ബാര്‍ കേസില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീം കോടതി

കേരളമുള്‍പ്പെടെ പല സംസ്ഥാനങ്ങളും പരീക്ഷിച്ചു പരാജയപ്പെട്ട സമ്പൂര്‍ണ മദ്യനിരോധനം എന്തിനാണ് വീണ്ടും നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നു സുപ്രീം കോടതി. ബാര്‍ കേസ് പരിഗണിക്കവെയാണ് സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീം കോടതി പരാമര്‍ശം നടത്തിയത്.
മുമ്പ് കേരളത്തിലും സമ്പൂര്‍ണ മദ്യനിരോധനം പ്രഖ്യാപിച്ചിരുന്നു പിന്നീട് അത് പിന്‍വലിച്ചതാണ്. പരാജയപ്പെട്ട പരീക്ഷണം എന്തടിസ്ഥാനത്തിലാണ് കേരള സര്‍ക്കാര്‍ വീണ്ടും നടത്തുന്നതെന്ന് കോടതി ചോദിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിന്റെ പ്രഖ്യാപിത ലക്ഷ്യം സമ്പൂര്‍ണ മദ്യനിരോധനമാണെന്നും അത് ഘട്ടം ഘട്ടമായി നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും സംസ്ഥാന സര്‍ക്കാരിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ പറഞ്ഞപ്പോഴാണ് കോടതി തിരിച്ചടിച്ചത.
ഇതൊരു പരീക്ഷണമാണെന്നും കേരളത്തിലെ സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊണ്ടാണ് ഇത്തരത്തില്‍ ഒരു നയം നടപ്പാക്കിയതെന്നുമാണ് കപില്‍ സിബല്‍ മറുപടി നല്‍കിയത്. കേരളത്തിലെ യുവാക്കള്‍ അമിതമായ തോതില്‍ മദ്യത്തിന് അടിമകളാകുന്ന സാഹചര്യമാണുള്ളത്. ഇത് നിയന്ത്രിക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നു. അതിനാലാണ് പരീക്ഷണാടിസ്ഥാനത്തില്‍ മദ്യനിരോധനം നടപ്പിലാക്കുന്നതെന്ന് കപില്‍ സിബല്‍ പറഞ്ഞു.
നയത്തില്‍ എന്തെങ്കിലും കുറവുകള്‍ വന്നിട്ടുണ്ടെങ്കില്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലെ ബാര്‍ ലൈസന്‍സും റദ്ദാക്കുമെന്ന് കപില്‍ സിബല്‍ അറിയിച്ചു. ബാര്‍ ലൈസന്‍സ് അനുവദിച്ചതില്‍ വിവേചനം കാണിച്ചില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു.
https://www.facebook.com/Malayalivartha