മദ്യപിച്ച് വീട്ടിലെത്തുന്ന പിതാവ് മകളെ ലൈംഗിക പീഡനത്തിനിരയാക്കിയത് പലതവണയെന്ന് പരാതി; തടസം നില്‍ക്കുന്ന ഭാര്യയെ മര്‍ദിക്കുന്നതും പതിവ്; പിതാവ് അറസ്റ്റില്‍

മദ്യപിച്ച് വീട്ടിലെത്തുന്ന പിതാവ് മകളെ ലൈംഗിക പീഡനത്തിനിരയാക്കിയത് പലതവണയെന്ന് പരാതി. തടസം നില്‍ക്കുന്ന ഭാര്യയെ മര്‍ദിക്കുന്നതും പതിവെന്നും ബന്ധുക്കള്‍. ഒടുവില്‍ പിതാവ് അറസ്റ്റില്‍. ചെങ്കല്‍ പണയിലെ ജോലിക്കാരനായ 47കാരനെയാണ് നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്.
ബന്ധുക്കള്‍കൊപ്പം പെണ്‍കുട്ടി സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തിയശേഷം ഹൊസ് ദുര്‍ഗ് ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(ഒന്ന്) കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.
https://www.facebook.com/Malayalivartha