സുന്ദരികളായ മോഡലുകളേയും നോട്ടമിട്ടു?, സൈജു നിരവധി പെൺകുട്ടികളെ ചൂഷണം ചെയ്തതായി പൊലീസ് കണ്ടെത്തൽ, തെളിവായി ഫോണിൽ നിന്ന് ലഭിച്ച ദൃശ്യങ്ങൾ

കൊച്ചിയിൽ മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേണത്തിൽ ആദ്യം മുതൽ സൈജു തങ്കച്ചനെ നോട്ടപുള്ളിയായിരുന്നു.അപകടത്തിന്റെ ഭാഗമായി നടന്ന വിശദമായ അന്വേഷണത്തിൽ സി.സി.ടി.വി ദൃശ്യങ്ങൾ ഏറെ നിർണായകമായത്. ഇതിൽ ഓഡി കാർ ഡ്രൈവറായ സൈജു തങ്കച്ചൻ അപകട സമയത്ത് മോഡലുകളുടെ വാഹനത്തെ പിന്തുടർന്നതായി കണ്ടെത്തുകയായിരുന്നു.
എന്നാൽ ഹോട്ടലില്‍ നിന്ന് അമിത ലഹരിയില്‍ പുറത്തുവന്ന യുവാക്കളെ രാത്രി വൈകി വാഹനം ഓടിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാനാണ് താന്‍ ശ്രമിച്ചതെന്നും ഈ ഉദ്ദേശ്യത്തോടെയാണ് പിന്തുടര്‍ന്നതെന്നുമായിരുന്നു സൈജുവിന്റെ ആദ്യമൊഴി. ഇവരുടെ വാഹനം സഞ്ചരിച്ച റോഡരികില്‍ സ്ഥാപിച്ചിട്ടുള്ള സ്വകാര്യ നിരീക്ഷണ ക്യാമറകളില്‍ നിന്ന് അന്വേഷണ സംഘം ശേഖരിച്ച ദൃശ്യങ്ങളാണ് സൈജുവിന്റെ വാദത്തെ പൊളിച്ചടുക്കിയത്.കുണ്ടന്നൂരില്‍ വെച്ച് ഇവർ തമ്മിൽ തർക്കം ഉണ്ടായതായും ബോധ്യപ്പെട്ടിരുന്നു.
ഇയാൾക്കെതിരെ കൂടുതൽ തെളിവുകൾ ഇപ്പോൾ പുറത്തുവന്നിരുക്കുകയാണ്.കേസിലെ രണ്ടാം പ്രതിയായ സൈജു തങ്കച്ചൻ നിരവധി പെൺകുട്ടികളെ ചൂഷണം ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തിയരിക്കുകയാണ്.. സൈജുവിന്റെ ഫോണിൽ നിന്ന് ലഭിച്ച ദൃശ്യങ്ങൾ കോടതിക്ക് കൈമാറി.ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയ ശേഷം സൈജു പോയത് ഡിജെ പാർട്ടിയിൽ പങ്കെടുക്കാനാണെന്ന് പൊലീസ് പറയുന്നു.
ബംഗളൂരു, ഗോവ എന്നിവിടങ്ങളിലാണ് ഡിജെ പാർട്ടികളിൽ പങ്കെടുത്തത്. നമ്പർ 18 ഹോട്ടലിൽ സൈജു സ്ഥിരമായി പ്രൈവറ്റ് ഡിജെ പാർട്ടി നടത്തിയിരുന്നതായും പൊലീസ് കണ്ടെത്തി. പൊലീസ്, ഹോട്ടൽ ഉടമ റോയിയെയും സൈജുവിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്‌തേക്കുമെന്നാണ് പുറത്ത് വരുന്ന വിവരം.
സൈജുനെ പറ്റി പൊലീസ് കണ്ടെത്തിയ വിവരങ്ങൾ പരിശോധിക്കുമ്പോൾ മോഡലുകളേയും ഇയാൾ ചൂഷണത്തിനായി നോട്ടമിട്ടിരുന്നൊയെന്നും സംശയിക്കേണ്ടിവരും. ഇതിന്റെ പേരിലാണോ ഇവർ തമ്മിൽ നടുറോഡിൽ തർക്കം ഉണ്ടായതെന്നും പരിശോധിക്കേണ്ടിയിരിക്കുന്നു.
സൈജു തങ്കച്ചനെ നിലവിൽ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ് എറണാകുളം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി. സൈജു മോഡലുകളെ പിൻതുടർന്ന ഔഡി കാർ കണ്ടെടുക്കേണ്ടത് ഉൾപ്പെടെയുള്ള വിവരങ്ങൾ ചൂണ്ടിക്കാട്ടിയാണ് പൊലീസ് കസ്റ്റഡി അപേക്ഷ നൽകിയത്.കസ്റ്റഡിയില്‍ ലഭിച്ച സാഹചര്യത്തില്‍ നമ്പര്‍ 18 ഹോട്ടലില്‍ നടന്നതെന്ത്, കുണ്ടന്നൂരില്‍വെച്ചുണ്ടായ തര്‍ക്കം എന്തിനായിരുന്നു, വാഹനത്തെ പിന്തുടരാനിടയായ സാഹചര്യം എന്നീ കാര്യങ്ങളില്‍ ഉത്തരം ലഭിക്കുമെന്നാണ് പ്രതീക്ഷ. അബ്ദുറഹ്മാനൊപ്പം സൈജുവിനെ ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം.
കഴിഞ്ഞ ദിവസമാണ് മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ സൈജുവിനെ അറസ്റ്റ് ചെയ്തത്. രണ്ട് അഭിഭാഷകർക്കൊപ്പം കളമശേരി മെട്രോ പൊലീസ് സ്റ്റേഷനിലെത്തി സൈജു ഹാജരാവുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യംചെയ്യലിനൊടുവിൽ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സൈജുവിനെതിരായ മറ്റൊരു പരാതിയിൽ പൊലീസ് വഞ്ചന കേസും രജിസ്റ്റർ ചെയ്തിരുന്നു.
നവംബർ ഒന്നിനാണ് എറണാകുളത്ത് നടന്ന വാഹനാപകടത്തിൽ മിസ് കേരള 2019 അൻസി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും മരിച്ചത്. രാത്രി ഒരു മണിയോടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാർ രാത്രി എറണാകുളം ബൈപ്പാസ് റോഡിൽ ഹോളിഡേ ഇൻ ഹോട്ടലിനു മുന്നിൽ വച്ച് അപകടത്തിൽ പെടുകയായിരുന്നു.
https://www.facebook.com/Malayalivartha

























