ഭർതൃമാതാവ് നടത്തുന്ന അതിക്രമം ഭർത്താവ് പിന്തുണയ്ക്കുകയാണ്... എന്തെങ്കിലും സംഭവിച്ചാൽ ഭർത്താവാണ് ഉത്തരവാദിയെന്ന് അവസാനമായി കുടുംബത്തിന് സന്ദേശം അയച്ചു... അമ്മ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയിട്ടും അച്ഛൻ മർദനം നിർത്തിയില്ലെന്ന് മകൾ; നേമത്ത് മുൻ സൈനികന്റെ ഭാര്യയുടെ മരണത്തിൽ വെളിപ്പെടുത്തലുമായി മകൾ

ഗാർഹിക പീഡനം മൂലം നടക്കുന്ന ആത്മഹത്യകൾ ചെറുതൊന്നുമല്ല. ഉത്ര, വിസ്മയ ഇതൊന്നും കേരളം മറക്കാനിടയില്ലാത്ത പേരുകളാണ്. ഇപ്പോഴിതാ നേമത്ത് വീട്ടമ്മ ആത്മഹത്യ ചെയ്തത് ഗാർഹിക പീഡനം മൂലമാണെന്ന പരാതിയാണ് പുറത്ത് വരുന്നത്. മുൻ സൈനികൻ എസ് ബിജുവിന്റെ ഭാര്യ ദിവ്യയാണ് തീകൊളുത്തി മരിച്ചത്.
അമ്മയെ അച്ഛൻ ക്രൂരമായി മർദ്ദിച്ചെന്ന് ദൃക്‌സാക്ഷിയായ മകൾ പറഞ്ഞു. അമ്മ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയിട്ടും മർദനം നിർത്തിയില്ലെന്നും പെൺകുട്ടി കൂട്ടിച്ചേർത്തു. ഭർത്താവ് തന്നെ ക്രൂരമായി പീഡിപ്പിക്കുകയാണെന്ന് കാണിച്ച് ദിവ്യ അയച്ച സന്ദേശം കുടുംബം പുറത്തുവിട്ടു.
ഭർതൃമാതാവ് നടത്തുന്ന അതിക്രമം ഭർത്താവ് പിന്തുണയ്ക്കുകയാണെന്നും, എന്തെങ്കിലും സംഭവിച്ചാൽ ഭർത്താവാണ് ഉത്തരവാദി എന്നുമാണ് സന്ദേശത്തിലുള്ളത്. ബിജുവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. കഴിഞ്ഞ ഞായറാഴ്ചയാണ് ദിവ്യയ്ക്ക് പൊള്ളലേറ്റത്. വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്.
https://www.facebook.com/Malayalivartha