സി പി എമ്മിൻ്റ ഭൂരിപക്ഷം ഏരിയാ കമ്മിറ്റികളിലും സർക്കാരിന് മുഖ്യമന്ത്രിയുടെ ഓഫീസിനും രൂക്ഷ വിമർശനം; തലസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ഏരിയാ കമ്മിറ്റിയായ പേരൂർക്കടയിൽ നിന്നും വിമർശനം, അനർഹയായ അനുപമയെ സർക്കാർ സഹായിച്ചെന്ന തോന്നൽ, ജയചന്ദ്രനെ പോലീസ് പിടികൂടിയതിലും അമർഷം!

സി പി എമ്മിൻ്റ ഭൂരിപക്ഷം ഏരിയാ കമ്മിറ്റികളിലും സർക്കാരിന് മുഖ്യമന്ത്രിയുടെ ഓഫീസിനും രൂക്ഷ വിമർശനം. ഏറ്റവുമൊടുവിൽ തലസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ഏരിയാ കമ്മിറ്റിയായ പേരൂർക്കടയിലാണ് സർക്കാരിനെതിനരൂക്ഷ വിമർശനം ഉയർന്നത്. ദത്തെടുക്കൽ വിവാദത്തിലൂടെ സർക്കാരിനെ പിടിച്ചുകുലുക്കിയ അനുപമയുടെ പിതാവ് ജയചന്ദ്രൻ ഉൾപ്പെട്ടെ ഏരിയാ കമ്മിറ്റിയാണ് പേരൂർക്കട. അനർഹയായ അനുപമയെ സർക്കാർ സഹായിച്ചെന്ന തോന്നൽ ഏരിയാ കമ്മിറ്റി അംഗങ്ങൾക്കുണ്ട്. ജയചന്ദ്രനെ പോലീസ് പിടികൂടിയതിലും അവർക്ക് അമർഷമുണ്ട്. എന്നാൽ അനുപമയുടെ കാര്യം മാത്രമല്ല വിമർശനങ്ങൾക്ക് കാരണം. പേരൂർക്കടക്ക് പുറമേ വഞ്ചിയൂർ ഏരിയാ സമ്മേളനത്തിലും സർക്കാരിനെതിരെ വിമർശനം ഉയർന്നിരുന്നു...
സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഒരു പോറൽ പോലുമേൽക്കാതെ ജയിൽ മോചിതയായതിന് പിന്നിൽ സർക്കാരിൻെറ കറുത്ത കരങ്ങളുണ്ടെന്ന് വിശ്വസിക്കുന്നവരാണ് ഭൂരിപക്ഷം സഖാക്കളും. സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന് സി പി എം സഖാക്കൾ വിശ്വസിക്കുന്നു. തീയില്ലാതെ പുകയുണ്ടാവില്ലന്ന വിശ്വാസമാണ് സഖാക്കൾക്കുള്ളത്.
കെ. റെയിൽ പദ്ധതിയാണ് പാർട്ടി നേതാക്കൾക്കിടയിൽ വലിയ വിമർശനത്തിന് കാരണമായിരിക്കുന്നത്. ഈ പദ്ധതി കേരളത്തെ രണ്ടായി കീറി മുറിക്കുമെന്നു തന്നെ എല്ലാവരും കരുതുന്നു. നിരവധി ആളുകൾ സ്വപ്നം കണ്ട് നിർമ്മിച്ച കൂരകൾ നഷ്ടമാകും. ക്യഷിസ്ഥലങ്ങൾ ഇല്ലാതാകും. ആകെയുള്ള സമ്പാദ്യങ്ങൾ നഷ്ടമാകും ആയിരകണക്കിനാളുകൾ അനാഥരാകും. ഒരു ചെറിയ വിഭാഗത്തിന് വേണ്ടി കെ.റെയിൽ എന്ന പേരിൽ ഒരു പദ്ധതിയുണ്ടാക്കേണ്ടതിൻ്റെ ആവശ്യകത പോലും അവർ ചോദ്യം ചെയ്യുന്നു..
മുമ്പ് ബംഗാളിൽ ടാറ്റാ കമ്പനിക്ക് വേണ്ടി ഭൂമി ഏറ്റെടുത്ത് നൽകിയതാണ് ബംഗാൾ സർക്കാരിന് വിനയായത്. അതോടെ ബംഗാൾ സർക്കാർ എന്നന്നേയ്ക്കുമായി ജനങ്ങളിൽ നിന്ന് അകന്നു. പിന്നീട് ബംഗാളിൽ സി പി എം അധികാരത്തിലെത്തിയില്ല. വികസനത്തിന് വേണ്ടിയെന്ന വ്യാജേന അഴിമതിക്കാണ് കളമൊരുക്കുന്നത്.കെ റെയിൽ പിണറായിയുടെ അന്തകനാകുമെന്ന് സി പി എം പ്രാദേശിക സഖാക്കൾ വിശ്വസിക്കുന്നു.
ഇത്തരം വിമർശനങ്ങളെ കുറിച്ച് സർക്കാരിന് നന്നായി അറിയാമെങ്കിലും അവർ അറിഞ്ഞില്ലെന്ന് നടിക്കുന്നതായും ഏരിയാ സമ്മേളനങ്ങളിൽ ആരോപണമുയരുന്നു.തിരുവനന്തപുരം ജില്ലയിലെ ഏരിയാ സമ്മേളനങ്ങളിൽ മാത്രമല്ല സംസ്ഥാനത്തുടനീളം ഇത്തരത്തിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്. എന്നാൽ അതൊന്നും കണ്ടില്ലെന്ന് നടിച്ച് മുന്നോട്ടുപോകാനാണ് സർക്കാർ തീരുമാനം. സ്വപനയുടെ കാര്യത്തിലാണ് രൂക്ഷ വിമർശനം ഉയർന്നത്. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഓഫിസില്‍ കയറിയിറങ്ങിയത് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയാത്തതെന്തെന്ന് ഏരിയ കമ്മിറ്റിയിൽ വിമര്‍ശനം ഉയർന്നു. ഏരിയ കമ്മിറ്റി ഓഫിസില്‍ ഇതുപോലെ ആരെങ്കിലും വന്നാല്‍ ഏരിയ സെക്രട്ടറി അറിയില്ലേയെന്ന് കമ്മിറ്റിയിൽ ചോദ്യമുയർന്നു.
കെ-റെയില്‍, കെ-ഫോണ്‍ പദ്ധതികളിൽ ജനങ്ങള്‍ക്ക് ആശങ്കയുണ്ട്. ഇത് അകറ്റണം. പൊലീസ് സ്റ്റേഷനുകള്‍ നിയന്ത്രിക്കുന്നത് ബിജെപിക്കാരാണ്. ബിജെപിക്കാര്‍ക്കെതിരെ കേസ് കൊടുത്താല്‍ പാര്‍ട്ടിക്കാരെയും പ്രതികളാക്കും. ഇതിന് നിയന്ത്രണം വേണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. എസ്‌സി, എസ്ടി ഫണ്ട് തട്ടിപ്പിൽ സമഗ്ര അന്വേഷണം വേണമെന്നും ആവശ്യമുയർന്നു. തിരുവനന്തപുരം നഗരസഭയിൽ അഴിമതിയെന്ന് ജനത്തിന് സംശയമുണ്ട്. ഫണ്ട് തട്ടിപ്പിൽ ആരോപണ വിധേയനായ പ്രതി സാജ് കൃഷ്ണയെ ഏരിയ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കണം.
ഏരിയ സെക്രട്ടറിയായി തിരഞ്ഞെടുത്ത എസ്.എസ്.രാജാലാലിനെ മാറ്റണമെന്നും ഏരിയ കമ്മിറ്റി അംഗങ്ങൾ ആവശ്യപ്പെട്ടു. സി.കെ.ദിനേശ് കുമാറിനെ സെക്രട്ടറിയാക്കണം എന്നായിരുന്നു ഭൂരിപക്ഷ നിലപാട്. എന്നാൽ, ആവശ്യം നിഷേധിച്ച നേതൃത്വം രാജാലാലിനെ വീണ്ടും സെക്രട്ടറിയാക്കി. ഇത്തരത്തിൽ തലസ്ഥാനത്തെ ഒരു പ്രമുഖ ഏരിയാ കമ്മിറ്റിയിൽ നിന്നും വിമർശനം ഉയർന്നത് സർക്കാരിനെ ഞെട്ടിച്ചിട്ടുണ്ട്. അതേ സമയം ഇത്തരം കാര്യങ്ങളിൽ മുഖ്യമന്ത്രിക്ക് ഒരു ഞെട്ടലുമില്ല.തൻ്റെതായ രീതിയിൽ മുന്നോട്ടു പോകാൻ തന്നെയാണ് അദ്ദേഹത്തിൻ്റെ തീരുമാനം.
മുമ്പ് ഇത്തരം വിമർശനങ്ങളുയരുമ്പോൾ പിണറായിക്ക് അടിതെറ്റുമായിരുന്നു.എന്നാൽ ഇക്കുറി അദ്ദേഹത്തിന് യാതൊരു ചാഞ്ചല്യവുമില്ല.തനിക്ക് ആരെയും ഭയമില്ലെന്നാണ് അദ്ദേഹത്തിൻെറ നിലപാട്. ഇനിയൊരു തുടർ ഭരണം ഉണ്ടാവില്ലെന്നും പിണറായിക്കറിയാം. അതു കൊണ്ടു തന്നെ അദ്ദേഹം തൻ്റെ താത്പര്യങ്ങൾക്കനുസരിച്ച് മുന്നോട്ടു പോകും.
https://www.facebook.com/Malayalivartha