ട്രെയിൻ തട്ടി ഗുരുതരമായി പരിക്കേറ്റ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളിൽ ഒരാൾ മരിച്ചു; ചെവിയിൽ ഹെഡ്‌സെറ്റുമായി റെയിൽവേ ട്രാക്ക് മുറിച്ച് കടക്കാനിറങ്ങിയ ഇരുവരും ട്രെയിൻ വന്ന ശബ്ദം കേട്ടിലെന്ന നിഗമനത്തിൽ പൊലിസ്

മുട്ടമ്പലത്ത് ട്രെയിൻ തട്ടി ഗുരുതരമായി പരിക്കേറ്റ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളിൽ ഒരാൾ മരിച്ചു. ബംഗാൾ സ്വദേശിയായ കാലൂ സോറനാ(20)ണ് മരിച്ചത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റൊരു ബംഗാൾ സ്വദേശി സുമൻ മുർമു (23)വിനെ ഗുരുതരമായ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. മുട്ടമ്പലത്ത് റെയിൽവേയുടെ പാത ഇരട്ടിപ്പിക്കൽ ജോലികൾക്കായി എത്തിയതായിരുന്നു ഇരുവരും. ചുങ്കം ഭാഗത്തെ രണ്ടാം പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളിലാണ് ഇരുവരും പങ്കെടുത്തിരുന്നത്.
നിർമ്മാണ പ്രവർത്തനങ്ങൾക്ക് ശേഷം പ്രദേശത്ത് തന്നെ ടെന്റ് കെട്ടി താമസിക്കുകയാണ് ഇരുവരും ചെയ്തിരുന്നത്. ഇത്തരത്തിൽ രാത്രിയിൽ കിടക്കുന്നതിനിടെ, രണ്ടു പേരും മൂത്രമൊഴിക്കുന്നതിനായി പുറത്തിറങ്ങുകയായിരുന്നു.
ഈ സമയത്താണ് ഇരുവരെയും ട്രെയിൻ തട്ടിയത്. ചെവിയിൽ ഹെഡ്‌സെറ്റുമായി റെയിൽവേ ട്രാക്ക് മുറിച്ച് കടക്കാനിറങ്ങിയ ഇരുവരും ട്രെയിൻ വന്ന ശബ്ദം കേട്ടില്ലെന്ന നിഗമനത്തിലാണ് പൊലീസ്. സംഭവം കേട്ട് ഓടിയെത്തിയ ഇയാളുടെ സുഹൃത്തുക്കളാണ് രണ്ടു പേരും ട്രാക്കിൽ വീണ് കിടക്കുന്നത് കണ്ടത്.
തുടർന്നു, വിവരം ഈസ്റ്റ് പൊലീസ് അറിയിച്ചു. കാലു സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു. സുമന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ മെഡിക്കൽ കോളേ്ജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha