ആരാണ് ഒരു മാറ്റം ആഗ്രഹിക്കാത്തത്; ഒന്നിലും പതറാതെ വർഷങ്ങൾക്ക് ശേഷം ആ തീരുമാനത്തിലേക്ക്; ഒടുവിൽ കാത്തിരുന്ന ആ സുവർണ്ണ നിമിഷമെത്തി; വീണ്ടും അത് സംഭവിക്കുന്നു!!!കേൾക്കാൻ ആഗ്രഹിച്ച ആ വാർത്ത പുറത്ത് വിട്ട് റിമിടോമി;ആശംസാ പ്രവാഹവുമായി ആരാധകർ

നർത്തകിയായും പാട്ടുകാരിയും അവതാരികയായും വിധികര്‍ത്താവായും നടിയായും ഒക്കെ തിളങ്ങുന്ന താരമാണ് റിമി ടോമി. ഈ ഇടയ്ക്ക് താരം തന്റെ പ്രായം വരെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ ഇതാ മറ്റൊരു സന്തോഷവാർത്ത കൂടി റിമിടോമി തന്റെ ആരാധകരോട് അറിയിച്ചിരിക്കുകയാണ്.
എന്താണ് ആ സന്തോഷവാർത്ത എന്നല്ലേ? അഭിനയിക്കാൻ താല്പര്യമുള്ള ഒരു പാട്ടുകാരിയാണ് റിമി. ഇതിനോടകം തന്നെ ചില സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്. എങ്കിലും ഒരു നായിക കഥാപാത്രമായി അഭിനയിച്ചത് 'തിങ്കൾ മുതൽ വെള്ളിവരെ' എന്ന ചിത്രത്തിലായിരുന്നു. ഇപ്പോൾ ഇതാ വീണ്ടും അഭിനയരംഗത്ത് സജീവമാകാൻ ഒരുങ്ങുകയാണ് റിമി ടോമി.
സിനിമയിൽ അല്ല കേട്ടോ സീരിയലിൽ ആണ്.ഇത്തവണ റിമി അഭിനയിക്കുന്നത് മഴവില്‍ മനോരമയില്‍ അടുത്ത ഇടയില്‍ പുറത്തിറങ്ങിയ തുമ്പപ്പൂവ് എന്ന പരമ്പരയിലാണ്. റിമി പരമ്പരയില്‍ എത്തുന്നതിന്റെ പ്രമോ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടുണ്ട്.
കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റിമി വീണ്ടും അഭിനയത്തിലേക്ക് തിരികെ എത്തുന്നത്. റിമിയെ അല്‍പ്പം പേടിയോടെയാണ് സിനിമ താരങ്ങള്‍ എല്ലാം കാണുന്നത്. റിമി അടുത്ത സെക്കന്‍ഡില്‍ എന്താണ് പറയുന്നത് എന്നോ പ്രവര്‍ത്തിക്കുന്നത് എന്നോ ഒരു ഐഡിയയും ആര്‍ക്കും ഉണ്ടായിരിക്കില്ല.
ദിലീപിനെ നായകനാക്കി ലാല്‍ജോസ് ഒരുക്കിയ മീശമാധവനിലെ സൂപ്പര്‍ഹിറ്റ് ഗാനം ചിങ്ങമാസം ആലപിച്ച് പിന്നണി ഗാനരംഗത്തേക്ക് വന്ന ഗായികയാണ് റിമി ടോമി. പിന്നീട് നിരവധി ഗാനങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കി. സമൂഹ മാധ്യമങ്ങളില്‍ താരം പങ്കുവയ്ക്കുന്ന തന്റെ മേക്കോവര്‍ ചിത്രങ്ങള്‍ക്കെല്ലാം വലിയ സ്വീകാര്യതയുണ്ട്.
https://www.facebook.com/Malayalivartha