും, സിപിഎം പ്രവര്‍ത്തകനുമായിരുന്നു. സാമ്പത്തിക തിരിമറിയെത്തുടര്‍ന്ന് കഴിഞ്ഞ ടേമില്‍ ബാങ്ക് പ്രസിഡന്റ് സ്ഥാനത്തുനിന്നു പുറത്താക്കിയ ഷാജനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കുകയും ചെയ്തിരുന്നു. ഊന്നുകല്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ ആരംഭിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha