കുട്ടികളെ കുറിച്ച് ഞാൻ ചിന്തിച്ചിട്ട് പോലുമില്ല;പക്ഷേ 28 വയസ്സ് ആയപ്പോഴെക്കും എന്റെ ശരീരം ബയോളജിക്കലി അത് തിരിച്ചറിയാന്‍ തുടങ്ങി;പ്രത്യേകമായൊരു അടുപ്പം തോന്നി;അതൊരു വികാരമാണ്;ഫിസിക്കലി തോന്നി തുടങ്ങിയത് മുപ്പത് വയസ്സൊക്കെ ആയപ്പോഴായിരുന്നു;തുറന്നടിച്ച് രഞ്ജിനി ഹരിദാസ്

പ്രേഷകരുടെ പ്രിയപ്പെട്ട അവതാരകയാണ് രഞ്ജിനി ഹരിദാസ്.ഇപ്പോഴിതാ വിവാഹത്തെ കുറിച്ചുള്ള സങ്കല്‍പങ്ങളും അമ്മയുടെ വിവാഹത്തെ കുറിച്ചുള്ള രഞ്ജിനിയുടെയും അമ്മയുടെയും വെളിപ്പെടുത്തൽ ശ്രദ്ധേയമാകുകയാണ് ഇപ്പോള്‍. 28 വയസ്സ് ആയപ്പോഴാണ് എനിക്കൊരു ആത്മവിശ്വാസം വന്നതെന്നാണ് രഞ്ജിനി പറയുന്നത്.
എന്നെ കുറിച്ച്, സാമ്പത്തികം, കുടുംബത്തെ കരകയറ്റുന്നതിനെ കുറിച്ചൊക്കെ ബോധ്യം വന്നത് അപ്പോൾ മാത്രമായിരുന്നു . കുട്ടികളെ കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ല. പക്ഷേ 28 വയസ്സ് ആയപ്പോഴെക്കും എന്റെ ശരീരം ബയോളജിക്കലി അത് തിരിച്ചറിയാന്‍ തുടങ്ങി. കുട്ടികളെ കാണുമ്പോള്‍ പ്രത്യേകമായൊരു അടുപ്പം തോന്നി.
മാതൃത്വം ഒരു വികാരമാണല്ലോവെന്നും രഞ്ജിനി പറയുന്നു . അതെനിക്ക് ഫിസിക്കലി തോന്നി തുടങ്ങിയത് മുപ്പത് വയസ്സൊക്കെ ആയപ്പോഴായിരുന്നു . ആ സമയത്ത് വേണമെങ്കില്‍ വിവാഹം കഴിക്കാമായിരുന്നു . അല്ലെങ്കില്‍ ഒരു കുട്ടിയെ ദത്തെടുക്കാമായിരുന്നു .വിവാഹത്തിന് പ്രായമൊന്നും പറയാന്‍ പറ്റില്ല. അത് ഓരോരുത്തരുടെയും അനുഭവം പോലെയാണെന്നും രഞ്ജിനി പറയുന്നു .
20 വയസ്സിലായിരുന്നു അമ്മ വിവാഹം കഴിച്ചത്. പക്ഷേ അമ്മയുടെ മുപ്പതാമത്തെ വയസ്സില്‍ വളരെ ചെറിയ പ്രായത്തില്‍ അച്ഛന്‍ മരിച്ചുവെന്നും രഞ്ജിനി പറഞ്ഞു . അമ്മയുടെ വിവാഹത്തെ കുറിച്ചും താരം മനസ്സ് തുറന്നു . ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ അമ്മൂമ്മ വന്ന് എന്നോട് ചോദിച്ചു. ‘രഞ്ജു അമ്മയെ രണ്ടാമതും വിവാഹം കഴിപ്പിക്കാമെന്ന്’, പക്ഷേ ഞാന്‍ സമ്മതിച്ചില്ല.
നിങ്ങളത് ചെയ്യാന്‍ പാടില്ല. കാരണം എനിക്കത് ചിന്തിക്കാന്‍ പോലും പറ്റില്ലായിരുന്നു. വേറൊരാള്‍ എന്റെ കുടുംബത്തില്‍ വരുന്നതും അതും അച്ഛന്റെ സ്ഥാനത്ത് ഒട്ടും വിചാരിക്കാത്ത കാര്യമാണെന്നും രഞ്ജിനി തുറന്നടിച്ചു. അമ്മയെ വിവാഹം കഴിപ്പിക്കുകയാണെങ്കില്‍ എന്നെ ഹോസ്റ്റലില്‍ കൊണ്ട് വിടൂ, ഈ വീട്ടില്‍ ഞാന്‍ നില്‍ക്കത്തില്ലെന്നും അന്ന് രഞ്ജിനി കരഞ്ഞു പറഞ്ഞുവത്രേ.
എന്നാൽ രഞ്ജിനിയുടെ അമ്മ പറഞ്ഞത് ഇങ്ങനെയാണ്; വിവാഹപ്രായം പതിനെട്ട് വയസ്സാണ്. ഇരുപതുവയസ്സുള്ളപ്പോൾ വിവാഹിതയായി. അന്ന് ഇതിനെക്കുറിച്ച് ഒരു ധാരണയുമില്ലായിരുന്നു . 25 വയസ്സ് കഴിയാതെ പെണ്‍കുട്ടികള്‍ കല്യാണത്തെക്കുറിച്ച് ചിന്തിക്കരുതെന്നാണ് തനിക്ക് പറയാനുള്ളതെന്നും രഞ്ജിനിയുടെ 'അമ്മ പറഞ്ഞു .
നമുക്ക് പക്വത എത്തുന്നത് പ്രായം അതാണ് . എനിക്ക് രണ്ട് മക്കള്‍ ഉണ്ടായിരുന്നത് കൊണ്ട് അവരുടെ കാര്യത്തിനാണ് ഞാന്‍ പ്രധാന്യം കൊടുത്തതെന്നും അവർ വ്യക്തമാക്കി. എനിക്ക് മുന്നിൽ വേറൊരാള്‍ വേണമെന്നോ കൂട്ടില്ലാതെ ജീവിക്കാന്‍ പറ്റില്ലെന്നോ തോന്നിയിട്ടില്ല. പക്ഷേ എന്റെ അമ്മയുടെയും അച്ഛന്റെയും പിന്തുണ ഉണ്ടായിരുന്നു. എന്റെ ജീവിതരീതി അങ്ങനെ ആയത് കൊണ്ടാവും അത്തരത്തിലൊന്നും തോന്നാത്തതെന്നും രഞ്ജിനിയുടെ അമ്മ പറഞ്ഞു .
https://www.facebook.com/Malayalivartha