വാഹനങ്ങള്‍ കൂട്ടിയിടിച്ച് നിയന്ത്രണംവിട്ട കാര്‍ കുളത്തിലേക്ക്..... യാത്രക്കാരുമായി തേവലക്കരയിലേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയും എതിര്‍ദിശയില്‍ വന്ന ഓട്ടോയും കൂട്ടിയിടിച്ചായിരുന്നു അപകടം, കാറിലിടിച്ചശേഷം ഓട്ടോ തലകീഴായി മറിഞ്ഞു, കാറിലുണ്ടായിരുന്ന അമ്മയെയും മകനെയും രക്ഷപ്പെടുത്തിയത് അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥര്‍

വാഹനങ്ങള്‍ കൂട്ടിയിടിച്ച് നിയന്ത്രണംവിട്ട കാര്‍ കുളത്തിലേക്ക്..... യാത്രക്കാരുമായി തേവലക്കരയിലേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയും എതിര്‍ദിശയില്‍ വന്ന ഓട്ടോയും കൂട്ടിയിടിച്ചായിരുന്നു അപകടം, കാറിലിടിച്ചശേഷം ഓട്ടോ തലകീഴായി മറിഞ്ഞു, കാറിലുണ്ടായിരുന്ന അമ്മയെയും മകനെയും രക്ഷപ്പെടുത്തിയത് അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥര്‍.
തേവലക്കര പാലയ്ക്കല്‍ ബീനാഭവനത്തില്‍ അനു എസ്.നായര്‍ (40), മകന്‍ സനല്‍കുമാര്‍ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. അപകടത്തില്‍പ്പെട്ട് തലകീഴായി മറിഞ്ഞ ഓട്ടോറിക്ഷയുടെ ഡ്രൈവര്‍ ചവറ താന്നിമൂട് നാഗരുനട പടീറ്റതില്‍ വിനോദ് (38), പത്തനംതിട്ട ശ്രീപദത്തില്‍ ശ്രീജ (47), മകന്‍ ശ്രാവണ്‍ (10), ബന്ധു ചവറ പുതുക്കാട് ആദര്‍ശില്‍ സുശീലാദേവി (73), കൂട്ടിമുട്ടിയ ഓട്ടോയിലെ ഡ്രൈവര്‍ തേവലക്കര പടപ്പനാല്‍ ജയിഷാ കോട്ടേജില്‍ നൗഫല്‍ (33) എന്നിവര്‍ക്ക് പരിക്കേറ്റു.
ഇന്നലെ രാവിലെ 9.15-ന് തേവലക്കര പൂഴംകുളം ജങ്ഷനുസമീപത്തായിരുന്നു അപകടം നടന്നത്. യാത്രക്കാരുമായി തേവലക്കരയിലേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയും എതിര്‍ദിശയില്‍ വന്ന ഓട്ടോയും കൂട്ടിയിടിച്ചായിരുന്നു അപകടമുണ്ടായത്.
കാറിലിടിച്ചശേഷം ഓട്ടോ തലകീഴായി മറിഞ്ഞു.ഓട്ടോ ഇടിച്ചതിനെത്തുടര്‍ന്ന് നിയന്ത്രണംവിട്ട കാര്‍ കുളത്തിലേക്ക് മറിഞ്ഞു. ഈസമയം അതുവഴി വന്ന ഫയര്‍ഫോഴ്സ് ഉദ്യാഗസ്ഥരായ നൗഫര്‍, മിഥുന്‍ എന്നിവര്‍ കുളത്തിലേക്ക് ചാടി കാര്‍ ഉയര്‍ത്തി നാട്ടുകാരുടെ സഹായത്തോടെ കരയ്ക്കടുപ്പിച്ചശേഷം യാത്രക്കരായ അമ്മയെയും മകനെയും രക്ഷപ്പെടുത്തുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.
അതേസമയം തേവലക്കര പൂഴംകുളം ജങ്ഷനില്‍ കുളത്തില്‍വീണ കാറില്‍നിന്ന് അമ്മയെയും മകനെയും രക്ഷിച്ച അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥര്‍ക്ക് നാടിന്റെ ആദരം. കരുനാഗപ്പള്ളി അഗ്‌നിരക്ഷാസേനയിലെ ഉദ്യോഗസ്ഥരായ മൈനാഗപ്പള്ളി പച്ചക്കുളത്തുവീട്ടില്‍ എന്‍.നൗഫറും ചവറ കോട്ടയ്ക്കകം സാരംഗത്തില്‍ എം.എസ്.മിഥുനുമാണ് രക്ഷകരായത്.
നൗഫര്‍ തേവലക്കരയ്ക്ക് കാറില്‍ പോകുന്നതിനിടെയാണ് ഒരുകാര്‍ കുളത്തിലേക്ക് വീഴുന്നതു കണ്ടത്. സമീപത്തുള്ളവര്‍ എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുമ്പോള്‍ നൗഫര്‍ കുളത്തിലേക്ക് ചാടി. കാറിന്റെ എല്ലാ ചില്ലുകളും ഇട്ടിരുന്നു. വെള്ളം കുറേശ്ശെ കാറിനുള്ളില്‍ കയറുന്നുണ്ടായിരുന്നു.
മിഥുനും സുഹൃത്തുക്കളും ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ ഇതുവഴി പോകുമ്പോഴാണ് ആള്‍ക്കൂട്ടം കണ്ടത്. തുടര്‍ന്ന് മിഥുനും രക്ഷാപ്രവര്‍ത്തനത്തിന് ഒപ്പം കൂടി. നാട്ടുകാരുടെ സഹായത്തോടെ കയര്‍കെട്ടി കാര്‍ കരയ്ക്കടുപ്പിച്ചു. തങ്ങളുടെ ജീവന്‍ രക്ഷിച്ച യുവാക്കള്‍ക്ക് അമ്മയും മകനും നന്ദി പറഞ്ഞു.
"
https://www.facebook.com/Malayalivartha