ഒമിക്രോണ്‍ ഭീതിയില്‍ കേരളം... ക്രിസ്മസ് ആഘോഷം ലോക്ക് ഡൗണിലാക്കാന്‍ വിധം ഒമിക്രോണ്‍ വ്യാപനം അതിവേഗത്തിലാകുമെന്ന് ആശങ്ക പടരുന്നു....

ക്രിസ്മസ് ആഘോഷം ലോക്ക് ഡൗണിലാക്കാന്‍ വിധം ഒമിക്രോണ്‍ വ്യാപനം അതിവേഗത്തിലാകുമെന്ന് ആശങ്ക പടരുന്നു. ഇന്നലെ യുകെയില്‍ നിന്ന് കൊച്ചിയില്‍ വിമാനമിറങ്ങിയ എറണാകുളം സ്വദേശിയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ ഇനിയുള്ള ദിവസങ്ങളില്‍ എന്തും സംഭവിക്കാം.
ഒമിക്രോണ്‍ സ്ഥിരീകരിച്ചയാളുടെ ഭാര്യയും ഭാര്യമാതാവും മാത്രമല്ല ഇദ്ദേഹം എത്തിയ ഇത്തിഹാദ് വിമാനത്തിലെ 32 യാത്രക്കാരും നിരീക്ഷണത്തിലാണ്. ഇതേ വിമാനത്തില്‍ ആകെ 150 യാത്രക്കാരാണുണ്ടായിരുന്നത്.
യുകെയില്‍ നിന്ന് കഴിഞ്ഞ ദിവസങ്ങളിലെത്തിയ മറ്റ് 13 പേര്‍ കൂടി കര്‍ശനമായ നിരീക്ഷണത്തിലാണ്. ഇവര്‍ യാത്ര ചെയ്ത വാഹനങ്ങളിലെ ടാക്സി ഡ്രൈവര്‍മാരെയും പ്രത്യേക നിരീക്ഷണത്തിലാക്കിയിരിക്കുന്നു. കടുത്ത നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തിയതിനുശേഷവും കേരളം ഒമിക്രോണ്‍ കേന്ദ്രമായി മാറുമോ എന്ന ഭീതിയാണ് സംജാതമായിരിക്കുന്നത്. താരതമ്യേന അപകടരാരിയല്ലാത്ത വകഭേദമാണ് ഇന്ത്യയില്‍ എത്തിയിരിക്കുന്നതെങ്കിലും ഒമിക്രോണിന്റെ അതിവ്യാപനശേഷിയാണ് ഭീതി ജനിപ്പിക്കുന്നത്.
കേരളത്തില്‍ ഒമിക്രോണ്‍ വ്യാപനമുണ്ടാകുന്ന സാഹചര്യത്തില്‍ ക്രിസ്മസ് പുതുവര്‍ഷ ആഘോഷത്തിന് വിദേശത്തു നിന്നുള്ളവര്‍ക്ക് യാത്രാനിയന്ത്രണമുണ്ടായേക്കുമെന്നതാണ് ആശങ്കയുടെ മറ്റൊരു വസ്തുത. രണ്ടു വര്‍ഷമായി നാട്ടിലെത്താനാവാതെ കഴിയുന്ന ഒട്ടേറെ പ്രവാസികളാണ് ക്രിസ്മസിന് വീടുകളിലേക്ക് വരാന്‍ കാത്തിരിക്കുന്നത്.
യുകെ, ജര്‍മനി, അയര്‍ലണ്ട് എന്നിവിടങ്ങളിലും ആഫ്രിക്കന്‍ രാജ്യങ്ങളിലുംനിന്നുള്ള യാത്രയ്ക്ക് കടുത്ത നിയന്ത്രണം അടുത്തയാഴ്ചയോടെ വരികയും വിമാനസര്‍വീസുകള്‍ നിലയ്ക്കുകയും ചെയ്യാനുള്ള സാധ്യതയുണ്ട്. വളരെ നേരത്തെ രോഗബാധിതരെ കണ്ടെത്തുന്നതിനും അവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനും അതിലൂടെ രോഗ വ്യാപനം തടയുകയുകയുമാണ് ലക്ഷ്യം.
വിദേശ രാജ്യങ്ങളില്‍ നിന്നും എത്തുന്നവരില്‍ പോസിറ്റീവാകുന്നവരെ ആശുപത്രികളിലെ പ്രത്യേക വാര്‍ഡിലേക്കും റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ നെഗറ്റീവാകുന്നവരെ ഹോം ക്വാറന്റൈലേക്കുമാണ് മാറ്റുന്നത്.അല്ലാത്തവര്‍ക്ക് സ്വയം നിരീക്ഷണമാണ്. ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ ആര്‍ടിപിസിആര്‍ പോസിറ്റീവ് ആകുന്നവരുടെ സാമ്പിളുകള്‍ ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്ക് അയയച്ചു വരുന്നതായും മന്ത്രി വ്യക്തമാക്കി.
കേരളത്തില്‍ കോവിഡ് വ്യാപനം കുറഞ്ഞിട്ടുണ്ടെങ്കിലും ഒമിക്രോണ്‍ എത്രത്തോളം ആഘാതമുണ്ടാക്കുമെന്നതിലാണ് ആരോഗ്യവകുപ്പിന്റെ ആശങ്ക. നിലവില്‍ കേരളത്തില്‍ നിന്ന് വിദേശങ്ങളിലേക്ക് മടങ്ങാനുള്ളവരുടെ യാത്രയും ഇതോടെ അനിശ്ചിതത്വത്തിലാവുകയാണ്.
സംസ്ഥാനത്തെ ആകെ കോവിഡ് മരണം 42,000 കടക്കുന്ന സാഹചര്യത്തിലാണ് ഒമിക്രോണ്‍ കേരളത്തിലും റിപ്പോര്‍ട്ട് ചെയ്യുന്നത്.
നിലവില്‍ മൂവായിരം പേര്‍ക്ക് ദിവസവും കോവിഡ് വ്യാപനം സംസ്ഥാനത്തുണ്ടെന്നതും ശരാശരി 40 പേര്‍ക്ക് മരണം സംഭവിക്കുന്നുവെന്നതും കേരളത്തിലെ സാഹചര്യം മോശമാണെന്നതിന് തെളിവാണ്. മാത്രവുമല്ല ഇന്ത്യയില്‍ കോവിഡ് വ്യാപനത്തോതില്‍ കേരളം രണ്ടാം സ്ഥാനത്ത് തുടരുകയുമാണ്. കര്‍ക്കശമായ നിരീക്ഷണങ്ങളും പരിശോധനയും ഏര്‍പ്പെടുത്തിയിട്ടും മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. ഇതോടകം 35 പേരിലാണ് ഇന്ത്യയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചിരിക്കുന്നത്.
മഹാരാഷ്ട്രയിലെ വിവിധയിടങ്ങളില്‍ നിന്ന് വരും ദിവസങ്ങളില്‍ ട്രെയിന്‍മാര്‍ഗം കേരളത്തിലെത്തുന്ന യാത്രക്കാരെയും നിരീക്ഷിക്കാനാണ് നിലവിലെ ആലോചന.
https://www.facebook.com/Malayalivartha