സഹോദരനെ സംരക്ഷിക്കാന്‍ വേണ്ടി മൂത്ത സഹോദരന്റെ വീടിന് മുൻപിൽ സമരം; നിക്ഷേപിച്ച തുക വിട്ടു നല്കുന്നതുവരെ സമരം തുടരും...

സുഖമില്ലാത്ത സഹോദരനെ സംരക്ഷിക്കാൻ വേണ്ടി അക്കൗണ്ടില്‍ നിക്ഷേപിച്ച തുക വിട്ട് നല്‍കണമെന്നാവശ്യപ്പെട്ട് ജേഷ്ഠന്‍റെ വീടിന് മുന്നില്‍ അനുജന്‍റെ സത്യഗ്രഹം.
തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ പുലത്തറ വീട്ടില്‍ സലിം ആണ് സഹോദരന്‍റെ വീടിനു മുന്നില്‍ ബാനര്‍ സ്ഥാപിച്ച് സത്യാഗ്രഹം ഇരിക്കുകയാണ്. ഇവരുടെ മൂത്ത സഹോദരനും അവിവാഹിതനും ഭിന്നശേഷിക്കാരനുമായ സുധാകരനെ(76) ഇപ്പോള്‍ സംരക്ഷിക്കുന്നത് സലീമാണ്.
സുധാകരന്‍റെ പേരില്‍ തോട്ടപ്പള്ളി ജില്ലാസഹകരണ ബാങ്ക് ശാഖയില്‍ 12 ലക്ഷത്തോളം രൂപയുണ്ട്. സുധാകരന്‍റെയും സലിം കൂടാതെ രണ്ട് സഹോദരങ്ങളുടെയും പേരിലുള്ള ജോയിന്‍റ് അക്കൗണ്ടില്‍ ആണ് പണം നിക്ഷേപിച്ചിരിക്കുന്നത്.
സുധാകരന്‍റെ ദൈനംദിന ചെലവുകള്‍ നിര്‍വഹിക്കുന്നതിന് അദ്ദേഹത്തിന്‍റെ അക്കൗണ്ടിലേക്ക് തുക മാറ്റണം എന്നതാണ് സലീമിന്‍റെ ആവശ്യം. എന്നാല്‍, അതിന് സഹോദരന്‍ അതിന് എതിര് നില്‍ക്കുന്നു എന്നാണ് സലീം ആരോപിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് കോടതിയിലും തൃക്കുന്നപ്പുഴ പൊലീസിലും പരാതി നല്‍കിയിരുന്നു. ഇവിടെ നിന്നും അനുകൂലമായ തീരുമാനങ്ങള്‍ ഉണ്ടായില്ല എന്നാണ് സലിം പറയുന്നത്. എന്നാല്‍, സ്വന്തമായി അക്കൗണ്ടോ മറ്റു കാര്യങ്ങളോ കൈകാര്യം ചെയ്യാന്‍ കഴിയാത്ത സുധാകരന്‍റെ അക്കൗണ്ടിലേക്ക് തുക പൂര്‍ണമായി മാറ്റുന്നതിനെയാണ് തങ്ങള്‍ എതിര്‍ക്കുന്നതെന്ന് സഹോദരന്‍റെ കുടുംബം പറഞ്ഞു.
നിക്ഷേപ തുകയുടെ പലിശ എല്ലാമാസവും ബാങ്കില്‍ നിന്നും പിന്‍വലിച്ച് ചെലവഴിക്കുന്നതിന് ഒരു തടസവുമില്ല. ഇപ്പോഴുള്ള സംരക്ഷണത്തിന് ഈ തുക മതിയാകുമെന്നും അവര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha