'ഒരാളെയും കണ്ണീര് കുടിപ്പിക്കാതെ സില്‍വര്‍ലൈന്‍ പദ്ധതി നടപ്പിലാക്കണമെന്നതാണ് ഇടതുപക്ഷ മുന്നണിയുടെ കാഴ്‌ചപ്പാട്'; കേരളത്തിന്റെ വികസന പദ്ധതികള്‍ അട്ടിമറിക്കാന്‍ യുഡിഎഫും ബിജെപിയും ശ്രമിക്കുന്നതായി കോടിയേരി ബാലകൃഷ്ണന്‍

ഒരാളെയും കണ്ണീര് കുടിപ്പിക്കാതെ സില്‍വര്‍ലൈന്‍ പദ്ധതി നടപ്പിലാക്കണമെന്നതാണ് ഇടതുപക്ഷ മുന്നണിയുടെ കാഴ്‌ചപ്പാടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
കേരളത്തിന്റെ വികസന പദ്ധതികള്‍ അട്ടിമറിക്കാന്‍ യുഡിഎഫും ബിജെപിയും രംഗത്തിറങ്ങിയിരിക്കുന്നതായും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
എല്‍ഡിഎഫ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ വികസന പദ്ധതികളൊന്നും വേണ്ട എന്ന സമീപനമാണ് ഇരുകൂട്ടര്‍ക്കും. അതാണ് സില്‍വര്‍ ലൈന്‍ പദ്ധതിയ്‌ക്കെതിരെ അഴിച്ചുവിടുന്ന പ്രചാരണവും പദ്ധതി നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന നിലപാടും സൂചിപ്പിക്കുന്നത്. യുഡിഎഫ് അധികാരത്തിലിരുന്ന കാലത്ത് ഹൈസ്‌പീഡ് റെയില്‍ പദ്ധതി ആസൂത്രണം ചെയ്‌തിരുന്നു. ഇപ്പോള്‍ അവര്‍ യാതൊരു യുക്തിയുമില്ലാതെയാണ് സെമി ഹൈസ്‌പീഡ് പദ്ധതിയെ എതിര്‍ക്കുന്നത്. അന്ന് പദ്ധതിയെ അനുകൂലിക്കുകയായിരുന്നു എല്‍ഡിഎഫ് ചെയ്‌തത്.
പണം കണ്ടെത്താന്‍ സാധിക്കുമെങ്കില്‍ പദ്ധതി നടപ്പാക്കണം. സ്ഥലം വിട്ടുനല്‍കുന്നവര്‍ക്ക് മാര്‍ക്കറ്റ് വിലയെക്കാള്‍ കൂടുതല്‍ നല്‍കി പുനരധിവാസം ഉറപ്പാക്കണം എന്നതായിരുന്നു ഇടതുപക്ഷത്തിന്റെ നിലപാട്. സില്‍വര്‍ ലൈന്‍ പദ്ധതിയ്‌ക്കായി സ്ഥലം ഇത്തരത്തില്‍ സ്ഥലം ഏറ്റെടുക്കും.
ഒരാളെയും കണ്ണീര് കുടിപ്പിക്കാതെ പദ്ധതി നടപ്പിലാക്കണം എന്നതാണ് ഇടതുപക്ഷ മുന്നണിയുടെ കാഴ്‌ചപ്പാട്. പദ്ധതി നടപ്പിലാക്കുമ്ബോള്‍ പ്രശ്‌നങ്ങളുണ്ടെങ്കില്‍ അതാണ് സര്‍ക്കാരിന് മുന്നില്‍ ഉന്നയിക്കേണ്ടത്. അതിന് പകരം പദ്ധതികളെ കണ്ണടച്ച് എതിര്‍ക്കുന്ന സമീപനം കേരളത്തിന്റെ ഭാവിവികസനത്തിന് സഹായകരമല്ല. ഇത്തരം നിലപാടുകളെ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാട്ടുന്ന പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha