Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വെറുതേ സംശയിച്ചപ്പോള്‍... മോഡലുകളെ മരണത്തെ തുടര്‍ന്ന് വിട്ടുകളഞ്ഞ സൈജുവിനെ ദിവസങ്ങള്‍ക്ക് ശേഷം ചോദ്യം ചെയ്തപ്പോള്‍ കിട്ടിയത് മറ്റ് പല കേസുകളുടേയും വിവരങ്ങള്‍; നായാട്ട്, ലഹരിക്കേസുകളില്‍ ഉള്‍പ്പെട്ട ആളാണ് സൈജുവെന്ന് വിലയിരുത്തല്‍

01 DECEMBER 2021 08:32 AM IST
മലയാളി വാര്‍ത്ത

വാഹനാപകടത്തില്‍ മോഡലുകള്‍ മരിച്ച കേസിലെ സൈജു എം. തങ്കച്ചനെ ആദ്യത്തെ ഒരു ഘട്ടത്തിലും പോലീസ് സംശയിച്ചത് പോലുമില്ല. വളരെ നിഷ്‌കളങ്കമായാണ് മറുപടി പറഞ്ഞത്. മോഡലുകളെ വഴിയില്‍ തടഞ്ഞു നിര്‍ത്തി സ്പീഡ് കുറയ്ക്കാന്‍ ഉപദേശിക്കുകയാണ് ചെയ്തതെന്ന് പറഞ്ഞു. എല്ലാവരും അത് വിശ്വസിക്കുകയും ചെയ്തു. എന്നാല്‍ സൈജുവിനെ ചോദ്യം ചെയ്തപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്.

സൈജു നായാട്ടുകേസിലും ലഹരിക്കേസുകളിലും ഉള്‍പ്പെട്ടയാളാണെന്ന് അന്വേഷണ സംഘം കോടതിയില്‍ ബോധിപ്പിച്ചു. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യാനായി അന്വേഷണ സംഘത്തിനു 3 ദിവസം കൂടി മജിസ്‌ട്രേട്ട് കോടതി അനുവദിച്ചു.

 



അതേസമയം ഹോട്ടലുടമ ഇപ്പോഴും ആശുപത്രിയിലാണ്. സൈജുവിനൊപ്പമുള്ള ചോദ്യംചെയ്യല്‍ ഒഴിവാക്കാനായി കൂട്ടുപ്രതിയായ, നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയി ആശുപത്രിയില്‍ തുടരുകയാണോയെന്ന് അന്വേഷണ സംഘം പരിശോധിക്കുന്നു. ഇതിന്റെ ഭാഗമായി മുന്‍പു റോയിക്കു എന്തെങ്കിലും രോഗമുണ്ടായിരുന്നതിന്റെ രേഖകള്‍ ആശുപത്രിയിലുണ്ടോയെന്നു സംഘം പരിശോധിക്കും.

സൈജുവും റോയിയും തമ്മിലുള്ള ബിസിനസ് ഇടപാടുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ റോയിയുടെ ജാമ്യം റദ്ദാക്കാന്‍ മേല്‍ക്കോടതിയെ സമീപിക്കാനും അന്വേഷണ സംഘത്തിനു നിയമോപദേശം ലഭിച്ചിട്ടുണ്ട്.

 



ലഹരിമരുന്നിന് അടിമയും കടുത്ത കുറ്റവാസനയുമുള്ള സൈജു പിന്തുടര്‍ന്നപ്പോള്‍ കാറിലുണ്ടായിരുന്ന മോഡലുകളെ ഇയാളുടെ ഭീഷണിയില്‍ നിന്നു രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണു വാഹനാപകടമുണ്ടായി 3 പേര്‍ കൊല്ലപ്പെട്ടതെന്നാണു പൊലീസിന്റെ നിഗമനം. മോഡലുകള്‍ കൊല്ലപ്പെട്ട അപകടത്തിനു വഴിയൊരുക്കിയ ശേഷവും സൈജു അന്നു രാത്രി തന്നെ ലഹരിപാര്‍ട്ടിയില്‍ തുടര്‍ന്നും പങ്കെടുത്തതായും പൊലീസ് കണ്ടെത്തി.

അപകട സ്ഥലത്തു വാഹനം നിര്‍ത്തി മോഡലുകള്‍ കൊല്ലപ്പെട്ടെന്നു മനസിലാക്കി ഇക്കാര്യം ഹോട്ടലുടമ റോയിയെ ഫോണില്‍ അറിയിച്ച സൈജു അന്നു രാത്രി ഒരു മണിക്കു ശേഷമാണ് വീണ്ടും ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്തത്. തുടര്‍ന്നുള്ള ദിവസങ്ങളിലും സൈജു ലഹരിപാര്‍ട്ടികളുടെ സംഘാടകനായിട്ടുണ്ട്. വിവിധ ജില്ലകളില്‍ ലഹരിമരുന്നു കേസുകളില്‍ പിടിക്കപ്പെട്ടിട്ടുള്ള പ്രതികളുമായി സൈജു അടുപ്പം പുലര്‍ത്തിയിരുന്നു.

 



സംഭവദിവസം രാത്രി മോഡലുകള്‍ നമ്പര്‍ 18 ഹോട്ടലില്‍ തങ്ങാന്‍ വഴിയൊരുക്കാനായി അവര്‍ക്കൊപ്പമുണ്ടായിരുന്ന 2 യുവാക്കള്‍ക്കും പ്രതികള്‍ അമിതമായി മദ്യം വിളമ്പുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്. സൈജുവിന്റെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിച്ചപ്പോള്‍ വഞ്ചനാക്കുറ്റം അടക്കമുള്ള പല കേസുകളിലും പങ്കാളിത്തമുള്ളതിന്റെ തെളിവുകള്‍ ലഭിച്ചതായി സിറ്റി പൊലീസ് കമ്മിഷണര്‍ പറഞ്ഞു.

മോഡലുകളുടെ മരണത്തില്‍ പ്രതി സൈജുവിനെതിരെ കൂടുതല്‍ ആരോപണവുമായി പൊലീസ് രംഗത്തെത്തി. കാട്ടുപോത്തിനെ വെടിവച്ചു കൊന്നെന്നു പറയുന്ന ചാറ്റ് ലഭിച്ചിട്ടുണ്ട്. മാരാരിക്കുളത്തും മൂന്നാറിലും കൊച്ചിയിലും പാര്‍ട്ടികളില്‍ എംഡിഎംഎ നല്‍കിയെന്നും ചാറ്റില്‍ പറയുന്നു. കസ്റ്റഡി അപേക്ഷയിലാണ് പൊലീസ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.



അതേസമയം സൈജു തങ്കച്ചന്‍ കാറില്‍ പിന്തുടര്‍ന്നു മത്സരയോട്ടം നടത്തിയതാണ് കൊച്ചി പാലാരിവട്ടത്ത് മുന്‍ മിസ് കേരളയടക്കമുള്ളവര്‍ കാറപകടത്തില്‍ കൊല്ലപ്പെടാന്‍ കാരണമെന്നു പൊലീസ് കോടതിയില്‍ പറഞ്ഞു. സൈജുവിനെ 3 ദിവസം കൂടി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കൊച്ചിയില്‍ മുന്‍ മിസ് കേരളയും സുഹൃത്തുക്കളും കാറപടകത്തില്‍ കൊല്ലപ്പെട്ട കേസില്‍ ഏറെ നിര്‍ണായകമായ വെളിപ്പെടുത്തലാണ് പൊലീസ് കോടതിയില്‍ നടത്തിയത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്  (1 hour ago)

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍  (2 hours ago)

പത്തനംതിട്ടയില്‍ ഇരട്ട കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം  (2 hours ago)

എടയാറില്‍ ഇതര സംസ്ഥാന തൊഴിലാളി വെന്തുമരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം 15 ലക്ഷമാക്കി  (2 hours ago)

ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി  (2 hours ago)

15 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 63കാരന്‍ പിടിയില്‍  (2 hours ago)

ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി  (2 hours ago)

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (3 hours ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (3 hours ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (4 hours ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (4 hours ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (5 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (5 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (6 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (7 hours ago)

Malayali Vartha Recommends