സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് നേടിയ മികവിന്റെ റെകോഡ് ഉന്നത വിദ്യാഭ്യാസത്തിലും കൈവരിക്കുമെന്ന് മുഖ്യമന്ത്രി

ഉന്നതവിദ്യാഭ്യാസ രംഗത്തെ ശാക്തീകരണം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രഖ്യാപിത നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഈ മേഖല ഇന്നുള്ളതില്‍ നിന്ന് മുന്നോട്ടു പോകണമെന്നും കൂടുതല്‍ ശാക്തീകരിക്കണമെന്നും സര്‍കാരിനും ഗവര്‍ണര്‍ക്കും ഒരേ അഭിപ്രായമാണ്. എല്‍ ഡി എഫ് പ്രകടനപത്രികയില്‍ ഇത് പറഞ്ഞിട്ടുണ്ട് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
'വിജ്ഞാന സമ്ബദ്ഘടനയായുള്ള പരിവര്‍ത്തനത്തിന് ഉന്നതവിദ്യാഭ്യാസ രംഗത്തെ കൂടുതല്‍ ശക്തിപ്പെടുത്തി മുന്നോട്ടുകൊണ്ടുപോകാനാവണം. അലകും പിടിയും മാറണം. പരമാവധി യുവജനങ്ങള്‍ക്ക് ഉന്നതവിദ്യാഭ്യാസവും എല്ലാവര്‍ക്കും ഡിജിറ്റല്‍ സൗകര്യങ്ങളും ലഭ്യമാക്കണം. വിജ്ഞാനത്തെ നൂതന വിദ്യകളായി രൂപപ്പെടുത്തണം. സമ്ബദ്ഘടനയുടെ സമസ്ത മേഖലകളിലും ആധുനിക ശാസ്ത്രവും നൂതന സാങ്കേതികവിദ്യകളും ഉള്‍കൊള്ളാനാകും വിധം ആസൂത്രിതമായ ഇടപെടല്‍ വേണം' എന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗത്തെ ഈ ദൗര്‍ബല്യങ്ങളെക്കുറിച്ച് തെരഞ്ഞെടുപ്പിന് മുമ്ബ് തന്നെ ജനങ്ങളോട് പറഞ്ഞിട്ടുള്ളതാണ് എന്നര്‍ഥം. സര്‍കാരിന്റെ കര്‍മപരിപാടിയില്‍ ഇത് വിശദീകരിച്ചിട്ടുണ്ട്.
'സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് നേടിയ മികവിന്റെ റെകോഡ് ഉന്നത വിദ്യാഭ്യാസത്തിലും കൈവരിക്കും. ഇതിനായി 30 സ്വതന്ത്ര മികവിന്റെ കേന്ദ്രങ്ങള്‍ സര്‍വകലാശാലകള്‍ക്കുള്ളില്‍ സ്ഥാപിക്കും. 500 പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപുകള്‍ അനുവദിക്കും. ഡോക്ടറല്‍ പഠന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും.
അഫിലിയേറ്റഡ് കോളജുകളിലെ സൗകര്യങ്ങള്‍ വിപുലപ്പെടുത്തും. കൂടുതല്‍ കോഴ്‌സുകള്‍ അനുവദിക്കും. കൂടുതല്‍ പഠനസൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിന് അവശ്യമായ ഇടങ്ങളില്‍ ഷിഫ്റ്റ് സമ്ബ്രദായവും ആവശ്യമുളള ഇടങ്ങളില്‍ പുതിയ സ്ഥാപനങ്ങളും അനുവദിക്കും. കേരളത്തെ ഗുണമേന്മയുള്ള ഉന്നതവിദ്യാഭ്യാസ ഹബാക്കും'. ഇങ്ങനെയാണ് പറയുന്നത്.
ഇതിന്റെ അടിസ്ഥാനത്തിലുള്ള 40 ഇന പരിപാടികള്‍ അനുബന്ധമായി സര്‍കാര്‍ പ്രഖ്യാപിച്ചു. നയപ്രഖ്യാപന പ്രസംഗത്തില്‍ ബഹുമാനപ്പെട്ട ഗവര്‍ണര്‍ തന്നെ നമ്മുടെ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കുന്നതിനുള്ള കാര്യങ്ങള്‍ നിയമസഭയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha