പത്തനംതിട്ട പെരിങ്ങരയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി കുത്തേറ്റു മരിച്ച സംഭവത്തില്‍ മൂന്നു പ്രതികള്‍ പിടിയില്‍... ആലപ്പുഴ കരുവാറ്റയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്, ലോക്കല്‍ സെക്രട്ടറിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് തിരുവല്ലയില്‍ ഇന്ന് സിപിഎം ഹര്‍ത്താല്‍

പത്തനംതിട്ട പെരിങ്ങരയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി കുത്തേറ്റു മരിച്ച സംഭവത്തില്‍ മൂന്നു പ്രതികള്‍ പിടിയില്‍...സിപിഎം പെരിങ്ങര ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും മുന്‍ പെരിങ്ങര ഗ്രാമപഞ്ചായത്ത് അംഗവുമായ പിബി സന്ദീപ് കുമാറാണ് (32) കൊല്ലപ്പെട്ടത്.
പെരിങ്ങര സ്വദേശി കണിയാംപറമ്പില്‍ ജിഷ്ണു, നന്ദു, പ്രമോദ് എന്നിവരാണ് പിടിയിലായപ്രതികള്‍. ആലപ്പുഴ കരുവാറ്റയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം.
വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് സന്ദീപിനെ പിന്തുടര്‍ന്നെത്തിയവരാണ് കൊലപാതകത്തിനു പിന്നിലെന്നു പറയുന്നു. ചാത്തങ്കരി എസ്എന്‍ഡിപി സ്‌കൂളിനു സമീപത്തുവച്ചാണ് സന്ദീപിനു കുത്തേറ്റത്.
പതിനൊന്നോളം കുത്തേറ്റ സന്ദീപിനെ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതികള്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നു സിപിഎം ആരോപിച്ചിരുന്നു.
കഴുത്തിലും നെഞ്ചിലും കുത്തേറ്റ് പ്രാണരക്ഷാര്‍ഥം സമീപത്തെ വയലിലേക്ക് ചാടിയ സന്ദീപിനെ പുറകേയെത്തിയ അക്രമി സംഘം മാരകമായി വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നാണ് വിവരം.
ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ തിരുവല്ലയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. പെരിങ്ങര ചാത്തങ്കരി പുത്തന്‍പറമ്പില്‍ കുടുംബാംഗമാണ് സന്ദീപ്. മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.
അതേസമയം ലോക്കല്‍ സെക്രട്ടറിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് തിരുവല്ലയില്‍ വെള്ളിയാഴ്ച സിപിഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താല്‍. നഗരസഭയിലും പെരിങ്ങര അടക്കം അഞ്ച് പഞ്ചായത്തുകളിലുമാണ് ഹര്‍ത്താല്‍.
"
https://www.facebook.com/Malayalivartha