ഉല്ലാസയാത്രയ്‌ക്കൊപ്പം തീര്‍ഥാടന സര്‍വീസും... 20-ന് ആലുവ തിരുവൈരാണിക്കുളം ക്ഷേത്രത്തിലേക്ക് കെഎസ്ആര്‍ടിസിയുടെ ആദ്യ സര്‍വീസ്

ഉല്ലാസയാത്രയ്‌ക്കൊപ്പം തീര്‍ഥാടന സര്‍വീസും ആരംഭിക്കാനൊരുങ്ങി കെ.എസ്.ആര്‍.ടി.സി ആലപ്പുഴ ഡിപ്പോ. 20-ന് ആലുവ തിരുവൈരാണിക്കുളം ക്ഷേത്രത്തിലേക്കാണ് ആദ്യ സര്‍വീസ്. രാവിലെ ആറിനു പുറപ്പെടുന്ന യാത്രയില്‍ വൈക്കം, ചോറ്റാനിക്കര ക്ഷേത്രങ്ങളിലും ദര്‍ശന സൗകര്യമുണ്ടാകും.
ഒരാള്‍ക്ക് ഇരുവശത്തേക്കുമായി 350 രൂപയാണ് ഈടാക്കുന്നത്. വൈകീട്ടു മൂന്നോടെ തിരിച്ചെത്തും. ആളുകളുടെ ആവശ്യാനുസരണം കുടുതല്‍ തീര്‍ഥാടന കേന്ദ്രങ്ങളിലേക്ക് സര്‍വീസ് നടത്തും.
സ്‌പെഷ്യല്‍ സര്‍വീസുകള്‍ക്കൊപ്പം സ്ഥിരം സര്‍വീസുകളിലും തിരക്കേറിയതോടെ വരുമാനവും കൂടി. ആലപ്പുഴ ഡിപ്പോയുടെ വരുമാനം കോവിഡിനു മുന്‍പത്തെക്കാള്‍ 70 ശതമാനത്തോളം ഉയര്‍ന്നതായി ഡിപ്പോ അധികൃതര്‍ വ്യക്തമാക്കി. തിങ്കളാഴ്ചകളില്‍ ശരാശരി 85 ശതമാനം വരെ വര്‍ധനയുണ്ട്.വിനോദസഞ്ചാരത്തില്‍നിന്നു നല്ലവരുമാനം കെ.എസ്.ആര്‍.ടി.സി.ക്കു ലഭിക്കുന്നുണ്ട്.
നിലവില്‍ മലക്കപ്പാറ, അരിപ്പ, എന്നിവിടങ്ങളിലേക്കാണ് സര്‍വീസുള്ളത്. 19-നു വാഗമണ്ണിലേക്കു രണ്ട് സര്‍വീസുകളാണുള്ളത്. 25, 26 തീയതികളിലും വാഗമണ്‍ യാത്ര നടത്തുന്നുണ്ട്. ഇതിന്റെ ബുക്കിങ് പുരോഗമിക്കുകയാണ്. 26-ന് മലക്കപ്പാറയിലേക്കും സര്‍വീസുണ്ട്.
https://www.facebook.com/Malayalivartha