വാഗമണ്‍ പോക്‌സോ പീഡന കേസ് ഇന്ന് പരിഗണിക്കും.... അഡീ. ജില്ലാ ജഡ്ജി നിക്‌സണ്‍. എം.ജോസഫിന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്

ബന്ധുവായ 15 കാരിയെ മാസങ്ങളോളം ലൈംഗികമായി പീഡീപ്പിച്ച വാഗമണ്‍ പോക്‌സോ പീഡന കേസ് ഇടുക്കി തൊടുപുഴ ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതി തിങ്കളാഴ്ച (ഇന്ന്) പരിഗണിക്കും.
പോക്‌സോ കേസില്‍ പ്രതികളായ ഇടുക്കി വാഗമണ്‍ സ്വദേശി ദേവസ്യ മകന്‍ തോമസ് (55) , തോമസിന്റെ ഭാര്യ ജോളി (47) എന്നിവരാണ് വിചാരണ നേരിടേണ്ടത്. അഡീ. ജില്ലാ ജഡ്ജി നിക്‌സണ്‍. എം.ജോസഫിന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
2020 ഫെബ്രുവരിയിലാണ് പ്രതികള്‍ക്കെതിരെ വാഗമണ്‍ പോലീസ് സ്റ്റേഷനില്‍ പോക്‌സോ കേസ് എടുത്തത്. റിമാന്റിലായിരുന്ന പ്രതികള്‍ നിലവില്‍ കോടതി ജാമ്യത്തിലാണ്. 2020 ജൂലൈ 27 നാണ് കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376 (2) (എഫ്) ( ബന്ധുവോ രക്ഷകര്‍ത്താവോ ബലാല്‍സംഗം ചെയ്യല്‍) , (2) (ഐ) (16 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യല്‍) , (2) (കെ) (സത്രീയുടെ മേല്‍ നിയമനമോ ആധിപത്യ സ്ഥാനമോ വഹിക്കുന്ന ആള്‍ ചെയ്യുന്ന ബലാല്‍സംഗം) , (2) (എന്‍ ) (ആവര്‍ത്തിച്ച് ബലാല്‍സംഗം ചെയ്യല്‍) , 354 (എ) (1) (ലൈംഗിക പീഡനവും ലൈംഗിക സമീപനത്തോടെയുള്ള ശാരീരിക സ്പര്‍ശം) , 354 (സി) (ഒളിഞ്ഞു നോക്കി രസിക്കല്‍) , 34 (കൃത്യത്തിന് പരസ്പരം ഉല്‍സാഹികളും സഹായികളുമായി നിന്ന് പ്രവര്‍ത്തിക്കല്‍) എന്നീ വകുപ്പുകളും പോക്‌സോ നിയമത്തിലെ 4 , 6 , 7 ( ലൈംഗിക അതിക്രമം) , 9 (രക്തബന്ധത്തിലുള്ള കുട്ടിയെ ലൈംഗിക അതിക്രമം ചെയ്യല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഒന്നാം പ്രതി തോമസിനെതിരെ കോടതി കേസെടുത്തത്. പോക്‌സോസോ നിയമത്തിലെ വകുപ്പ് 17 ( പോക്‌സോ കുറ്റങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കല്‍) പ്രകാരമാണ് രണ്ടാം പ്രതി ജോളിക്കെതിരെ കോടതി കേസെടുത്തിരിക്കുന്നത്.
"
https://www.facebook.com/Malayalivartha