ഇടമലക്കുടിയെ അധിക്ഷേപിച്ച് മണിയാശാന്‍.... കേരളത്തിലെ ഏക ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയിലെ ആദിവാസികള്‍ ചരിത്രബോധമില്ലാത്ത വിഡ്ഢികളാണെന്ന സി.പിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും എം.എല്‍.എയുമായ എംഎം മണിയുടെ വിവാദ പ്രസ്താവനയ്ക്ക് പരക്കെ വിമര്‍ശനം

വിവാദപരമായ വണ്‍, ടു, ത്രീ പ്രസംഗത്തിനു ശേഷം സിപിഎം നേതാവ് എംഎം മണി അടുത്ത വെടി പൊട്ടിച്ചിരിക്കുന്നു. കേരളത്തിലെ ഏക ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയിലെ ആദിവാസികള്‍ ചരിത്രബോധമില്ലാത്ത വിഡ്ഢികളാണെന്ന വിവാദ പ്രസ്താവനയുമായാണ് സി.പിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും എം.എല്‍.എയുമായ എംഎം മണി വിവാദത്തിന് തീ കൊളുത്തിയിരിക്കുന്നത്.
കഴിഞ്ഞയാഴ്ച നടന്ന ഇടമലക്കുടി പഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റില്‍ ബിജെപി ഒരു വോട്ടിനു വിജയിച്ചതോടെയാണ് എംഎം മണിക്കു നിയന്ത്രണം നഷ്ടമായിരിക്കുന്നത്.
ചരിത്രബോധമില്ലാത്ത വിഡ്ഢികളാണ് ഇടമലക്കുടിയിലെ വോട്ടര്‍മാരെന്നാണ് മണിയുടെ ആക്ഷേപം ഇടമലക്കുടിയുടെ വിജയത്തിനു പിന്നില്‍ സിപിഎം സര്‍ക്കാരാണ് കോടികള്‍ മുടക്കിയതെന്നും ഇപ്പോള്‍ ബി.ജെ.പിയാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിജയിച്ചതെന്നും ഇനിയുള്ള വികസനം അവര്‍തന്നെ ചെയ്യട്ടെയെന്നുമാണ് മണിയാശാന്റെ വിവാദ പ്രസ്താവന. മൂന്നാറില്‍ നടന്ന സി.പി.എം ഏരിയാ സമ്മേളനം
ഉദ്ഘാടനം ചെയ്തു നടത്തിയ പ്രസംഗത്തില്‍ മണി നടത്തിയ അധിക്ഷേപത്തിനെതിരെ പരക്കെ വിമര്‍ശനം ഉയരുകയാണ്.
സിപിഎം നേത്യത്വത്തില്‍ സംസ്ഥാനം ഭരിക്കുന്ന പിണറായി സര്‍ക്കാര്‍ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നിരവധിയാണ് നടത്തിയിട്ടുള്ളത്. ഇതിന്റെഭാഗമായി ഇടമലക്കുടിയില്‍ കോടിക്കണക്കിന് രൂപയുടെ ക്ഷേമ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കിയത്. ഇടമലക്കുടിയെ ഇടമലക്കുടിയാക്കിയത് എല്‍.ഡി.എഫ് സര്‍ക്കാരാണ്. എന്നാല്‍ എല്‍.ഡി.എഫിന് വോട്ട് രേഖപ്പെടുത്താതെ ബി.ജെ.പിയെ വിജയിപ്പിച്ച ഇടമലക്കുടിയിലെ ആദിവാസികള്‍ ചരിത്രബോധമില്ലാത്ത വിഡ്ഢികളാണെന്നാണ് ഉടുമ്പന്‍ചോല എംഎല്‍എയായ മണി പ്രസ്താവിച്ചത്.
ഇടതുകോട്ടയായിരുന്ന ഇഡ്ഡലിപ്പാറക്കുടി വാര്‍ഡാണ് നാലാംക്ലാസ് വിദ്യാഭ്യാസവും കുടിയിലെ സാധാരണ ജോലികളും തൊഴിലുറപ്പ് ജോലിയുമായി കഴിഞ്ഞിരുന്ന ചിന്താമണി കാമരാജ് സ്വന്തമാക്കിയത്.
പിണറായി സര്‍ക്കാര്‍ കോടികള്‍ മുടക്കിയാണ് കുടികളില്‍ വൈദ്യതി എത്തിച്ചതെന്നും ഇലക്ഷനില്‍ വോട്ടര്‍മാര്‍ കാണിച്ചത് മണ്ടത്തരമാണെന്നുമുള്ള ആക്ഷേപത്തിനെതിരെ പ്രതിപക്ഷവും ബിജെപിയും രംഗത്തുവന്നുകഴിഞ്ഞു. ഇടമലക്കുടിയെ ഇടമലക്കുടിയാക്കി മാറ്റിയത് നമ്മളാണ്. അവിടെ ഇപ്പോ വന്നിരിക്കുകയാണ്, െൈ കപ്പത്തിയല്ല ബിജെപി. ചരിത്രബോധമില്ലാത്ത വിഡ്ഢികള്‍. എത്ര കോടി രൂപ മുടക്കിയാണ് കറണ്ട് കൊണ്ടുകൊടുത്തതെന്ന് അറിയാമോ... ഇനി അവര് വന്നങ്ങ് നന്നാക്കെട്ടെ എന്ന തരത്തില്‍ നാടന്‍
പ്രയോഗമാണ് മണി നടത്തിയത്.
ഇടുക്കിയില്‍ സിപിഎമ്മിന്റെ പഴയ രാഷ്ട്രീയ പ്രതിയോഗികളായ കോണ്‍ഗ്രസുകാരെ വെട്ടിയും കുത്തിയും വെടിവെച്ചും കൊലപ്പെടുത്തിയെന്ന വെളിപ്പെടുത്തലില്‍ നടത്തിയ തൊടുപുഴയിലെ വണ്‍, ടു,ത്രീ പ്രസംഗത്തില്‍ അറസ്റ്റിലായ എംഎം മണി അറസ്റ്റിലായി മാസങ്ങളോളം പീരുമേട് സബ് ജയിലില്‍ കഴിഞ്ഞിട്ടുണ്ട്.
മൂന്നാറില്‍ മുന്‍പ് പെണ്‍പിളൈ ഒരുമൈ സമരത്തിനിറങ്ങിയ തേയില തോട്ടം തൊഴിലാളികളെ മോശക്കാരായി ചിത്രീകരിച്ചു മണി നടത്തിയ പ്രസംഗവും വിവാദമായി മാറിയിരുന്നു. ഇടമലക്കുടിയെയും ആദിവാസികളെയും അപമാനിച്ചു സംസാരിച്ച മണി കേരളത്തിലെ പൊതുസമൂഹത്തോടും ആദിവാസികളോടും മാപ്പ് പറയാന്‍ തയ്യാറാകണമെന്ന് ബിജെപി ആവശ്യപ്പെട്ടുകഴിഞ്ഞു.
ബി.ജെ.പി ബൂത്ത് പ്രസിഡന്റ് കാമരാജിന്റെ ഭാര്യയാണ് ചിന്താമണി. 132 വോട്ടര്‍മാരുള്ള വാര്‍ഡില്‍ 92 വോട്ടാണ് ആകെ രേഖപ്പെടുത്തിയത്.
ചിന്താമണി 39 വോട്ട് നേടിയപ്പോള്‍ ഇടത് സ്ഥാനാത്ഥി ശ്രീദേവി രാജമുത്തു 38 വോട്ടും വലത് സ്ഥാനാര്‍ഥി ചന്ദ്ര 15 വോട്ടും വീതം നേടി.
വടക്കേ ഇഡലിപ്പാറക്കുടിയിലെ സിപിഎം പ്രതിനിധി മരിച്ചതോടെയാണ് സീറ്റ് ഒഴിവ് വന്നത്. 2010ല്‍ രൂപികരിച്ച പഞ്ചായത്തില്‍ മൂന്ന് തവണയും ഈ വാര്‍ഡില്‍ നിന്ന് വിജയിച്ചത് സിപിഎം പ്രതിനിധികളായിരുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ 18 വോട്ടിനാണ് ബിജെപി ഇവിടെ പരാജയപ്പെട്ടത്.
ഇടമലക്കുടി പഞ്ചായത്തില്‍ ആകെയുള്ള 12 സീറ്റുകളില്‍ ആറ് സീറ്റില്‍ യുഡിഎഫും നാല് സീറ്റില്‍ ബിജെപിയും രണ്ട് സീറ്റില്‍ എല്‍.ഡി.എഫ് എന്നിങ്ങനെയാണ് കക്ഷിനില. ആറു സീറ്റുമായി യുഡിഎഫാണ് ഇവിടെ ഭരണം നടത്തുന്നത്. ഇതില്‍ ആണ്ടവന്‍ കുടി വാര്‍ഡിലെ അംഗം കാമാക്ഷി മൂന്നു മാസം മുമ്പ് മരിച്ചിരുന്നു. ഇവിടെ ഉടനെ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.
https://www.facebook.com/Malayalivartha