അങ്കണവാടികളുടെ സൗകര്യം പരിമിതം;എല്ലാ പ്രായത്തിലുമുള്ള കുട്ടികളെ ഒരുമിച്ചാണു പരിപാലിക്കുന്നത്;അവ മുഖ്യമായും ഊട്ടുപുരകൾ മാത്രം;പാവപ്പെട്ട കുട്ടികൾക്കു നിവർത്തിയില്ലെങ്കിൽ പോയി ഇരിക്കാനുള്ള ഇടം;തൊഴിലെടുക്കേണ്ട അമ്മമാർക്ക് മക്കളെ ഏൽപ്പിച്ചു പോകാമെന്ന ആശ്വാസമുണ്ട്;കേരളത്തിലെ അങ്കണവാടികളുടെ സ്ഥിതി അത്ര പന്തിയല്ല;മാതൃകാ അങ്കണവാടികളെ പ്രോത്സാഹിപ്പിക്കാൻ ജനകീയാസൂത്രണ കാലത്ത് ഉയർത്തിപ്പിടിച്ച മാതൃകയെക്കുറിച്ചുള്ള വിശദീകരിച്ച് ഡോ. തോമസ് ഐസക്ക്

അങ്കണവാടികളുടെ സൗകര്യം പരിമിതം. എല്ലാ പ്രായത്തിലുമുള്ള കുട്ടികളെ ഒരുമിച്ചാണു പരിപാലിക്കുന്നത്. അവ മുഖ്യമായും ഊട്ടുപുരകൾ മാത്രം. പാവപ്പെട്ട കുട്ടികൾക്കു നിവർത്തിയില്ലെങ്കിൽ പോയി ഇരിക്കാനുള്ള ഇടം. തൊഴിലെടുക്കേണ്ട അമ്മമാർക്ക് മക്കളെ ഏൽപ്പിച്ചു പോകാമെന്ന ആശ്വാസമുണ്ട്.
കേരളത്തിലെ അങ്കണവാടികളുടെ സ്ഥിതി അത്ര പന്തിയല്ല. മാതൃകാ അങ്കണവാടികളെ പ്രോത്സാഹിപ്പിക്കാൻ ജനകീയാസൂത്രണ കാലത്ത് ഉയർത്തിപ്പിടിച്ച മാതൃകയെക്കുറിച്ചുള്ള വിശദീകരിച്ച് ഡോ. തോമസ് ഐസക്ക്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; അങ്കണവാടികളുടെ സൗകര്യം പരിമിതം. എല്ലാ പ്രായത്തിലുമുള്ള കുട്ടികളെ ഒരുമിച്ചാണു പരിപാലിക്കുന്നത്. അവ മുഖ്യമായും ഊട്ടുപുരകൾ മാത്രം.
പാവപ്പെട്ട കുട്ടികൾക്കു നിവർത്തിയില്ലെങ്കിൽ പോയി ഇരിക്കാനുള്ള ഇടം. തൊഴിലെടുക്കേണ്ട അമ്മമാർക്ക് മക്കളെ ഏൽപ്പിച്ചു പോകാമെന്ന ആശ്വാസമുണ്ട്. കേരളത്തിലെ അങ്കണവാടികളുടെ സ്ഥിതി അത്ര പന്തിയല്ല. കുട്ടികളുടെ എണ്ണം കുറയുന്നു. സ്കൂളുകളിലെ പ്രീ-പ്രൈമറി ക്ലാസുകളോടുള്ള ആഭിമുഖ്യം വർദ്ധിക്കുകയാണ്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അങ്കണവാടികളെ സ്മാർട്ടാക്കാനുള്ള നടപടികൾ ആരംഭിക്കുകയുണ്ടായി. ഈ പശ്ചാത്തലത്തിൽ മാതൃകാ അങ്കണവാടികളെ പ്രോത്സാഹിപ്പിക്കാൻ ജനകീയാസൂത്രണ കാലത്ത് ഉയർത്തിപ്പിടിച്ച മാതൃകയെക്കുറിച്ചുള്ള വിശദീകരണത്തിന് ഏറെ പ്രസക്തിയുണ്ട്. ലതാ ഭാസ്ക്കർ ആയിരുന്നു ഇതിന്റെ സൂത്രധാരക.
സാമൂഹ്യക്ഷേമ വകുപ്പിൽ പ്രവർത്തിക്കുമ്പോഴാണ് ലതാ ഭാസ്ക്കർ ജനകീയാസൂത്രണ സെല്ലിൽ എത്തുന്നതും വികേന്ദ്രീകൃതാസൂത്രണ പ്രവർത്തനങ്ങളിൽ പങ്കാളിയാകുന്നതും. സാമൂഹ്യക്ഷേമ മേഖലയുമായി ബന്ധപ്പെട്ട ചുമതലകളാണ് സെല്ലിൽ നിർവ്വഹിച്ചിരുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള സമഗ്രക്ഷേമ പ്രവർത്തനങ്ങൾ മുൻനിർത്തി അങ്കണവാടി കേന്ദ്രീകൃതമായി പരിശീലന പ്രവർത്തനങ്ങളും അതിനാവശ്യമായ പരിശീലന സഹായി തയ്യാറാക്കുന്നതിനും ചുമതലയേറ്റു.
അതോടൊപ്പം കൊല്ലം ജില്ലയിലെ പരിശീലന പരിപാടികളുടെ ചുമതലയും ലത ഭാസ്ക്കറിനായിരുന്നു. എടുത്തു പറയാവുന്ന ഓരോർമ്മ കുടപ്പനക്കുന്ന് ഗ്രാമപഞ്ചായത്തിലെ അങ്കണവാടി നിർമ്മാണമാണ്. ഒരു വാർഡിൽ അടുപ്പുകൂട്ടിയതുപോലെ മൂന്ന് അങ്കണവാടികൾ പ്രവർത്തിച്ചിരുന്നു. ജനകീയാസൂത്രണത്തിന്റെ ഭാഗമായി പാതിരപ്പള്ളി വാർഡിൽ ഒരു മാതൃകാ അങ്കണവാടി നിർമ്മിക്കേണ്ടതിന്റെ പ്രാധാന്യം ഗ്രാമസഭയിൽ ചർച്ച ചെയ്യപ്പെട്ടു.
ഒന്നും രണ്ടും വയസ്സുള്ള കുഞ്ഞുങ്ങൾക്ക് ക്രഷ് സൗകര്യമാണു വേണ്ടത്. എന്നാൽ 6 വയസ്സു വരെയുള്ള കുട്ടികളെല്ലാം ഒരുമിച്ച് ഒരു മുറിയിലാണ്. അങ്കണവാടികളുടെ ഭൗതികസൗകര്യങ്ങൾ തീർത്തും മോശം. ഒരു മൂത്രപ്പുരപോലുമില്ല പലതിനും. ഈ ചർച്ചക്കൊടുവിൽ പഞ്ചായത്തുവക 14 സെന്റ് സ്ഥലത്ത് ഒരു മാതൃകാ അങ്കണവാടി നിർമ്മിക്കാൻ തീരുമാനമായി.ആദ്യ വാർഷിക പദ്ധതിയിൽ തന്നെ 4.5 ലക്ഷം രൂപ കെട്ടിട നിർമ്മാണത്തിനു വകയിരുത്തി.
കോസ്റ്റ് ഫോർഡിലെ സാജനും ഷൈലയ്ക്കും കെട്ടിടത്തിന്റെ രൂപരേഖയുണ്ടാക്കിത്തരാൻ സമ്മതിച്ചു. സാക്ഷാൽ ലാറി ബേക്കറാണ് ഈ കെട്ടിടം ഡിസൈൻ ചെയ്തത്. ബേബി ക്രഷ് ആയി പ്രവർത്തിക്കാവുന്ന ഒരു വിഭാഗം. 3-4 വയസ്സുകാർക്കും 4-5 വയസ്സുകാർക്കും വെവ്വേറെ സെക്ഷനുകൾ. അമ്മമാർക്കും പെൺകുട്ടികൾക്കും വന്നിരിക്കാനും സഹകരിക്കാനുമുള്ള സൗകര്യങ്ങൾ, ശിശുസൗഹൃദ ടോയ്ലറ്റുകൾ.
കിണർ/വാട്ടർടാങ്ക്, ഇലക്ട്രിസിറ്റി കണക്ഷനും, ഫാൻ/ലൈറ്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങളും ആവശ്യമെങ്കിൽ അങ്കണവാടിയുടെ അങ്കണത്തിൽ ഒരു യോഗമോ കല്യാണമോ നടത്താൻ പാകത്തിൽ വരാന്ത സ്റ്റേജ് പോലെയും ഉപയോഗിക്കാം. ഭാവിയിൽ സ്ത്രീകൾക്ക് പ്രവർത്തി പരിശീലനം നൽകാൻ രണ്ടാമതൊരു നില നിർമ്മിക്കാൻ മുകളിലേയ്ക്ക് സ്റ്റെയർകേസ്. ചുമരുകളിൽ കുട്ടിക്കഥകളിലെ കഥാപാത്രങ്ങൾ.
മുന്തിരിക്കുലയ്ക്കു വേണ്ടി ചാടുന്ന കുറുക്കൻ. ആന, അക്ഷരങ്ങൾ ഒക്കെ ഇടംപിടിച്ചു. ബ്ലോക്ക് പഞ്ചായത്തും ഈ മാതൃകാ അങ്കണവാടിക്ക് കുറച്ചു ഫണ്ട് നൽകി. തൊട്ടടുത്തുള്ള 3 അങ്കണവാടികൾ സംയോജിപ്പിച്ച് ഒന്നാക്കി. 3 ടീച്ചർമാരും (വർക്കർ), 3 ഹെൽപ്പർമാരും ചുമതലയേറ്റു. അതൊരു വലിയ മാറ്റം ഉണ്ടാക്കി. ആദ്യമൊക്കെ സാമൂഹ്യക്ഷേമ വകുപ്പിന് പഞ്ചായത്തിന്റെ ഈ വിപ്ലവകരമായ തീരുമാനം സ്വീകാര്യമായില്ല.
വികേന്ദ്രീകരിച്ച അധികാരങ്ങൾ ഉപയോഗിച്ച് ഇതു പഞ്ചായത്തിനു ചെയ്യാനാകുമെന്ന നില സ്വീകരിച്ചപ്പോൾ അവർ പത്തി മടക്കി. ജനകീയാസൂത്രണ സെമിനാറുകളോടനുബന്ധിച്ച് യൂണിവേഴ്സിറ്റി കോളേജ് അങ്കണത്തിലും ചെന്നൈയിൽ യൂണിസെഫ് സംഘടിപ്പിച്ച ദേശീയ സെമിനാറിലും ഈ മാതൃക ശ്രദ്ധ പിടിച്ചുപറ്റി. തുടർന്ന് അനേകം പരിശീലന സന്ദർഭങ്ങളും പ്രോജക്ടുകളും ഈ അങ്കണവാടി കേന്ദ്രീകരിച്ചു നടന്നുവന്നിരുന്നു. ലതാ ഭാസ്ക്കറിനെ സംബന്ധിച്ച് ഒരു സ്വപ്നസാഫല്യമായി.
സ്ത്രീകളുടെയും കുട്ടികളുടെയും ആശ്രയമായ അങ്കണവാടികൾക്ക് പുതിയ രൂപവും ഭാവവും നൽകി. ഈ കെട്ടിടം തുടർന്നു പല പഠനങ്ങൾക്കും പരിശീലനങ്ങൾക്കും താവളമായി. കുട്ടികൾക്കാവശ്യമായ കളിക്കോപ്പുകളും ഫർണീച്ചറുകളും പലരും സ്പോൺസർ ചെയ്തു. ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി തയ്യാറാക്കിയ സാമൂഹ്യക്ഷേമ പരിശീലന പുസ്തകത്തിൽ ഈ മാതൃകാ അങ്കണവാടി വിവരിച്ചിട്ടുണ്ട്.
ഇതിന്റെ ചുവടുപിടിച്ച് സംസ്ഥാനത്തും പുറത്തുമുള്ള പല അങ്കണവാടികളും സംയോജിത ശിശുക്ഷേമത്തിന് മാതൃക സൃഷ്ടിച്ചു. അങ്കണവാടി പ്രവർത്തകർക്കായി ജനകീയാസൂത്രണ പദ്ധതി ഒട്ടനേകം സെമിനാറുകൾ എല്ലാ ജില്ലകളിലും സംഘടിപ്പിച്ചു. കുടുംബശ്രീ പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കുന്നതിനു മുമ്പ് സ്ത്രീകൾ ഒത്തുചേരുന്ന ഏറ്റവും വലിയ വേദികളായിരുന്നു ഈ സമ്മേളനങ്ങൾ. സ്ത്രീ പങ്കാളിത്ത പ്രവർത്തനങ്ങൾക്ക് കരുത്തേകാൻ ഈ പ്രവർത്തനങ്ങൾ തുണയായി.
ലതാ ഭാസ്ക്കറിന്റെ പ്രത്യേകത മറ്റുള്ളവരുമായി നെറ്റുവർക്ക് ചെയ്യുന്നതിനുള്ള മികവാണ്. അതുകൊണ്ട് വിവിധ വകുപ്പുകളിലെ സീനിയർ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുത്തുന്നതിന് ലതാ ഭാസ്ക്കറിനെയാണ് പലപ്പോഴും നിയോഗിച്ചിരുന്നത്. മറ്റൊന്ന്, ഏതു വിഷയവും ചിട്ടയായി പഠിക്കുന്നതിനുള്ള പ്രവണതയാണ്. ഇതു ജനകീയാസൂത്രണത്തിനുശേഷം ലതയുടെ പ്രവർത്തനങ്ങളെ പുതിയ വിതാനങ്ങളിലേയ്ക്ക് ഉയർത്തി.
കുടുംബശ്രീ രൂപീകരിക്കപ്പെട്ടപ്പോൾ ലതാ ഭാസ്ക്കറെ പുതിയ ചുമതലയിലേയ്ക്കു നിയോഗിച്ചു. ഒരു വർഷം കഴിഞ്ഞ് ലയോള കോളേജിൽ പി.എച്ച്.ഡി ഗവേഷണത്തിനു ചേർന്നു. എം.എ സോഷ്യോളജിയിലും എംഎസ്ഡബ്ല്യവിലും ബിരുദാനന്തര ബിരുദം ഉണ്ടായിരുന്നു. ഇതോടെ ഡോ. ലതാ ഭാസ്ക്കറുടെ പ്രവർത്തനം കൺസൾട്ടൻസി മേഖലകളിലേയ്ക്ക് വളർന്നു.
സോഷ്യൽ ഡെവലപ്പ്മെന്റ് എക്സ്പേർട്ട്, പാരിസ്ഥിതിക അവലോകന കൺസൾട്ടന്റ് എന്നീ നിലകളിൽ തുടർന്നുള്ള 20 വർഷക്കാലം വിവിധങ്ങളായ അന്തർദേശീയ, ദേശീയ ഏജൻസികളിൽ പ്രവർത്തിച്ചു. ഒട്ടേറെ വൻകിട വികസന പ്രോജക്ടുകളുടെ പാരിസ്ഥിതികവും സാമൂഹ്യവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ആധികാരിക പഠനങ്ങൾ നടത്തി.
തുറമുഖ വികസനമാണ് വിശേഷാലായി സ്പെഷ്യലൈസ് ചെയ്ത ഒരു മേഖല. ഇപ്പോൾ നാഷണൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിംഗ് ആന്റ് റിസർച്ച് സെന്ററിൽ തീരദേശ ഹൈവേയ്ക്കു വേണ്ടിയുള്ള ഡിപിആർ തയ്യാറാക്കുന്ന പ്രവർത്തനങ്ങളിൽ മുഴുകുന്നു.
https://www.facebook.com/Malayalivartha