ഡെല്‍റ്റ വകഭേദത്തേക്കാള്‍ വേഗത്തില്‍ ഒമിക്രോണ്‍ വ്യാപിക്കുന്നു.... കോവിഡ് വകഭേദമായ ഒമിക്രോണിനെതിരെ വാക്‌സിന്‍ ഫലപ്രാപ്തി കുറയുമെന്ന് ലോകാരോഗ്യസംഘടന...

കോവിഡ് വകഭേദമായ ഒമിക്രോണിനെതിരെ വാക്‌സിന്‍ ഫലപ്രാപ്തി കുറയുമെന്ന് ലോകാരോഗ്യസംഘടന (ഡബ്ല്യുഎച്ചഒ). നിലവിലെ കണക്കുകള്‍ പ്രകാരം ഡെല്‍റ്റ വകഭേദത്തേക്കാള്‍ വേഗത്തില്‍ ഒമിക്രോണ്‍ വ്യാപിക്കുന്നു.
ഈ വര്‍ഷം ആദ്യം ഇന്ത്യയില്‍ തിരിച്ചറിഞ്ഞ ഡെല്‍റ്റ വേരിയന്റാണ് ലോകത്തിലെ മിക്ക കൊറോണ വൈറസ് അണുബാധകള്‍ക്കും കാരണമെന്നും ഡബ്ല്യുഎച്ച്ഒ പറഞ്ഞു.
ഒമിക്രോണ്‍ ദക്ഷിണാഫ്രിക്കയില്‍ സ്ഥിരീകരിച്ചതോടെ യാത്രാ നിരോധനം ഉള്‍പ്പെടെ വീണ്ടും നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ലോകരാജ്യങ്ങളെ പ്രേരിപ്പിച്ചു. ഡിസംബര്‍ ഒന്‍പത് വരെ 63 രാജ്യങ്ങളിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചതെന്നും ലോകാരോഗ്യസംഘടന .ഏറ്റവും കൂടുതല്‍ വേഗത്തില്‍ വ്യാപിച്ചത് ദക്ഷിണാഫ്രിക്കയിലാണ്. അവിടെ ഡെല്‍റ്റ അധികം വ്യാപിച്ചിരുന്നില്ല. എന്നാല്‍, ഒമിക്രോണ്‍ കണ്ടെത്തിയ ബ്രിട്ടനില്‍ ഡെല്‍റ്റയ്ക്ക് കൂടുതല്‍ ആധിപത്യവും ഉണ്ടായിരുന്നു.
ഒമിക്രോണ്‍ ഇതുവരെ നേരിയ രോഗലക്ഷണങ്ങളോ, ലക്ഷണങ്ങള്‍ ഇല്ലാത്ത കേസുകളോ ആയാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നവംബര്‍ 24 നാണ് ദക്ഷിണാഫ്രിക്ക ഡബ്ല്യുഎച്ച്ഒയ്ക്ക് മുമ്പാകെ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം കേരളത്തില്‍ എറണാകുളം സ്വദേശിക്ക് കൂടാതെ മറ്റ് നാല് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. മഹാരാഷ്ട്രയില്‍ വീണ്ടും ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. ദക്ഷിണാഫ്രിക്കയില്‍ നിന്ന് എത്തിയ നാഗ്പൂര്‍ സ്വദേശിയായ 40കാരനാണ് രോഗം സ്ഥിരീകരിച്ചത്.
ഇതോടെ രാജ്യത്ത് ഓമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 38 ആയി. നിലവില്‍ മഹാരാഷ്ട്രയില്‍ മാത്രം 18 പേര്‍ക്ക് ഓമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശിലും ചണ്ഡീഗഢിലും ഇന്ന് രണ്ടുപേര്‍ക്ക് ഓമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു.
വിദേശത്ത് നിന്ന് ആന്ധ്രയില്‍ എത്തിയ 15 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുടെ മുഴുവന്‍ സാംപിളുകളും ജിനോം സ്വീക്വീന്‍സിങിനും വേധയമാക്കി. ഇതില്‍ പത്ത് പേരുടെ ഫലമാണ് വന്നത്.ഇതിലാണ് ഒരാളുടെ ഫലം പോസിറ്റീവായത്.
ഒമിക്രോണ്‍ സ്ഥിരീകരിച്ച വ്യക്തി അയര്‍ലന്‍ഡില്‍ നിന്ന് ആദ്യം മുംബൈ വിമാനത്താവളത്തിലാണ് ഇറങ്ങിയത്. അവിടെ വച്ച് നടത്തിയ കോവിഡ് പരിശോധനയില്‍ ഫലം നെഗറ്റീവായിരുന്നു. ഇതോടെയാണ് ഇയാള്‍ക്ക് യാത്ര ചെയ്യാന്‍ അനുമതി ലഭിച്ചത്. പിന്നാലെയാണ് ഇയാള്‍ വിശാഖപട്ടണത്ത് എത്തിയത്. ഇവിടെ വച്ച് നടത്തിയ ആര്‍ടിപിസിആര്‍ ടെസ്റ്റില്‍ ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പിന്നാലെയാണ് ഓമിക്രോണ്‍ ബാധിച്ചതായി കണ്ടെത്തിയത്. ഡല്‍ഹി, രാജസ്ഥാന്‍, ഗുജറാത്ത്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലും നിലവില്‍ ഒമിക്രോണ്‍ ബാധിതരുണ്ട്.
https://www.facebook.com/Malayalivartha