രാഷ്ട്രീയ കൊലപാതകങ്ങളില്‍ പങ്കില്ലെന്ന സി.പി.എമ്മിന്റെ സ്ഥിരം കെട്ടുകഥ പൊളിഞ്ഞു; തീവ്രവാദ സംഘങ്ങളെ പോലെ ആസൂത്രിതമായി കൊലപാതകം നടത്തുന്ന സംഘടനയായി സി.പി.എം മാറിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

തീവ്രവാദ സംഘങ്ങളെ പോലെ ആസൂത്രിതമായി കൊലപാതകം നടത്തുന്ന സംഘടനയായി സി.പി.എം മാറിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പെരിയ ഇരട്ടക്കൊലപാതകത്തില്‍ മുന്‍ എം.എല്‍.എ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രതികളായതോടെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ പങ്കില്ലെന്ന സി.പി.എമ്മിന്റെ സ്ഥിരം കെട്ടുകഥ പൊളിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ടവരാണ് കൊലപാതകം ആസൂത്രണം ചെയ്തത്. കൊലപാതകത്തില്‍ പാര്‍ട്ടിയുടെ പങ്ക് വ്യക്തമായി. എത്രകോടി രൂപയാണ് കേസിന് വേണ്ടി ഖജനാവില്‍ നിന്ന് ചിലവ് ചെയ്തത്. പാര്‍ട്ടി പറഞ്ഞാല്‍ കൊലപാതകം നടത്തിയാല്‍ സംരക്ഷണം നല്‍കുമെന്ന സന്ദേശമാണ് സിപിഎം നല്‍കുന്നത്. സംസ്ഥാന സര്‍ക്കാര്‍ കൊലയാളികളെ സംരക്ഷിക്കാന്‍ കോടികള്‍ ഖജനാവില്‍ നിന്ന് മുടക്കിയത് പാര്‍ട്ടി നേതാക്കള്‍ പ്രതിയാകുമെന്ന് ഭയന്നാണെന്നും സതീശന്‍ പറഞ്ഞു.
കൊലചെയ്യപ്പെട്ട കുട്ടികളുടെ മാതാപിതാക്കള്‍ കോടതിയില്‍ പോയതുകൊണ്ടാണ് കേസ് സി.ബി.ഐ അന്വേഷിച്ചത്. ഈ കേസിന്റെ അവസാനം വരെ കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബത്തിനൊപ്പം കോണ്‍ഗ്രസുണ്ടാകും. ഇപ്പോഴും കൊലയാളികളുടെ ഭാര്യമാര്‍ക്ക് ജോലി കൊടുക്കുന്ന തിരക്കിലാണ് സര്‍ക്കാര്‍. പാര്‍ട്ടിക്കു വേണ്ടി കൊലപാതകം നടത്തിയാല്‍ ഏതുവിധേനയും സംരക്ഷിക്കുമെന്ന സന്ദേശമാണ് നല്‍കുന്നത്. ഇത് അപകടകരമാണെന്നും സതീശന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha