വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ടപ്പോള്‍ എന്തോ അവസരം ലഭിച്ചെന്ന രീതിയിലാണ് മുസ്ലിം ലീഗ് ഇറങ്ങിത്തിരിച്ചത്; ലീഗിന്റേത് കൈവിട്ട കളിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

വഖഫ് ബോര്‍ഡ് നിയമനങ്ങളിലെ വിവാദവുമായി ബന്ധപ്പെട്ട് പള്ളികളില്‍ വെള്ളിയാഴ്ചയിലെ ജുമാ നമസ്‌കാര വേളയില്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്ന മുസ്ലിം ലീഗിന്റെ നിലപാട് നിലവിട്ട കളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചു.
സി.പി.എം നേമം ഏരിയാ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരാധനാലയങ്ങളെ രാഷ്ട്രീയ പ്രചാരണവേദിയാക്കുന്നത് സംഘപരിവാറിനുള്ള പച്ചക്കൊടിയായി മാറും. ക്ഷേത്രങ്ങള്‍ സംഘപരിവാറിന് ഉപയോഗിക്കാമെന്ന പച്ചക്കൊടി കാണിക്കുന്നതിലൂടെ, മതനിരപേക്ഷതയാവും തകരുക.
ഇത്തരം നിലപാടിനെ ഇ.കെ. സുന്നി വിഭാഗം അടക്കമുള്ളവരെല്ലാം തള്ളിപ്പറഞ്ഞിരിക്കുകയാണ്. വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ടപ്പോള്‍ എന്തോ അവസരം ലഭിച്ചെന്ന രീതിയിലാണ് മുസ്ലിം ലീഗ് ഇറങ്ങിത്തിരിച്ചത്. വഖഫ് ബോര്‍ഡില്‍ മുസ്ലിം മതവിശ്വാസികളെ മാത്രമേ നിയമിക്കൂ എന്ന് വ്യവസ്ഥയും ഉണ്ട്.
https://www.facebook.com/Malayalivartha