ഇടനിലക്കാരെ ഒഴിവാക്കി ഇതര സംസ്ഥാനങ്ങളില്‍നിന്ന് പച്ചക്കറി സംഭരിക്കും; വില രണ്ടാഴ്ചകൊണ്ട് കുറയും, പച്ചക്കറിവില കുറയ്ക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നുണ്ടെന്ന് കൃഷിമന്ത്രി പി പ്രസാദ്
സംസ്ഥാനത്ത് പച്ചക്കറിവില കുതിച്ചുയരുകയാണ്. ഈ സാഹചര്യത്തിൽ പച്ചക്കറി വില കുറയ്ക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നുണ്ടെന്ന് കൃഷിമന്ത്രി പി.പ്രസാദ് അറിയിച്ചിരിക്കുകയാണ്. ഇടനിലക്കാരെ ഒഴിവാക്കി ഇതര സംസ്ഥാനങ്ങളില്‍നിന്ന് പച്ചക്കറി സംഭരിക്കുന്നതാണ്. ഹോര്‍ട്ടികോര്‍പ്പിന് ആവശ്യമെങ്കില്‍ സാമ്പത്തിക സഹായം നല്‍കുന്നതാണ്. തദ്ദേശീയ പച്ചക്കറിയും വിപണിയിലെത്തിക്കും, വില രണ്ടാഴ്ചകൊണ്ട് കുറയുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം സംസ്ഥാനത്ത് പച്ചക്കറി വില ഉയര്‍ന്നു തന്നെ നിൽക്കുകയാണ്. മൊത്തവിപണിയില്‍ തക്കാളിക്ക് 90 രൂപയും പച്ചമുളകിന് 80 യുമാണ് നല്കേണ്ടിവരുന്നത്. ചില്ലറ വിപണിയില്‍ ഇത് യഥാക്രമം നൂറ്റി മുപ്പതും നൂറ്റി ഇരുപതുമാണ് ഉള്ളത്. ഇതരസംസ്ഥാനങ്ങളിലുണ്ടായ വെള്ളപ്പൊക്കമാണ് വിലവര്‍ധനവിന് കാരണമെന്ന് വ്യാപാരികള്‍ പറയുന്നുണ്ടെങ്കിലും സാഹചര്യം മുതലാക്കി പൂഴ്ത്തിവയ്പ്പ് നടക്കുന്നുണ്ടോയെന്നാണ് സംശയം എന്നും അവർ ചൂണ്ടിക്കാണിക്കുന്നു.
കൂടാതെ തെങ്കാശി ജില്ലയിലെ 6 കര്‍ഷകോത്പാദക സംഘങ്ങളില്‍ നിന്നും ഇടനിലയില്ലാതെ പച്ചക്കറി ശേഖരിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി ഇരുസംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ബുധനാഴ്ച ധാരണ പത്രത്തില്‍ ഒപ്പുവയ്ക്കുമെന്നാണ് പറഞ്ഞിരുന്നത്.
അതേസമയം നിശ്ചിത അളവിൽ ലഭിക്കുന്ന സബ്സിഡി സാധനങ്ങൾക്ക് പുറമേ വാങ്ങുന്ന സാധനങ്ങൾക്കാണ് കൂടുതൽ തുക ഈടാക്കുന്നത്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ രണ്ടാമത്തെ തവണയാണ് സപ്ലൈക്കോ വില കൂട്ടുന്നത്. ഏറ്റവും വില കൂടിയത് വറ്റൽ മുളകിന്. കിലോയ്ക്ക് 112 ആയിരുന്നത് 22 രൂപ കൂടി 134 രൂപ ആയി. ചെറുപയർ കിലോ 84 രൂപയുണ്ടായിരുന്നത് 98 രൂപയായി ഉയര്‍ന്നു. 105 രൂപയുണ്ടായിരുന്ന ചെറുപയർ പരിപ്പിന് 116 രൂപയായി.
പരിപ്പ് 76ൽ നിന്ന് 82 രൂപയായി. 44 രൂപയായിരുന്ന മുതിര കിലോയ്ക്ക് 50 രൂപയായി. മല്ലി 106ൽ നിന്ന് 110 രൂപയിലെത്തി. ഉഴുന്ന് 100ൽ നിന്ന് 104 രൂപയായി. കടുകിന് 106ൽ നിന്ന് 110 ഉം ജീരകം 196ൽ നിന്ന് 210 ഉം രൂപയായി. മട്ട ഉണ്ട അരിക്ക് മൂന്ന് രൂപ കൂടി 31 രൂപയായി.
https://www.facebook.com/Malayalivartha