മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ ആസിഡൊഴിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ ആസിഡൊഴിച്ച ശേഷം മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവില്‍പോയ കൊട്ടാരക്കര താലൂക്കില്‍ മൈലം വില്ലേജില്‍ ഇട്ടിയപറമ്ബില്‍ ചാത്തന്‍കോട്ട് വീട്ടില്‍ അനില്‍(35), കൊട്ടാരക്കര താലൂക്കില്‍ മൈലം വില്ലേജില്‍ കുഴിവിള മേലേതില്‍ വീട്ടില്‍ പ്രശാന്ത് (26) എന്നിവരെയാണ് അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ആറിനാണ് കേസിനാസ്പദമായ സംഭവം. മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ ഏനാദിമംഗലം വില്ലേജില്‍ മാരൂര്‍ രഞ്ജിത് ഭവനം വീട്ടില്‍ രാത്രി എട്ടരയോടെ വീട്ടില്‍ അതിക്രമിച്ചുകയറി രഞ്ജിത്തിന്റെ മുഖത്ത് ആസിഡ് ഒഴിച്ചശേഷം ഇരുമ്ബുപൈപ്പുകള്‍ ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നു. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച രഞ്ജിത്തിനെ പിന്തുടര്‍ന്നും മര്‍ദിച്ചു.
അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്ബ് കേസിലെ ഒന്നാംപ്രതി അനിലിനെയും സഹോദരന്‍ സുനിലിനെയും കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മുഖ്യ പ്രതിയായ രഞ്ജിത്തിനോടുള്ള കടുത്ത വിരോധമാണ് സംഭവത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. കണ്ണിനും മുഖത്തും ഗുരുതര പരിക്കേറ്റ രഞ്ജിത് കോട്ടയം മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
https://www.facebook.com/Malayalivartha