കോഴിക്കോട് റിട്ട.പോലീസുദ്യോഗസ്ഥന്‍ നടുറോഡില്‍ പൊള്ളലേറ്റു മരിച്ചു... ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്കു മാറ്റി

കോഴിക്കോട് റിട്ട.പോലീസുദ്യോഗസ്ഥന്‍ നടുറോഡില്‍ പൊള്ളലേറ്റു മരിച്ചു... ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്കു മാറ്റി.
കളാണ്ടിതാഴം കുരിശിങ്കല്‍ വീട്ടില്‍ ജസ്റ്റിന്‍തോമസ് (72) ആണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ 2.30ഓടെയാണ് സംഭവം. കളാണ്ടിതാഴം റോഡില്‍ തീപടര്‍ന്ന ദേഹവുമായി ഒരാള്‍ നില്‍ക്കുന്നത് അതുവഴി സഞ്ചരിച്ചവരുടെ ശ്രദ്ധയില്‍പെടുകയായിരുന്നു. ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിച്ചു.
പോലീസെത്തിയപ്പോഴേക്കും ശരീരം തിരിച്ചറിയാന്‍ പോലുമാവാത്ത രീതിയില്‍ കത്തിക്കരിഞ്ഞിരുന്നു. തുടര്‍ന്ന് മരിച്ചതാരെന്നു കണ്ടെത്താനായി സമീപത്തെ വീടുകളിലുള്ളവരെ വിളിച്ചറിയിക്കുകയായിരുന്നു. വീടുകളില്‍ നിന്ന് ആരെയെങ്കിലും കണാതായിട്ടുണ്ടോയെന്നാണ് പോലീസ് പരിശോധിച്ചത്.
അതിനിടെ ജസ്റ്റിന്‍ ജേക്കബിനെ കാണാതായ വിവരം അറിയുകയായിരുന്നു. ഇതോടെ പൊള്ളലേറ്റ് മരിച്ചത് ഇദ്ദേഹമാണെന്നു തിരിച്ചറിയുകയായിരുന്നു. സംഭവത്തില്‍ ചേവായൂര്‍ പോലീസ് കേസെടുത്തു.
ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്കു മാറ്റി
"
https://www.facebook.com/Malayalivartha























