കത്തിക്കയറുമ്പോള്‍ ഓര്‍ത്തില്ല... മന്ത്രി റിയാസിനെതിരായ മോശമായ പരാമര്‍ശത്തില്‍ മുസ്ലീം ലീഗ് നേതാവ് അബ്ദുറഹ്മാന്‍ കല്ലായി മാപ്പപേക്ഷ നടത്തിയിട്ടും രക്ഷയില്ല; കല്ലായിക്കെതിരെ കേസെടുത്തു; കാര്യങ്ങള്‍ നീങ്ങുന്നത് അറസ്റ്റിലേക്ക്; മുസ്ലീം ലീഗില്‍ പ്രതിസന്ധി

വലിയ ആവേശത്തോടെ നടത്തിയ വഖഫ് റാലി മുസ്ലീം ലീഗിന് തന്നെ വിനയാകുകയാണ്. കോവിഡ് കാലത്ത് മാനദണ്ഡങ്ങള്‍ തെറ്റിച്ച് വലിയ റാലി നടത്തിയതിന് കേസെടുത്തിരിക്കുകയാണ്. കൂടാതെ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനും ഭാര്യ വീണയ്ക്കുമെതിരേ നടത്തിയ വിവാദ പ്രസ്താവനയിലും ലീഗ് നേതാവിനെതിരെ കേസെടത്തു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായിക്കെതിരെയാണ് കോഴിക്കോട് വെള്ളയില്‍ പോലീസ് കേസെടുത്തത്.
പരപ്പനങ്ങാടി സ്വദേശി മുജീബ് നല്‍കിയ പരാതിയിലാണ് കേസ്. അപകീര്‍ത്തിപരമായ പരാമര്‍ശം, മതസ്പര്‍ധവളര്‍ത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് ലീഗ് നേതാവിനെതിരേ കേസെടുത്തിരിക്കുന്നത്. മന്ത്രി റിയാസിന്റെ വിവാഹം സംബന്ധിച്ച പരാമര്‍ശമാണ് വിവാദമായത്. വ്യാഴാഴ്ച കോഴിക്കോട് നടന്ന വഖഫ് സംരക്ഷണ റാലിയിലായിരുന്നു ലീഗ് നേതാവിന്റെ അധിക്ഷേപകരമായ പരാമര്‍ശം.
ആത്മീയതയാണ് മുസ്ലീം സമുദായത്തന്റെ അടിസ്ഥാന പ്രമാണമെന്നും മുസ്ലീം മതരീതികള്‍ മാത്രം ജീവിതത്തില്‍ പുലര്‍ത്തുന്നവരാണ് യഥാര്‍ഥ മുസ്ലീങ്ങളെന്നും പറഞ്ഞതിന് പിന്നാലെയാണ് റിയാസിനും ഭാര്യയ്ക്കും നേരെയുള്ള ലീഗ് നേതാവിന്റെ അധിക്ഷേപ പരാമര്‍ശങ്ങള്‍. ഇസ്ലാമിക രീതിയില്‍ ജീവിക്കുന്നവരല്ല കമ്മ്യൂണിസ്റ്റുകാരെന്നും അബ്ദുറഹ്മാന്‍ കല്ലായി ആരോപിക്കുകയുണ്ടായി.
മന്ത്രി മുഹമ്മദ് റിയാസിനെതിരേയുള്ള മുസ്ലിം ലീഗ് നേതാവിന്റെ അധിക്ഷേപ പരാമര്‍ശം വലിയ വിവാദമായിമാറിയിരുന്നു. മവ്യാഴാഴ്ച കോഴിക്കോട് നടന്ന വഖഫ് സംരക്ഷണ റാലിയിലായിരുന്നു ലീഗ് നേതാവിന്റെ അധിക്ഷേപ പരാമര്‍ശം നടത്തിയത്.
'മുന്‍ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് തന്റെ നാട്ടിലെ പുതിയാപ്ലയാണ്. ആരാടോ ഭാര്യ, ഇതു വിവാഹമാണോ? ഇതുപറയാന്‍ തന്റേടവും ചങ്കൂറ്റവും വേണം. സിഎച്ച് മുഹമ്മദ് കോയയുടെ നട്ടെല്ല് നാം പ്രകടിപ്പിക്കണം. പറയേണ്ട കാര്യം വെട്ടിത്തുറന്ന് പറയണം' എന്നാണ് അബ്ദുറഹ്മാന്‍ കല്ലായി പ്രസംഗത്തില്‍ പറഞ്ഞത്.
അതേസമയം കോഴിക്കോട് മുസ്ലീം ലീഗ് സംഘടിപ്പിച്ച വഖഫ് സംരക്ഷ റാലിക്കെതിരെ പോലീസ് കേസെടുത്തു. കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം, അനുമതിയില്ലാതെ ജാഥ നടത്തല്‍, ഗതാഗത തടസം സൃഷ്ടിക്കല്‍, അന്യായമായ സംഘം ചേരല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് വെള്ളയില്‍ പോലീസ് കേസെടുത്തത്. പതിനായിരക്കണക്കിന് ആളുകളാണ് കോഴിക്കോട് കടപ്പുറത്ത് നടന്ന പൊതുസമ്മേളനത്തില്‍ പങ്കെടുത്തത്.
റാലിയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും മാസ്‌ക് പോലും ധരിച്ചിരുന്നില്ല. കോവിഡ് പ്രോട്ടോക്കോള്‍ പോലും പാലിക്കാതെ അനുമതിയില്ലാതെ പരിപാടി സംഘടിപ്പിച്ചതിനാലാണ് കേസെന്നാണ് പോലീസ് പറയുന്നത്. കണ്ടാലറിയാവുന്ന നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും എതിരേയാണ് കേസെടുത്തിരിക്കുന്നത്.
ഏതൊക്കെ നേതാക്കള്‍ക്കെതിരേയാണ് കേസെന്ന് പോലീസ് വ്യക്തമാക്കുന്നില്ല. ഇക്കാര്യം അന്വേഷണം നടത്തി പിന്നീട് വ്യക്തമാക്കുമെന്നാണ് പോലീസ് പറയുന്നത്. വഖഫ് സംരക്ഷണ റാലി സംബന്ധിച്ച് രാഷ്ട്രീയ വിവാദങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് ഇപ്പോള്‍ നിയമപരമായ നടപടി കൂടി വന്നിരിക്കുന്നത്.
പകര്‍ച്ചവ്യാധി പ്രതിരോധ നിയമപ്രകാരം പ്രവര്‍ത്തകര്‍ കേസില്‍ പെടുമ്പോള്‍ മുസ്ലീംലീഗ് നേതാക്കള്‍ക്കെതിരായ കേസും പാര്‍ട്ടിയെ വല്ലാതെ വലയ്ക്കുന്നു. വളരെ നാളുകള്‍ക്ക് ശേഷമാണ് വഖഫ് വിഷയം വീണുകിട്ടിയത്. അതില്‍ വേണ്ട മുന്നേറ്റം ഉണ്ടാക്കാന്‍ ലീഗിന് കഴിഞ്ഞില്ല. മാത്രമല്ല ഇപ്പോള്‍ പുലിവാലും പിടിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha