എവിടെ പരിപാടി അവതരിപ്പിച്ചാലും... വ്യക്തിപരമായി ആക്ഷേപം ഉന്നയിച്ച ലീഗ് നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി; അമ്മയെയും പെങ്ങളെയും തിരിച്ചറിയണം; കുടുംബത്തില്‍ നിന്നാണു സംസ്‌കാരം തുടങ്ങേണ്ടത്

കോഴിക്കോട് മുസ്ലീം ലീഗ് സംഘടിപ്പിച്ച റാലിയുടെ അടിയൊഴുക്കുകള്‍ ഇപ്പോഴും അവസാനിക്കുന്നില്ല. വ്യക്തിപരമായി അധിഷേപം നടത്തിയ മുസ്ലീം ലീഗ് നേതാവ് അവസാനം ക്ഷമാപണം നടത്തിയെങ്കിലും അവിടം കൊണ്ട് തീര്‍ന്നില്ല.
ലീഗ് നേതാക്കള്‍ക്കെതിരെ ആഞ്ഞടിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളന സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അമ്മയെയും പെങ്ങളെയും തിരിച്ചറിയണമെന്ന് മുസ്‌ലിം ലീഗ് നേതാക്കളോട് മുഖ്യമന്ത്രി പറഞ്ഞു. തനിക്കെതിരെ കോഴിക്കോട്ടെ റാലിയില്‍ ആക്ഷേപം ഉന്നയിച്ച നേതാവിന് ആ ശേഷി ഉണ്ടോയെന്നു സഹപ്രവര്‍ത്തകര്‍ പരിശോധിക്കണം. കുടുംബത്തില്‍ നിന്നാണു സംസ്‌കാരം തുടങ്ങേണ്ടത്.
ലീഗ് നേതാക്കള്‍ തന്റെ പാവപ്പെട്ട അച്ഛനെ പറഞ്ഞു. എന്താണ് അദ്ദേഹം നിങ്ങളോട് ചെയ്ത കുറ്റം ചെത്തുകാരനായി എന്നതാണോ അദ്ദേഹം ചെയ്ത തെറ്റ്. ചെത്തുകാരന്റെ മകന്‍ എന്നു കേട്ടാല്‍ താന്‍ വിഷമിക്കുമെന്ന് ആണോ ലീഗ് നേതാക്കള്‍ കരുതിയത്. ചെത്തുകാരന്റെ മകനായതില്‍ അഭിമാനിക്കുന്ന ആളാണ് താനെന്ന് പിണറായി ആവര്‍ത്തിച്ചു. അവരവര്‍ ശീലിച്ച കാര്യങ്ങളാണ് അവരവരുടെ നാക്കിലൂടെ പുറത്തുവരുന്നതെന്നും പിണറായി പറഞ്ഞു.
ആര്‍എസ്എസിനു കേരളത്തില്‍ വഴിയൊരുക്കുകയാണു മുസ്‌ലിം ലീഗെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കേരളത്തില്‍ ഇടതുപക്ഷം ഉള്ളതുകൊണ്ടാണ് മതന്യൂനപക്ഷങ്ങള്‍ക്കും ദലിതര്‍ക്കും സുഖമായി കിടന്നുറങ്ങാന്‍ കഴിയുന്നതെന്നും കോടിയേരി പറഞ്ഞു.
ലീഗ് യുഡിഎഫ് രാഷ്ട്രീയത്തിനു വ്യത്യസ്തമായ നിലപാടിലേക്ക് എത്തിയിരിക്കുകയാണ്. വര്‍ഗീയവികാരം ഇളക്കിവിടാനുള്ള നീക്കമാണ് ലീഗ് നടത്തുന്നത്. ലീഗ് രാഷ്ട്രീയ പാര്‍ട്ടി ആണോ മത സംഘടന ആണോ എന്ന എന്റെ ചോദ്യം ലീഗ് നേതാക്കളില്‍ ഹാലിളക്കമുണ്ടാക്കിയിരിക്കുകയാണ്. ലീഗിന്റെ വിരട്ടല്‍ ഞങ്ങളുടെ പക്കല്‍ ചെലവാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം നരേന്ദ്ര മോദിയെ കവച്ചുവയ്ക്കുന്ന സംഘപരിവാര്‍ പ്രീണനമാണ് പിണറായി വിജയന്‍ നടത്തുന്നതെന്നു മുസ്‌ലിം ലീഗ് ആക്ടിങ് ജനറല്‍ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു. എറണാകുളത്ത് മോഫിയ പര്‍വീണിന്റെ മരണവുമായി ബന്ധപ്പെട്ടു പ്രതിഷേധിച്ചതു തീവ്രവാദികളാണെന്ന കണ്ടെത്തല്‍ അതിന്റെ പുതിയ ഉദാഹരണമാണ്.
സര്‍ക്കാരിനെതിരെ ഗവര്‍ണര്‍ പരസ്യമായി രംഗത്തുവന്നതോടെ ഗുരുതരമായ ഭരണഘടനാ പ്രതിസന്ധിയാണു സംസ്ഥാനത്തു നിലനില്‍ക്കുന്നത്. ഭരണകക്ഷിയുടെ അമിത രാഷ്ട്രീയ ഇടപെടലുകളാണു ഇതിലേക്കു നയിച്ചത്. അതു മറച്ചുവയ്ക്കാന്‍ മുസ്‌ലിം ലീഗിനു മേല്‍ കുതിരകയറാന്‍ ശ്രമിച്ചിട്ടു കാര്യമില്ല. വഖഫ് നിയമനങ്ങള്‍ പിഎസ്‌സിക്കു വിടാന്‍ ധൃതി കാണിച്ച പിണറായി വിജയന്‍, സര്‍വകലാശാല നിയമനങ്ങള്‍ പിഎസ്‌സിക്കു വിടാത്തത് എന്തുകൊണ്ടെന്ന് അദ്ദേഹം ചോദിച്ചു.
വഖഫ് സംരക്ഷണ റാലിയുടെ പേരിലുള്ള കേസ് ലീഗ് രാഷ്ട്രീയമായി നേരിടും. വഖഫ് നിയമനം പിഎസ്‌സിക്കു വിട്ട തീരുമാനം പിന്‍വലിക്കുന്നതുവരെ ലീഗ് സമരത്തില്‍നിന്നു പിന്നോട്ടില്ല. അടുത്തയാഴ്ച യോഗം ചേര്‍ന്നു തുടര്‍ നടപടി തീരുമാനിക്കും.
സമസ്തയെയും ലീഗിനെയും ഭിന്നിപ്പിക്കാനുള്ള ശ്രമം വിലപ്പോകില്ല. വഖഫ് വിഷയത്തില്‍ മുഖ്യമന്ത്രി സമസ്ത നേതാക്കളോട് കളവു പറഞ്ഞു. തിരുവനന്തപുരത്തേക്കു വിളിച്ചുവരുത്തിയ ശേഷം സമസ്ത നേതാക്കളെ അപമാനിക്കുകയായിരുന്നുവെന്ന് സലാം ആരോപിച്ചു.
" f
https://www.facebook.com/Malayalivartha