പ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശി നാളെ..... ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദശമി, ഏകാദശി, ദ്വാദശി ദിവസങ്ങളില്‍ ഭക്തജനങ്ങള്‍ക്ക് ക്ഷേത്ര ദര്‍ശനത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ദേവസ്വം അധികൃതര്‍

പ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശി നാളെ. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദശമി, ഏകാദശി, ദ്വാദശി ദിവസങ്ങളില്‍ ഭക്തജനങ്ങള്‍ക്ക് ക്ഷേത്ര ദര്‍ശനത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ദേവസ്വം അധികൃതര്‍.
ഗജരാജന്‍ കേശവന്‍ അനുസ്മരണം, നാരായണീയ ദിനാഘോഷം, ചെമ്പൈ സംഗീതോത്സവം സമാപനം തുടങ്ങിയ ചടങ്ങുകളുടെ വിജയകരമായ നടത്തിപ്പിനുള്ള തയ്യാറെടുപ്പും പൂര്‍ത്തിയായി.ദശമി ദിനമായ ഇന്ന് പുലര്‍ച്ചെ 3ന് ക്ഷേത്ര നട തുറന്നാല്‍ ദ്വാദശി ദിനമായ ബുധനാഴ്ച രാവിലെ 9 വരെ തുറന്നിരിക്കും.
പതിവ് പൂജ, ദീപാരാധന ചടങ്ങുകള്‍ക്ക് മാത്രമാകും നട അടക്കുക. ഏകാദശി ദിവസം രാവിലെ 6 മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ വി.ഐ.പികള്‍ ഉള്‍പ്പെടെ ആര്‍ക്കും പ്രത്യേക ദര്‍ശനം അനുവദിക്കില്ല.
ഓണ്‍ലൈന്‍ ബുക്കിംഗ് നടത്തിയവര്‍ക്ക് നെയ് വിളക്ക് ശീട്ടാക്കിയവര്‍ക്കും മാത്രമാകും ഈ സമയത്ത് ദര്‍ശനം. വൈകുന്നേരം രണ്ടിന് ശേഷം വെര്‍ച്വല്‍ ക്യൂവില്‍ ഉള്ളവര്‍ക്ക് മുന്‍ഗണന നല്‍കി മറ്റുള്ളവര്‍ക്കും ദര്‍ശനം അനുവദിക്കും. ഡ്യൂട്ടി നിര്‍വഹിക്കുന്ന പൊലീസ്, സുരക്ഷാ ഉദ്യോഗസ്ഥര്‍, ക്ഷേത്രം ജീവനക്കാര്‍ എന്നിവര്‍ക്കും, ദേവസ്വം അതിഥികള്‍ക്കും അന്ന ലക്ഷ്മി ഹാളിനോട് ചേര്‍ന്ന് നിര്‍മ്മിച്ച പന്തലില്‍ പ്രസാദ ഊട്ടിന് ക്രമീകരണം ഒരുക്കും.
ഏകാദശി ദിവസം അന്ന ലക്ഷ്മി ഹാള്‍ കൂടാതെ തെക്കേ നടപ്പന്തലിന് പടിഞ്ഞാറ് ഭാഗത്ത് നിര്‍മ്മിച്ച പുതിയ പന്തലിലും പ്രസാദ ഊട്ട് നല്‍കും. രാവിലെ 9 മണി മുതല്‍ പ്രസാദ ഊട്ട് തുടങ്ങും.
"
https://www.facebook.com/Malayalivartha