മാരാരിക്കുളത്ത് അമ്മയെയും രണ്ട് മക്കളെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

അമ്മയെയും രണ്ട് മക്കളെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ മാരാരിക്കുളം തെക്ക് പഞ്ചായത്ത് 23 ആം വാര്‍ഡ് കോര്‍ത്തുശ്ശേരി കുന്നേല്‍ വീട്ടില്‍ ആനി രഞ്ജിത്ത് (57), മക്കളായ ലെനിന്‍ ജോസഫ് (അനില്‍-35), സുനില്‍ ജോസഫ് (32) എന്നിവരാണ് മരിച്ചത്.
മുറിയില്‍ തൂങ്ങിയ നിലയില്‍ മാതാവിനെയും മക്കളെ മുറികളിലെ കട്ടിലുകളിലുമാണ് മരിച്ചു കിടക്കുന്നതായി കണ്ടത്. പിതാവ് രഞ്ജിത്ത് നേരത്തെ മരിച്ചിരുന്നു. മത്സ്യതൊഴിലാളി കുടുംബമായിരുന്നു.
ഇന്നു രാവിലെയാണ് പ്രദേശവാസികള്‍ ഇവരെ മരിച്ച് കിടക്കുന്ന നിലയില്‍ കണ്ടത്. യുവാക്കള്‍ രണ്ട് പേരും അവിവാഹിതരാണ്. മണ്ണഞ്ചേരി, മാരാരിക്കുളം പൊലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha


























