പോത്തന്‍കോട് കല്ലൂരില്‍ ഗുണ്ടാസംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കാൽ റോഡിൽ വലിച്ചെറിഞ്ഞത് ഉൾപ്പെടെ പത്ത് പേർ പിടിയിൽ... ബൈക്കുകളിലും ഓട്ടോയിലുമായെത്തിയ 12 അംഗ സംഘമാണ് മംഗലപുരം ചെമ്പകമംഗലം ലക്ഷംവീട് കോളനി സ്വദേശി സുധീഷിനെ കൊലപ്പെടുത്തിയത്..

പോത്തന്‍കോട് കല്ലൂരില്‍ ഗുണ്ടാ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പത്ത് പേർ പിടിയിൽ. ബൈക്കുകളിലും ഓട്ടോയിലുമായെത്തിയ 12 അംഗ സംഘമാണ് മംഗലപുരം ചെമ്പകമംഗലം ലക്ഷംവീട് കോളനി സ്വദേശി സുധീഷിനെ കൊലപ്പെടുത്തിയത്. കൊലപാതകത്തിൽ മൂന്ന് പേർക്ക് നേരിട്ട് പങ്കുള്ളതായി പൊലീസ് വ്യക്തമാക്കി. പ്രതികൾ സഞ്ചരിച്ച ഓട്ടോയും ബൈക്കും കസ്റ്റഡിയിൽ എടുത്തിരുന്നു. കൊലപാതകത്തിനുശേഷം ബൈക്കിൽ പോകവേ സുധീഷിന്റെ കാൽ റോഡിൽ എറിഞ്ഞയാളും പിടിയിലായി.
ശനിയാഴ്ച ഉച്ചയ്ക്ക് 2.45 ന് ബൈക്കുകളിലും ഓട്ടോയിലുമായെത്തിയ 12 അംഗ സംഘമാണ് സുധീഷിനെ കൊലപ്പെടുത്തിയത്. അക്രമിസംഘം വീട്ടില്‍ മക്കളുടെ മുന്നില്‍വച്ച് സുധീഷിന്റെ കാല്‍ വെട്ടിയെടുത്തു. കാല്‍ വെട്ടിയെടുത്തശേഷം ബൈക്കില്‍ കൊണ്ടുപോയി അര കിലോമീറ്റര്‍ അകലെ റോഡിലേക്ക് വലിച്ചെറിഞ്ഞു.
ബൈക്കിലും ഓട്ടോയിലുമായി എത്തിയ 12 ഓളം പേരടങ്ങിയ സംഘമാണ് കാല്‍ വെട്ടിയെടുത്തത്. സംഘത്തെ കണ്ട് സുധീഷ് ഓടി വീട്ടില്‍ കയറി രക്ഷപ്പെട്ടങ്കിലും വീട്ടിന്റെ ജനലുകളും വാതിലും തകര്‍ത്ത സംഘം വീട്ടിനകത്തു കയറി സുധീഷിനെ വെട്ടുകയായിരുന്നു. നാടന്‍ ബോംബെറിഞ്ഞ് ഭീകാരാന്തരീക്ഷം സൃഷ്ടിച്ചതിന് ശേഷം പരിസരവാസികളെ വാളും മഴുവും അടങ്ങുന്ന ആയുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയതിന് ശേഷമാണ് സുധീഷിനെ വീട്ടില്‍ കയറി വെട്ടിയത്.
https://www.facebook.com/Malayalivartha