സോഷ്യല്‍മീഡിയ പറ്റിച്ച പണി... ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടു പ്രണയത്തിലായ 19 വയസുകാരനെ തേടി സ്വീഡിഷ് പെണ്‍കുട്ടി ഇന്ത്യയിലെത്തി; പെണ്‍കുട്ടി പയ്യന്റെ വീട്ടിലെത്തിയതോടെ കാര്യങ്ങള്‍ സങ്കീര്‍ണമായി; അവസാനം സ്വീഡിഷ് പെണ്‍കുട്ടിയെ തിരികെ അയച്ചു

സോഷ്യല്‍ മീഡിയയിലൂടെ പലതരം പ്രണയങ്ങളും കേട്ടിട്ടുണ്ട്. ഇതല്‍പം കടന്നുപോയി. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ടു പ്രണയത്തിലായ മുംബൈയിലെ 19 വയസുകാരനൊപ്പം ജീവിക്കാന്‍ സ്വീഡനില്‍ നിന്നെത്തിയ 16 വയസുകാരിയെ പൊലീസ് കണ്ടെത്തി ബന്ധുക്കള്‍ക്കു കൈമാറി. മാതാപിതാക്കളോടു പറയാതെ ഒരു മാസത്തെ ടൂറിസ്റ്റ് വീസയില്‍ കഴിഞ്ഞ മാസമാണു പെണ്‍കുട്ടി എത്തിയത്.
മാതാപിതാക്കള്‍ സ്വീഡനില്‍ പരാതി നല്‍കിയതിനു പിന്നാലെ ഇന്റര്‍പോള്‍ യെലോ നോട്ടിസ് ഇറക്കിയിരുന്നു. പെണ്‍കുട്ടിയുടെ സമൂഹമാധ്യമ അക്കൗണ്ട് നിരീക്ഷിച്ചാണു സ്ഥലം കണ്ടെത്തിയത്. സ്വീഡിഷ് എംബസി വഴി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം പിതാവ് മുംബൈയിലെത്തി മകളെ കൂട്ടി മടങ്ങി. പെണ്‍കുട്ടി വീട്ടിലെത്തിയപ്പോള്‍ കാമുകന്റെ വീട്ടുകാര്‍ താമസിക്കാന്‍ അനുവദിച്ചിരുന്നില്ല. ബന്ധുവായ മറ്റൊരു പെണ്‍കുട്ടിക്കൊപ്പമാണു താമസിപ്പിച്ചിരുന്നത്.
ഇന്‍ര്‍പോളില്‍ നിന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. കഴിഞ്ഞ നവംബര്‍ 27നാണ് പെണ്‍കുട്ടിയെ കാണാതായതായി കുട്ടിയുടെ പിതാവ് സ്വീഡനിലെ പൊലീസിന് പരാതി നല്‍കിയത്. ഇന്ത്യയില്‍ വേരുകളുള്ള കുടുംബമാണ് ഇവരുടേത്. പെണ്‍കുട്ടി ഇന്ത്യയില്‍ എത്തിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഇങ്ങോട്ടേയ്ക്കും വ്യാപിപ്പിച്ചത്.
മുംബൈ സ്വദേശിയായ 19കാരനുമായി പെണ്‍കുട്ടി കുറച്ച നാളായി പരിചയത്തിലായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഈ 19കാരന്‍ ഒരു കോളേജ് വിദ്യാര്‍ഥിയാണ്.
യുവാവിനെ കണ്ടെത്തി ചോദ്യം ചെയ്തപ്പോള്‍ പെണ്‍കുട്ടി ട്രോംബെ മേഖലയിലാണ് താമസിക്കുന്നതെന്ന് വിവരം ലഭിച്ചു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി കുട്ടിയെ ദക്ഷിണ മുബൈയിലെ ദോംഗ്രിയിലുള്ള ശിശുഭവനിലേക്ക് മാറ്റി.
അതിന് ശേഷം വിവരങ്ങള്‍ ഡല്‍ഹിയിലെ സ്വീഡിഷ് എംബസിയെ അറിയിച്ചു. ഇന്റര്‍പോളിനും വിവരങ്ങള്‍ കൈമാറി. വെള്ളിയാഴ്ച പെണ്‍കുട്ടിയെ തിരികെ കൊണ്ട് പോകാനായി രക്ഷിതാക്കള്‍ മുംബൈയില്‍ എത്തി. നടപടികളെല്ലാം പൂര്‍ത്തിയാക്കി അവര്‍ കുട്ടിയേയും കൊണ്ട് തിരിച്ചു പോയതായും പൊലീസ് അറിയിച്ചു.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇവര്‍ പരിചയപ്പെട്ടത്. മുംബൈ പൊലീസ് തക്കസമയത്ത് ഇടപെട്ടതോടെ പെണ്‍കുട്ടിയെ കണ്ടെത്തി കുടുംബത്തോടൊപ്പം തിരിച്ചയയ്ക്കാനായത്.
സ്വീഡനില്‍ നിന്ന് പെണ്‍കുട്ടിയെ കാണാതായതായി ഇന്റര്‍പോളില്‍ നിന്ന് അറിയിപ്പ് മുംബൈ പൊലീസിന് ലഭിച്ചിരുന്നു. ഇതോടെ പൊലീസ് അന്വേഷണം തുടങ്ങി. ക്രൈം ബ്രാഞ്ച് ആറാം യൂണിറ്റിനായിരുന്നു അന്വേഷണ ചുമതല. നഗരത്തില്‍ നിന്ന് കുട്ടിയെ അന്വേഷിച്ച് കണ്ടെത്തി പൊലീസ് സംഘം സ്വീഡനിലുള്ള കുടുംബത്തെ വിവരമറിയിച്ചു. തുടര്‍ന്ന് കുട്ടിയുടെ കുടുംബം സ്വീഡനില്‍ നിന്ന് ഇന്ത്യയിലെത്തുകയും ചെയ്തു.
പെണ്‍കുട്ടി ഇന്ത്യയില്‍ എത്തിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെമ്പാടും നിര്‍ദേശം പോയിരുന്നു. തുടര്‍ന്ന് ഇന്‍സ്റ്റഗ്രാം ലോഗിന്‍ അടക്കമുള്ളവയുടെ അടിസ്ഥാനത്തില്‍ കുട്ടിയുടെ സുഹൃത്തായ യുവാവിനെ പൊലീസ് കണ്ടെത്തുകയായിരുന്നു. കിഴക്കന്‍ മുംബൈയിലുള്ള ചീറ്റ ക്യാംപിലാണ് പെണ്‍കുട്ടി കഴിയുന്നതെന്ന വിവരം പയ്യന്‍ പൊലീസിന് കൈമാറുകയായിരുന്നു.
ഉടന്‍ തന്നെ സ്ഥലത്തെത്തിയ പോലീസ് സംഘം പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുക്കകയും സുരക്ഷിതമായി മാറ്റുകയും ചെയ്തു. ഇതിനു ശേഷം മുംബൈ പോലീസ് സ്വീഡിഷ് എംബസിയ്ക്കും ഇന്റര്‍പോളിനും ഇതു സംബന്ധിച്ച് വിവരം കൈമാറുകയും ചെയ്തു. കുട്ടിയെ മടക്കിക്കൊണ്ടു പോകാനായി വെള്ളിയാഴ്ച അച്ഛന്‍ അടക്കമുള്ളവര്‍ സ്വീഡനില്‍ നിന്ന് മുംബൈയിലെത്തി. നടപടികള്‍ക്ക് ശേഷം കുട്ടിയെ കുടുംബത്തിന് കൈമാറി. കുട്ടിയുമായി കുടുംബം തിരിച്ചു സ്വീഡനിലേയ്ക്ക് തന്നെ പോയി. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഒരു കുഞ്ഞ് പ്രേമം വരുത്തിയ വിനയാ ഇത്.
"
https://www.facebook.com/Malayalivartha