ഭര്‍ത്തൃഗൃഹത്തിലെ പീഡനത്തെത്തുടര്‍ന്ന് ജീവനൊടുക്കിയ നിയമവിദ്യാര്‍ഥിനി മോഫിയ പര്‍വീണിന്റെ വീട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സന്ദര്‍ശിക്കും

ഭര്‍ത്തൃഗൃഹത്തിലെ പീഡനത്തെത്തുടര്‍ന്ന് ജീവനൊടുക്കിയ നിയമവിദ്യാര്‍ഥിനി മോഫിയ പര്‍വീണിന്റെ വീട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സന്ദര്‍ശിക്കും.
ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടോടെ മോഫിയയുടെ ആലുവയിലെ വീട്ടിലാണ് അദ്ദേഹം എത്തുക.മോഫിയയുടെ മാതാപിതാക്കളെ ഗവര്‍ണര്‍ കാണും.
അതേസമയം, മോഫിയ പര്‍വീണ്‍ ജീവനൊടുക്കിയ സംഭവത്തില്‍ സിഐ സി.എല്‍. സുധീറിനെതിരെ പോലീസ് എഫ്ഐആര്‍. സുധീറിന്റെ മോശം പെരുമാറ്റമാണ് മോഫിയയെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു.
പരാതി പരിഹരിക്കുന്നതിനായാണ് മോഫിയയെയും ഭര്‍ത്താവിനെയും ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. ഇവിടെവച്ച് ദേഷ്യം വന്ന മോഫിയ ഭര്‍ത്താവ് സുഹൈലിന്റെ കരണത്തടിച്ചു.
ഇതേതുടര്‍ന്ന് സിഐ മോഫിയയോട് കയര്‍ത്തുസംസാരിച്ചു. സിഐയില്‍ നിന്നും തനിക്ക് ഒരിക്കലും നീതി ലഭിക്കില്ലെന്ന തോന്നലിലാണ് ജീവനൊടുക്കാന്‍ മൊഫിയയെ പ്രേരിപ്പിച്ചത്.
https://www.facebook.com/Malayalivartha

























