Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാന്റിൽ വൻ സ്‌ഫോടനം..പിന്നിൽ ഇറാന്റെ കറുത്ത കരങ്ങളോ...? 54പേർക്ക് സ്‌ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്. 18 പേരെ കാണാതായി...ഒരുനിമിഷം കൊണ്ട് അഗ്നി വിഴുങ്ങി..


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

പിന്നെ എല്ലാം ട്വിസ്റ്റോട് ട്വിസ്റ്റ്... കുടുംബ വഴക്കിനെ തുടര്‍ന്ന് ആത്മഹത്യ ഭീഷണി മുഴക്കി ഇറങ്ങി പുറപ്പെട്ട് യുവാവ്; ഭാര്യ എന്തൊക്കെ പറഞ്ഞിട്ടും ശാന്തമായില്ല; അവസാനം പോലീസിനെ വിളിച്ചു; പോലീസ് തന്ത്രപൂര്‍വം യുവാവിന്റെ ജീവന്‍ രക്ഷിച്ചത് ഇങ്ങനെ

29 NOVEMBER 2021 11:33 AM IST
മലയാളി വാര്‍ത്ത

More Stories...

സര്‍ക്കാര്‍ വാക്കുപാലിച്ചത് കണ്ടുകൂടെ? ദ്ധതി നിര്‍ത്തണമെന്ന് എങ്ങനെയാണ് പറയുക; പ്രിയദര്‍ശിനി പദ്ധതിക്കെതിരായ ഹർജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി

കാലുതെറ്റി ട്രാക്കിലേക്ക് വീണു; മുകളിലൂടെ കടന്നുപോയത് 21 ബോഗികള്‍..! കണ്ടു നിന്നവർ സമനിലതെറ്റി വീണു..!പിന്നാലെ

വീശിയടിച്ച് ഓപ്പറേഷൻ തൂഫാൻ ; 169 കേസുകൾ രജിസ്റ്റർ ചെയ്തു; 180 ഓളം പേർ അറസ്റ്റിൽ

ബസ് സ്റ്റോപ്പിൽ പരുങ്ങി നിന്ന് യുവതിയും യുവാവും; പോലീസിന് കിട്ടിയ രഹസ്യ വിവരം; രണ്ടിനെയും തൂക്കിയെടുത്ത് പോലീസ്; പരിശോധനയിൽ യുവതിയുടെ അടിവസ്‌ത്രത്തിൽ കണ്ട കാഴ്ച നടുക്കുന്നത്...!!!

ഭർത്താവിനൊപ്പം സന്തോഷത്തോടെ ട്രെക്കിങ്ങിനെത്തി; അപ്രതീക്ഷിതമായി സംഭവിച്ചത്; ഭാര്യയുടെ നിലവിളി ശബ്ദത്തിനിടെ ഭർത്താവിനും...!!! മഞ്ഞപ്പുല്ലിൽ ദമ്പതികളെ കാത്തിരുന്ന 'ആ അപകടം'

ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. ഒരു നിമിഷത്തെ വികാരത്തില്‍ ചെയ്യുന്നതാണ് ആത്മഹത്യ. അതേത് ആത്മഹത്യകളിലും കാണാനാകും. ഇനി എന്തൊക്കെ തല പോകുന്ന പ്രശ്‌നങ്ങളാണെങ്കിലും അതിനെല്ലാം പരിഹാരങ്ങളുണ്ട്. അതൊന്നും ചിന്തിക്കാതെ ഒരു നിമിഷത്തെ വികാരത്തില്‍ മറ്റവനെ തോല്‍പ്പിക്കാനായി ചാടി പുറപ്പെടുന്നവരാണ് പലരും. എന്നാല്‍ മറ്റവന്‍ തോല്‍ക്കുകയുമില്ല നമ്മള്‍ ചെയ്തത് വെറുതേയുമാകും.

പല ആത്മഹത്യകളും തട്ടിമാറി പോകാറുണ്ട്. അതാണിവിടെ സംഭവിച്ചത്. ആലുവയിലാണ് സംഭവം നടന്നത്. പൊലീസിന്റെ ഇടപെടല്‍ കാരണം യുവാവിനെ രണ്ടാം ജന്മമാണ് ലഭിച്ചത്. ആലുവ മണപ്പുറം നടപ്പാലത്തില്‍ നിന്നു പുഴയിലേക്കു ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനാണു റൂറല്‍ പൊലീസ് രക്ഷകനായത്. യുവാവിന്റെ ജീവന്‍ രക്ഷിച്ച ഉദ്യോഗസ്ഥര്‍ക്ക് എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക് ഗുഡ് സര്‍വീസ് എന്‍ട്രി പ്രഖ്യാപിച്ചു.

 


പെരുമ്പാവൂര്‍ അല്ലപ്ര സ്വദേശിയായ യുവാവാണ് പൊല്ലാപ്പുണ്ടാക്കിയത്. ഒന്നും രണ്ടും പറഞ്ഞ് കുടുംബ വഴക്കായി. ഭാര്യയും ഭര്‍ത്താവും വിട്ടുകൊടുത്തില്ല. ഇരുവരും താന്‍ പിടിച്ച മുയലിന് രണ്ട് കൊമ്പെന്ന രീതിയില്‍ ഉറച്ച് നിന്നു. ഇതിനിടെ പലരും പറഞ്ഞ് വിലക്കിയെങ്കിലും കേട്ടില്ല. തുടര്‍ന്ന് ആത്മഹത്യ ഭീഷണി മുഴക്കിയെങ്കിലും മൈന്‍ഡ് ചെയ്തില്ല. എന്നാല്‍ യുവാവ് വീട്ടില്‍ നിന്നും ഇറങ്ങിയതോടെ സംഗതി കൈവിട്ടെന്ന് ഭാര്യക്ക് മനസിലായി. അല്‍പം താണുകൊടുത്തെങ്കിലും അല്‍പം പോലും മാറാതെ കാണിച്ചു തരാമെന്ന് പറഞ്ഞ് യുവാവ് മുന്നോട്ട് പോയി.

അവസാനം യുവാവ് രാത്രി വീടുവിട്ട് ഇറങ്ങുകയായിരുന്നു. ഇതോടെ ഭാര്യക്ക് അങ്കലാപ്പായി. വെറുതേ പറഞ്ഞ് തീര്‍ക്കാമായിരുന്ന ചെറിയ പ്രശ്‌നമാണ് ഭര്‍ത്താവിനെ ആത്മഹത്യയിലേക്ക് നയിച്ചത്. ഉടന്‍ എന്തെങ്കിലും ചെയ്തതില്ലെങ്കില്‍ ചിലപ്പോള്‍ ജീവിത കാലം മുഴുവന്‍ വേദനിക്കേണ്ടി വരും. എന്ത് ചെയ്യണമെന്നറിയാതെ ഭാര്യ വാവിട്ട് കരഞ്ഞു. ഉടന്‍ തന്നെ ഭാര്യ പൊലീസിന്റെ എമര്‍ജന്‍സി നമ്പറിലേക്ക് വിവരമറിയിച്ചു.

 



ഭര്‍ത്താവ് പുറത്ത് പോയെന്ന് മാത്രമേ ഭാര്യക്കറിയാവൂ. എവിടെ പോയെന്നോ എങ്ങോട്ട് പോയെന്നോ അറിയാന്‍ പറ്റിയില്ല. യുവാവിന്റെ മൊബൈല്‍ ഫോണില്‍ വിളിച്ചിട്ടും കിട്ടുന്നില്ല എന്നറിയിച്ചു. എങ്ങനേയും ഭര്‍ത്താവിനെ രക്ഷിക്കണമെന്ന് അവര്‍ കരഞ്ഞ് പറഞ്ഞു. തനിക്ക് അദ്ദേഹമല്ലാതെ ആരുമില്ലെന്നും പറഞ്ഞു.

യുവതിയില്‍ നിന്നും കിട്ടിയ സൂചന പ്രകാരം എമര്‍ജന്‍സി റെസ്‌പോണ്‍സ് സെന്ററില്‍ നിന്നു ആലുവ കണ്‍ട്രോള്‍ റൂമിലേക്കു വിവരം കൈമാറി. ഉടന്‍ തന്നെ ആലുവ പോലീസ് സംഗതി സീരിയസായി എടുത്തു.

കണ്‍ട്രോള്‍ റൂമില്‍ നിന്നു യുവാവിനെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടു. പക്ഷെ ഫോണ്‍ എടുക്കുന്നില്ല. ഇതോടെ യുവാവ് എന്തെങ്കിലും ചെയ്യുമെന്നും പോലീസിന് മനസിലായി. യുവാവ് എവിടെയുണ്ടെന്ന് ആദ്യം കണ്ടുപിടിക്കണം. അതാണ് ആദ്യ വഴി.

 



തുടര്‍ന്ന് യുവാവിന്റെ മൊബൈല്‍ ലൊക്കേഷന്‍ പരിശോധിച്ചു. ലൊക്കേഷന്‍ സ്ഥലം മണപ്പുറം നടപ്പാലമാണെന്നു മനസ്സിലാക്കി. ഇതോടെ പെട്ടെന്നിടപെട്ടില്ലെങ്കില്‍ ചിലപ്പോള്‍ കൈവിട്ടെന്നിരിക്കും. ഉടന്‍ തന്നെ വയര്‍ലസിലൂടെ പോലീസുകാര്‍ക്ക് അലര്‍ട്ട് നല്‍കി.

യുവാവ് നില്‍ക്കുന്ന സ്ഥലത്തെ ക്യാമറയില്‍ നിന്നുള്ള ദൃശ്യം കണ്‍ട്രോള്‍ റൂമില്‍ സ്ഥാപിച്ചിട്ടുള്ള സംവിധാനത്തില്‍ കണ്ടു. തുടര്‍ന്ന് പൊലീസ് സംഘം മഫ്തിയില്‍ അവിടേക്കു കുതിച്ചു. ഇതിനിടെ യുവാവ് ഫോണെടുത്തു. ഇതോടെ കണ്‍ട്രോള്‍ റൂമിലുള്ള ഉദ്യോഗസ്ഥന്‍ യുവാവുമായി സംസാരം തുടര്‍ന്നുകൊണ്ടിരുന്നു.

 



അല്‍പം അകലെ വാഹനം നിര്‍ത്തിയിട്ട ശേഷം ഉദ്യോഗസ്ഥര്‍ തന്ത്രപൂര്‍വം യുവാവിനെ സമീപിച്ച് രക്ഷിച്ചു കൊണ്ടുവരികയായിരുന്നു. ആലുവ സ്‌റ്റേഷനിലെത്തിച്ച യുവാവിനെ ആശ്വസിപ്പിച്ച് വീട്ടുകാരെ വിളിച്ചുവരുത്തി അവരോടൊപ്പം പറഞ്ഞയച്ചു. യുവാവിനെ കണ്ടതോടെ യുവതി പൊട്ടിക്കരഞ്ഞു. ഒപ്പം യുവാവിനും കരച്ചില്‍ വന്നു. ഇരുവരും പരസ്പരം ആശ്വസിപ്പിച്ചു. നോക്കണേ ഒരു നിമിഷം വൈകിയെങ്കില്‍. ഇത്രയേയുള്ളൂ ഏത് ആത്മഹത്യയും.

 

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാര്‍ വാക്കുപാലിച്ചത് കണ്ടുകൂടെ? ദ്ധതി നിര്‍ത്തണമെന്ന് എങ്ങനെയാണ് പറയുക; പ്രിയദര്‍ശിനി പദ്ധതിക്കെതിരായ ഹർജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി  (17 minutes ago)

കാലുതെറ്റി ട്രാക്കിലേക്ക് വീണു; മുകളിലൂടെ കടന്നുപോയത് 21 ബോഗികള്‍..! കണ്ടു നിന്നവർ സമനിലതെറ്റി വീണു..!പിന്നാലെ  (23 minutes ago)

ഇന്ത്യയിൽ വിചിത്ര പ്രതിഭാസം !  (39 minutes ago)

വീശിയടിച്ച് ഓപ്പറേഷൻ തൂഫാൻ ; 169 കേസുകൾ രജിസ്റ്റർ ചെയ്തു; 180 ഓളം പേർ അറസ്റ്റിൽ  (57 minutes ago)

ക്ഷേമപെൻഷൻ 3,000 രൂപയാക്കുന്നതിൽ കാലതാമസമുണ്ടാകില്ല; ജനങ്ങളോട് നൽകിയ വാഗ്ദാനം എത്രയും പെട്ടെന്ന് പാലിക്കും; മുടങ്ങാതെ പെൻഷൻ നൽകാൻ എല്ലാ നടപടിയും സ്വീകരിക്കും; ഗുണഭോക്താക്കളുടെ കാര്യം പരിശോധിക്കുമെന്നു  (1 hour ago)

ബസ് സ്റ്റോപ്പിൽ പരുങ്ങി നിന്ന് യുവതിയും യുവാവും; പോലീസിന് കിട്ടിയ രഹസ്യ വിവരം; രണ്ടിനെയും തൂക്കിയെടുത്ത് പോലീസ്; പരിശോധനയിൽ യുവതിയുടെ അടിവസ്‌ത്രത്തിൽ കണ്ട കാഴ്ച നടുക്കുന്നത്...!!!  (1 hour ago)

18 പേരെ അഗ്നി വിഴുങ്ങിയോ..?!  (1 hour ago)

ഭർത്താവിനൊപ്പം സന്തോഷത്തോടെ ട്രെക്കിങ്ങിനെത്തി; അപ്രതീക്ഷിതമായി സംഭവിച്ചത്; ഭാര്യയുടെ നിലവിളി ശബ്ദത്തിനിടെ ഭർത്താവിനും...!!! മഞ്ഞപ്പുല്ലിൽ ദമ്പതികളെ കാത്തിരുന്ന 'ആ അപകടം'  (1 hour ago)

റാസ് ലഫാനിൽ സ്ഫോടനം...! പൊട്ടിത്തെറിച്ച് ജനങ്ങൾ ചിതറി..! ചോർച്ച തുടങ്ങി..! 18 പേരെ അഗ്നി വിഴുങ്ങി?!ചാവേറുകളുടെ പ്ലാൻ..?!  (2 hours ago)

വീടിനുള്ളിൽ നിന്നും കരച്ചിലും നിലവിളിയും; ഓടിയെത്തിയവർ കണ്ടത് ഭയാനക കാഴ്ച; നിലത്ത് പുളഞ്ഞ് 14കാരൻ; തൃശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം വീണ് മരണം  (2 hours ago)

കല്ലറയിൽ പായയിൽ പൊതിഞ്ഞ് മൃതദേഹം കണ്ട സംഭവത്തിൽ ട്വിസ്റ്റ് ; മൃതദേഹം കാണാതായ സിജോയുടേതെന്ന് സംശയം; 2014ൽ കടയിൽ പോയി വരാമെന്നു പറഞ്ഞു പോയ സിജോ തിരിച്ചെത്തിയില്ല; ദുരൂഹത ആരോപിച്ച് കുടുംബം  (2 hours ago)

ബസ് നിയന്ത്രണം വിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിച്ചു; സൗദിയിൽ മലയാളി പ്രവാസി മരിച്ചു UAE യിൽ ആയിരക്കണക്കിന് ഒഴിവുകൾ  (3 hours ago)

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (3 hours ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (4 hours ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (4 hours ago)

Malayali Vartha Recommends