താൻ പാടിയ പാട്ടുകളൊക്കെ റെക്കോര്‍ഡ് ചെയ്ത് അയാള്‍ സ്ഥിരം കേള്‍ക്കുമായിരുന്നു;എന്റെയും ആ പയ്യന്റെയും ബ്ലഡ് ഗ്രൂപ്പുകള്‍ ഒന്നായിരുന്നു;ആ സന്തോഷത്തില്‍ അയാള്‍ എല്ലാവര്‍ക്കും മിഠായി വാങ്ങിക്കൊടുത്തു;ഒടുവിൽ അയാള്‍ക്ക് ആ നാട്ടില്‍ നിന്നു മാറിപ്പോകേണ്ടി വന്നു;ഇപ്പോള്‍ ജോലിയുമായി ബന്ധപ്പെട്ട് വിദേശത്താണ്;പ്രേക്ഷകരെ അമ്പരപ്പിച്ച് പ്രണയത്തെ കുറിച്ച് തുറന്നടിച്ച് റിമിടോമി

ഏവരുടെയും പ്രിയപ്പെട്ട ഒരു താരമാണ് റിമിടോമി. താരത്തിന്റെ വെളിപ്പെടുത്തലുകളും തുറന്നു പറച്ചിലുകളും സോഷ്യൽ മീഡിയയിൽ പലപ്പോഴും ചർച്ച വിഷയമാകാറുണ്ട്. ഇപ്പോൾ ഇതാ റിമിടോമിയുടെ പുതിയ വെളിപ്പെടുത്തൽ പുറത്തുവന്നിരിക്കുകയാണ്. അത് എന്താണെന്ന് നമുക്ക് നോക്കാം. ബിസിനസുകാരനായ റോയ്‌സുമായി നടന്ന ആദ്യവിവാഹം പരാജയപ്പെട്ടു.
എന്നാൽ പോലും കരിയറില്‍ തിളങ്ങി നില്‍ക്കുകയാണ് റിമി. തന്റെ ആദ്യ പ്രണയത്തെ കുറിച്ച് താരം വെളിപ്പെടുത്തിയിരിക്കുന്നതാണ് ശ്രദ്ധേയമാകുന്നത്. റിമിയുടെ വാക്കുകള്‍ ഇങ്ങനെ ;ഹെസ്‌കൂള്‍ കാലഘട്ടത്തിലായിരുന്നു മനസ്സില്‍ ആദ്യമായി പ്രണയം വന്നത് . പാലായില്‍ തന്നെയുള്ള ആളായിരുന്നു അയാൾ . അയാള്‍ക്ക് എന്നേക്കാള്‍ അഞ്ചോ ആറോ വയസ്സ് കൂടുതലാണ് . പാട്ടു പാടുന്ന കുട്ടിയായതു കൊണ്ടു തന്നെ നാട്ടിലെ എല്ലാവര്‍ക്കും അറിയാം.
ആ പയ്യന് എന്നെ ഇഷ്ടമാണെന്ന് മനസ്സിലായി. സ്‌കൂളില്‍ നിന്നും തിരിച്ചു വരുമ്പോള്‍ അയാള്‍ എനിക്ക് നേരെ വരുമായിരുന്നു. അന്നൊക്കെ നേരിട്ടു കണ്ടാല്‍ പോലും മുഖത്തു നോക്കാന്‍ പേടിയായിരുന്നു.അക്കാലം മുതല്‍ ഞാന്‍ പള്ളി ക്വയറില്‍ സജീവമായിരുന്നു. താൻ പാടിയ പാട്ടുകളൊക്കെ റെക്കോര്‍ഡ് ചെയ്ത് അയാള്‍ സ്ഥിരം കേള്‍ക്കുമായിരുന്നുവത്രേ . ഞാന്‍ ആ വഴി പോകുമ്പോള്‍ എന്റെ പാട്ടുകള്‍ അയാളുടെ സുഹൃത്തിന്റെ വീട്ടില്‍ നിന്നും പ്ലേ ചെയ്യിപ്പിക്കുകയും ചെയ്യാറുണ്ടെന്നും റിമി പറഞ്ഞു .
ഒരിക്കല്‍ പള്ളിയിലെ എന്തോ കാര്യവുമായി ബന്ധപ്പെട്ട് എല്ലാവര്‍ക്കും രക്തപരിശോധന നടത്തി. പരിശോധനാഫലത്തില്‍ എന്റെയും ആ പയ്യന്റെയും ഗ്രൂപ്പുകള്‍ ഒന്നായിരുന്നു. ആ സന്തോഷത്തില്‍ അയാള്‍ അവിടെയുള്ള എല്ലാവര്‍ക്കും മിഠായികളൊക്കെ വാങ്ങിക്കൊടുത്തുവെന്നും റിമി പറയുന്നു .
അതൊക്കെയാണ് ആദ്യകാല പ്രണയ ഓര്‍മകള്‍. കുറച്ചു കൂടി കഴിഞ്ഞപ്പോള്‍ പഠനാവശ്യവുമായി ബന്ധപ്പെട്ട് അയാള്‍ ആ നാട്ടില്‍ നിന്നു മാറിപ്പോയെന്നും പിന്നെ അയാളെ കണ്ടിട്ടേയില്ലെന്നും റിമി പറയുന്നു. ഇപ്പോള്‍ ജോലിയുമായി ബന്ധപ്പെട്ട് വിദേശത്താണെന്നു മാത്രം അറിയാം. മറ്റു വിവരങ്ങളൊന്നും അറിയില്ലെന്നും റിമി പറഞ്ഞു. താരത്തിന്റെ വാക്കുകൾ ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ച് കഴിഞ്ഞു.
https://www.facebook.com/Malayalivartha