കസ്റ്റഡിയിലിരിക്കെ രക്ഷപെടാന്‍ പുഴയിലേക്ക് ചാടിയ പ്രതി മരിച്ചു; പോലീസുകാരെ തള്ളിയിട്ടതിന് ശേഷമാണ് പ്രതി ആറ്റിലേക്കു ചാടിയത്

പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപെടന്‍ തൊടുപുഴയാറ്റിലേക്കു ചാടിയ പ്രതിയുടെ മൃതദേഹം കണ്ടെത്തി. കോലാനി സ്വദേശി ഷാഫിയുടെ മൃതദേഹമാണ് തൊടുപുഴയാറ്റില്‍ നിന്നും കണ്ടെത്തിയത്. കോതമംഗലത്തു നിന്നും എത്തിയ സ്‌കൂബ ടീം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
നിരവധി കേസുകളില്‍ പ്രതിയായ ഷാഫിയെ അടിപിടി കേസില്‍ ഇന്നു രാവിലെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.പോലീസ് സ്‌റ്റേഷനിലേക്ക് പോകുന്നതിനിടെ പോലീസുകാരെ തള്ളിയിട്ടതിന് ശേഷമായിരുന്നു ഇയാള്‍ ഓടിയത്. രക്ഷപെടുന്നതിനായി തൊടുപുഴയാറ്റിലേക്കു ചാടുകയായിരുന്നു.
https://www.facebook.com/Malayalivartha