കുഞ്ഞിന്റെ ജന്മദിനത്തില്‍ കുഞ്ഞിനെ കാണാന്‍ പോലും സമ്മതിക്കാതെ ഭര്‍തൃവീട്ടുകാർ; കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍തൃവീട്ടുകാര്‍ മകളെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് പിതാവ്, വീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച യുവതിയുടെ മരണത്തിൽ വഴിത്തിരിവ്

ഞീഴൂരില്‍ യുവതിയെ കഴിഞ്ഞ ദിവസം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇതിനുപിന്നാലെ സ്ത്രീധനപീഡനമെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത് എത്തുകയുണ്ടായി. ഇപ്പോഴിതാ കുഞ്ഞിന്റെ ജന്മദിനത്തില്‍ കുഞ്ഞിനെ കാണാന്‍ പോലും സമ്മതിക്കാതെ ഭര്‍തൃവീട്ടുകാര്‍ മാനസികമായി പീഡിപ്പിച്ചതിനാലാണ് യുവതി ആത്മഹത്യ ചെയ്തതെന്നു പിതാവ് പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍തൃവീട്ടുകാര്‍ മകളെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് പിതാവ് തോമസിന്റെ പരാതിയിൽ വ്യക്തമാക്കുന്നത്.
കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് കെവിനും എലിസബത്തും അകന്നാണ് കഴിഞ്ഞിരുന്നത്. ഇവരുടെ രണ്ടു വയസ്സുള്ള കുഞ്ഞ് കെവിനൊപ്പമാണ് ഉള്ളത്. വ്യാഴാഴ്ച കുഞ്ഞിന്റെ ജന്മദിനമായിരുന്നു. കുഞ്ഞിനെ കാണണമെന്ന് എലിസബത്ത് ആവശ്യപ്പെട്ടങ്കിലും ഭര്‍തൃവീട്ടുകാര്‍ സമ്മതിച്ചിരുന്നില്ല. ഇതിന്റെ മനോവിഷമവും എലിസബത്തിനെ ഏറെ അലട്ടിയിരുന്നുവെന്നു പരാതിയില്‍ പറയുന്നു.
അതോടൊപ്പം തന്നെ യുവതിയുടെ ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടുണ്ടെന്നും ഭര്‍തൃവീട്ടുകാരുമായുള്ള കുടുംബ പ്രശ്‌നങ്ങളടക്കം കുറിപ്പില്‍ പറഞ്ഞിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി കടുത്തുരുത്തി എസ്‌എച്ച്‌ഒ കെ.ജെ.തോമസ് പറഞ്ഞു.
പ്പന്തറ ആക്കാംപറമ്പില്‍ കെവിന്‍ മാത്യുവിന്റെ ഭാര്യ എലിസബത്ത്(31)ആണ് വ്യാഴാഴ്ച രാവിലെ 11 മണിയോടുകൂടി ബന്ധുവിന്റെ വീട്ടില്‍ തൂങ്ങിമരിച്ചത്. ഉഴവൂര്‍ കോളജില്‍ ഗെസ്റ്റ് അദ്ധ്യാപികയായിരുന്ന എലിസബത്തും കുറുപ്പന്തറ സ്വദേശി കെവിനുമായുള്ള വിവാഹം 2019 ജനുവരിയിലാണ് നടന്നത്. നാളുകളായി കെവിനും വീട്ടുകാരും എലിസബത്തിനെ മാനസികമായി പീഡിപ്പിച്ചിരുന്നതായി പറയുന്നു. 60 പവന്‍ സ്വര്‍ണാഭരണങ്ങളും 3 ലക്ഷം രൂപയും വിവാഹ സമയത്ത് നല്‍കിയെന്നും എലിസബത്തിനു ശമ്പളം കുറവാണെന്നും 10 ലക്ഷം രൂപ വീട്ടില്‍ നിന്നു വാങ്ങിത്തരണമെന്നും ആവശ്യപ്പെട്ട് ഭര്‍ത്താവ് കെവിനും അമ്മയും മാനസികമായി പീഡിപ്പിച്ചിരുന്നതായി പരാതിയില്‍ പറയുന്നു.
എലിസബത്ത് ഗര്‍ഭിണിയായതോടെ ഇവര്‍ ചെങ്കല്‍പെട്ടിലെ വീട്ടിലേക്കു പോയിരുന്നു. കുഞ്ഞ് തന്റേതല്ലെന്നു പറഞ്ഞ് കെവിനും കുടുംബവും വീണ്ടും പീഡിപ്പിച്ചതായും പരാതിയില്‍ പറയുന്നു. ഇരുവരും തമ്മിലുള്ള വിവാഹമോചനക്കേസ് കോടതിയില്‍ നിലനില്‍ക്കവേയാണ് ആത്മഹത്യ. ബന്ധുവീട്ടില്‍ എത്തിയപ്പോഴാണ് കുളിമുറിയില്‍ എലിസബത്ത് തൂങ്ങിമരിച്ചത്. ഇവര്‍ക്ക് രണ്ട് വയസ്സുള്ള മകളുണ്ട്. എലിസബത്തിന്റെ പരാതിയില്‍ കേസെടുത്തതായി കടുത്തുരുത്തി എസ്ഐ വിപിന്‍ ചന്ദ്രന്‍ അറിയിച്ചു.
https://www.facebook.com/Malayalivartha