ഉന്നത വിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണം ആണ് എൽ.ഡി.എഫ് നയം; ഇതേ വിഷയം തന്നെയാണ് ഗവർണറും പങ്കുവെച്ചത്; സർക്കാർ നയം അറിയാത്ത ആളല്ല ഗവർണർ; ഗവർണറുടെ അധികാരത്തെ മാനിക്കുന്ന സർക്കാരാണിത്; ചാൻസലർ സ്ഥാനം സർക്കാർ ആഗ്രഹിച്ചിട്ടില്ല; നിലപാടിൽനിന്ന് ഗവർണർ പിന്നോട്ടുപോകുമെന്നാണു സർക്കാർ പ്രതീക്ഷിക്കുന്നത്; വിവാദങ്ങൾ ശക്തമാകുന്നതിനിടയിൽ ഗവർണർക്ക് മറുപടിയുമായി മുഖ്യമന്ത്രി

വിവാദങ്ങൾ ശക്തമാകുന്നതിനിടയിൽ ഗവർണർക്ക് മറുപടി നൽകി മുഖ്യമന്ത്രി.അദ്ദേഹത്തിന്റെ മറുപടിയിലെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ; ഉന്നത വിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണം ആണ് എൽ.ഡി.എഫ് നയം. ഇതേ വിഷയം തന്നെയാണ് ഗവർണറും പങ്കുവെച്ചത്. സർക്കാർ നയം അറിയാത്ത ആളല്ല ഗവർണർ എന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ മേഖല കാലികമായി പരിഷ്കരിക്കാൻ ആസൂത്രിത ഇടപെടൽ നടത്തേണ്ടതുണ്ട്. എല്ലാം തികഞ്ഞു എന്ന അഭിപ്രായം സർക്കാരിനില്ല. ഉന്നത വിദ്യാഭ്യാസ മേഖലയിലെ കുറവ് തുറന്നു പറഞ്ഞാണ് എൽ.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. സ്കൂൾ വിദ്യാഭ്യാസത്തിലെ മികവ് സർവകലാശാലകളിലും കൊണ്ടുവരേണ്ടതുണ്ട് .
ഇക്കാര്യം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ അടക്കം പരാമർശിച്ചതാണന്നും മുഖ്യമന്ത്രി കണ്ണൂരിൽ പ്രതികരിച്ചു.ഗവർണറുടെ അധികാരത്തെ മാനിക്കുന്ന സർക്കാരാണിത്. ചാൻസലർ സ്ഥാനം സർക്കാർ ആഗ്രഹിച്ചിട്ടില്ല. നിലപാടിൽനിന്ന് ഗവർണർ പിന്നോട്ടുപോകുമെന്നാണു സർക്കാർ പ്രതീക്ഷിക്കുന്നത്.
ഗവർണറുടെ മനഃസാക്ഷിക്ക് വിരുദ്ധമായി എന്തെങ്കിലും ചെയ്യാൻ സർക്കാർ നിർബന്ധിച്ചിട്ടില്ല. വിസി നിയമനം മുഖ്യമന്ത്രിയും മന്ത്രിമാരുമാണ് തീരുമാനിക്കുന്നതെന്ന പ്രചാരണം തെറ്റാണ്. സെർച്ച് കമ്മിറ്റി ശുപാർശകളിൽ ഗവർണർക്ക് അഭിപ്രായം രേഖപ്പെടുത്താനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha