'കോവിഡ് വൈറസ് പെരുകുന്നത് തടഞ്ഞ് രോഗരൂക്ഷത ഒഴിവാക്കി ആശുപത്രിവാസവും മരണസാധ്യതയും കുറക്കുമെന്ന് തെളിയിക്കപ്പെട്ട് കഴിഞ്ഞിട്ടുണ്ട്. ഒമിക്രോൺ വൈറസ് വകഭേദത്തെക്കുറിച്ചുള്ള അതിശയോക്തി കലർന്ന റിപ്പോർട്ടുകൾക്കിടെ കോവിഡ് ചികിത്സക്ക് പ്രയോജനകരമെന്ന് തെളിയിക്കപ്പെട്ട രണ്ട് അന്റിവൈറൽ മരുന്നുകളെക്കുറിച്ചുള്ള വിവരങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോവുന്നുണ്ട്...' ഇഖ്ബാൽ ബാപ്പുകുഞ്ചു കുറിക്കുന്നു

കൊറോണ വ്യാപനത്തിന്റെ പുതിയ വകഭേദമായ ഒമിക്രോൺ കണ്ടെത്തിയതിന് പിന്നാലെ ആശങ്കയിലാണ് ലോകം. കൊറോണ വ്യാപനം പുതിയ വകഭേദങ്ങൾ സൃഷ്ടിച്ചുകൊണ്ട് വ്യാപിക്കുകയാണ്. ഈയൊരു സാഹചര്യത്തിൽ വളരെ നിർണായകമായ ഒരു കാര്യം പങ്കുവയ്ക്കുകയാണ് ഡോ. ഇഖ്ബാൽ ബാപ്പുകുഞ്ചു. കോറോണയെ പ്രതിരോചിക്കുന്നത്തിൽ നിർണായകമായ രണ്ട് മരുന്നുകളെക്കുറിച്ചാണ് പറയുന്നത്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
ഒമിക്രോൺ വൈറസ് വകഭേദത്തെക്കുറിച്ചുള്ള അതിശയോക്തി കലർന്ന റിപ്പോർട്ടുകൾക്കിടെ കോവിഡ് ചികിത്സക്ക് പ്രയോജനകരമെന്ന് തെളിയിക്കപ്പെട്ട രണ്ട് അന്റിവൈറൽ മരുന്നുകളെക്കുറിച്ചുള്ള വിവരങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോവുന്നുണ്ട്. അമേരിക്കൻ കമ്പനികളായ മെർക്കിന്റെ മോൽന്യൂപിറാവിർ (Molnupiravir), ഫൈസറിന്റെ പാക്സ് ലോവിഡ് ( Paxlovid-Ritonavi) എന്നീ ആന്റി വൈറലുകൾ കോവിഡ് വൈറസ് പെരുകുന്നത് തടഞ്ഞ് രോഗരൂക്ഷത ഒഴിവാക്കി ആശുപത്രിവാസവും മരണസാധ്യതയും കുറക്കുമെന്ന് തെളിയിക്കപ്പെട്ട് കഴിഞ്ഞിട്ടുണ്ട്. രണ്ട് മരുന്നുകളും മാർക്കറ്റ് ചെയ്യാൻ ഔഷധ പരിശോധനാ ഏജൻസികൾ അമേരിക്കക്കും ബിട്ടൻ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങൾക്കും അനുമതി നൽകികഴിഞ്ഞു.
വായിലൂടെ കഴിക്കാവുന്ന ഗുളികരൂപത്തിലായത് കൊണ്ട് വൈദ്യഉപദേശമനുസരിച്ച് വീട്ടിൽ വച്ച് തന്നെ ഈ മരുന്നുകൾ ഉപയോഗിക്കാൻ കഴിയും. മെർക്ക് അവരുടെ മരുന്ന് മറ്റ് കമ്പനികൾക്ക് കുറഞ്ഞ വിലക്കുല്പാദിപ്പിക്കാനുള്ള ലൈസൻസ് നൽകാൻ തീരുമാനിച്ചിട്ടുണ്ട്. സൺഫാർമ കമ്പനിയടക്കം ഏഴ് ഇന്ത്യൻ കമ്പനികൾ മോൽന്യൂപിറാവിർ ഉല്പാദിപ്പിക്കാൻ താതപര്യം കാട്ടിയിട്ടുണ്ട്. ഐ സി എം ആർ ചികിത്സാ പ്രോട്ടോക്കോളിൽ ഇവ ഉൾപ്പെടുത്തി കഴിഞ്ഞാലുടൻ മരുന്ന് ലഭ്യമാക്കാൻ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ നടപടികൾ സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്.
വാക്സിനും ആന്റിവൈറലുകളും വികസിപ്പിച്ചെടുത്തതോടെ മറ്റ് വൈറസ് രോഗങ്ങൾ പോലെ നിയന്ത്രണവിധേയമാക്കാവുന്ന പകർച്ചവ്യാധിയായി കോവിഡും മാറികൊണ്ടിരിക്കയാണ്. വാക്സിനോട് ഭാഗികമായി അതിജീവനശേഷിയുള്ള വൈറസ് ഭേദങ്ങൾക്കെതിരായ വാക്സിനുകൾ നിർമ്മിക്കാൻ അധികം സമയമെടുക്കില്ല. ഇടക്കിടെയുണ്ടാവുന്ന ജനിതമാറ്റങ്ങൾ പരിഗണിച്ച് ഫ്ലൂവിനെതിരായും മറ്റും ഓരോ വർഷവും പുതിയ വാസ്കിനുകൾ മാർക്കറ്റ് ചെയ്ത് വരുന്നുണ്ട്. അതേയവസരത്തിൽ പൊതുവിൽ ഇത്തരം രോഗങ്ങളെല്ലാം തടയാനായി മാസ്ക് ധാരണം തുടങ്ങിയ പെരുമാറ്റചട്ടങ്ങൾ പിന്തുടരേണ്ടതാണ്.
https://www.facebook.com/Malayalivartha